Connect with us

കേരളം

താൻ പ്രവർത്തിക്കുന്നത് ജനങ്ങൾക്ക് വേണ്ടി; ആരും ആരോപണം ഉന്നയിച്ചിട്ടില്ലെന്ന് ഇ പി ജയരാജൻ

തനിക്കെതിരെ ആരും സാമ്പത്തിക ആരോപണം ഉന്നയിച്ചിട്ടില്ലെന്ന് ഇ പി ജയരാജൻ. സിപിഐഎം സംസ്ഥാന കമ്മിറ്റിയിൽ ആരും ആരോപണം ഉന്നയിച്ചിട്ടില്ല. മുഖ്യമന്ത്രി പറഞ്ഞത്ത് പോലെ മടിയിൽ കനമുള്ളവനെ ഭയക്കേണ്ടതുള്ളൂവെന്നും ഇ പി ജയരാജന്‍ തിരുവനന്തപുരത്ത് പറഞ്ഞു. തനിക്ക് ആരോടും പരിഭവമില്ല. മുഖ്യമന്ത്രിയെ വേട്ടയാടിയ നാടല്ലേ ഇത്.

ഒരുപാട് കാര്യങ്ങൾ ജനങ്ങൾക്ക് വേണ്ടി ചെയ്യുന്നുണ്ട്. നാടിന് വേണ്ടി ചെയ്യുന്നുണ്ട്. എന്റെ കാവൽക്കാർ പാർട്ടി സഖാക്കളാണ്. തനിക്കെതിരെ ആരോപണം ഉന്നയിച്ചിട്ടില്ല. എല്ലാ കാര്യങ്ങളും പരിശോധിക്കാനുള്ള ശേഷി സിപിഐഎമ്മിനുണ്ട്. താന്‍ ഏറ്റവും കൂടുതല്‍ വിശ്വസിക്കുന്നത് തന്‍റെ സഖാക്കളെയാണെന്നും അദ്ദേഹം പറഞ്ഞു.

തനിക്കെതിരായ വാർത്ത തന്നവരോട് മാധ്യമങ്ങൾ അന്വേഷിക്കൂ. വാർത്ത തന്നവരെക്കുറിച്ച് പാർട്ടി അന്വേഷിക്കുന്നുണ്ട്. തനിക്കെതിരെ എത്ര വാർത്തകൾ എഴുതി. ശോഭാസിറ്റിയിൽ ഫ്ലാറ്റ് ഉണ്ടെന്ന് എഴുതി എന്നും അദ്ദേഹം വിമർശിച്ചു.

തനിക്കെതിരെയുള്ള ആരോപണം ഇന്നോ ഇന്നലെയോ തുടങ്ങിയതല്ല. ബോംബേറ് വരെ ഉണ്ടായിട്ടില്ലേ എന്നും ഇ പി ജയരാജന്‍ ചോദിച്ചു. വ്യക്തിഹത്യയ്ക്കായി വാര്‍ത്തകള്‍ സൃഷ്ടിക്കരുതെന്ന് പറഞ്ഞ ഇ പി ജയരാജന്‍, വിവാദത്തിന് പിന്നില്‍ ആരാണെന്ന് മാധ്യമങ്ങള്‍ തന്നെ കണ്ടെത്തണണെന്നും കൂട്ടിച്ചേര്‍ത്തു.

സിറ്റിസൺ കേരള വാർത്തകളും മറ്റ് അറിവുകളും വാട്സാപ്പിൽ ലഭ്യമാണ്. ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക. Join now!
Advertisement

ക്രൈം വാർത്തകൾ

കേരളാ വാർത്തകൾ

കേരളം4 days ago

ടൂ വീലറിൽ അമിത ഭാരം കയറ്റരുത് – മുന്നറിയിപ്പുമായി മോട്ടോർ വാഹന വകുപ്പ്

കേരളം6 days ago

കേരളത്തിന്റെ രണ്ടാം മെട്രോ റെയില്‍ പദ്ധതി തിരുവനന്തപുരത്ത്

കേരളം6 days ago

മേയര്‍-ഡ്രൈവര്‍ വിവാദം; KSRTC ബസിലെ സിസിടിവിയുടെ മെമ്മറി കാര്‍ഡ് കാണാനില്ലെന്ന് പൊലീസ്

കേരളം6 days ago

പരിഷ്‌കരിച്ച ഡ്രൈവിങ് ടെസ്റ്റ് നാളെ മുതല്‍; അറിയേണ്ടതെല്ലാം

കേരളം6 days ago

വൈദ്യുതി ഉപഭോഗം റെക്കോര്‍ഡില്‍; ലോഡ് ഷെഡിങില്‍ തീരുമാനം ഉടനെ

കേരളം6 days ago

മാതൃകയായി ശ്രീധന്യ; രജിസ്‌ട്രേഷന്‍ ഐജിക്ക് വീട്ടില്‍ രജിസ്റ്റര്‍ വിവാഹം

കേരളം6 days ago

നവകേരള ബസ് ഇന്ന് തലസ്ഥാന നഗരി വിടും; മെയ് 5 മുതൽ കോഴിക്കോട് – ബാംഗ്ലൂർ സർവ്വീസ്

കേരളം1 week ago

മദ്യപിച്ച് ജോലിക്കെത്തിയവരെ കണ്ടെത്താൻ പരിശോധന; ഗതാഗതമന്ത്രിയുടെ മണ്ഡലത്തിലെ ഡിപ്പോയിൽ കൂട്ടഅവധി

കേരളം1 week ago

ബസ് തടഞ്ഞ് ട്രിപ്പ് മുടക്കി, തെറി വിളിച്ചെന്ന് കെഎസ്ആര്‍ടിസി ഡ്രൈവര്‍; ആര്യാ രാജേന്ദ്രന്റെ മൊഴിയെടുക്കാന്‍ പൊലീസ്

കേരളം1 week ago

കെഎസ്ഇബിയില്‍ ജോലി വാഗ്ദാനം ചെയ്ത് തട്ടിപ്പ്; മുന്നറിയിപ്പ്

വിനോദം

പ്രവാസി വാർത്തകൾ

Exit mobile version