Connect with us

കേരളം

പൊന്മുടിയിലേക്ക് വലിയ വാഹനങ്ങൾക്ക് പ്രവേശനം നിരോധിച്ചു

Published

on

തിരുവനന്തപുരം പൊന്മുടി സംസ്ഥാനപാതയിൽ കല്ലാർ ഗോൾഡൻ വാലി കഴിഞ്ഞ് വലിയ വാഹനങ്ങൾ നിരോധിയ്ക്കുന്നതിന് ജില്ലാ ദുരന്തനിവാരണ അതോറിറ്റി നിർദേശിച്ചു. തുടർച്ചയായി മഴപെയ്യുന്നതിനുള്ള സാഹചര്യം നിലനിൽക്കുന്നതിനാലും മണ്ണിടിച്ചിൽ ഉണ്ടായി പൊന്മുടിയും ഇതര പ്രദേശങ്ങളും ഒറ്റപ്പെടുവാൻ സാധ്യത ഉള്ളതിനാലും പൊന്മുടി സന്ദർശനത്തിന് ഇനി ഒരറിയിപ്പുണ്ടാകുന്നത് വരെ ഗോൾഡൻ വാലിയിൽ നിന്നും പൊന്മുടിയിലേയ്ക്ക് വലിയ വാഹനങ്ങൾ കടത്തി വിടുന്നതല്ല എന്ന് തിരുവനന്തപുരം ഡിവിഷണൽ ഫോറസ്റ്റ് ഓഫീസർ അറിയിച്ചു.

മണ്ണിടിച്ചിലിനെ തുടര്‍ന്ന് റോഡിന്‍റെ പാര്‍ശ്വഭാഗം ഇടിയാന്‍ സാധ്യതയുള്ളതിനാല്‍ സുരക്ഷാ മുന്‍കരുതല്‍ കൈക്കൊള്ളാന്‍ വിവിധ വകുപ്പുകളോട് ജില്ലാ കളക്ടര്‍ ജെറോമിക് ജോര്‍ജ് ഉത്തരവിട്ടിരുന്നു. മണ്ണിടിഞ്ഞ ഭാഗത്ത് ബാരിക്കേഡുകള്‍ സ്ഥാപിച്ച് ഒരു വശത്തുകൂടി മാത്രം വാഹനങ്ങള്‍ കടന്നുപോകത്ത വിധം ക്രമീകരിക്കാന്‍ റുറല്‍ ജില്ലാ പോലീസ് മേധാവിക്ക് നിര്‍ദ്ദേശം നല്‍കി. തുടര്‍ച്ചയായി മഴ പെയ്യുന്ന സാഹചര്യത്തില്‍ വലിയ വാഹനങ്ങള്‍ ഈ ഭാഗത്തുകൂടി കടത്തിവിടാതിരിക്കാനുള്ള ക്രമീകരണം നടത്താന്‍ ഡി.എഫ്.ഓയ്ക്കും ഇടിഞ്ഞ ഭാഗത്ത് ഉറപ്പുള്ള സംരക്ഷണ ഭിത്തി നിര്‍മ്മിക്കാന്‍ കെ.എസ്.ടി.പി എക്‌സിക്യുട്ടീവ് എന്‍ജിനിയര്‍ക്കും കളക്ടര്‍ നിര്‍ദ്ദേശം നല്‍കിയിരുന്നു.

രണ്ടുദിവസം മുൻപാണ് പൊന്‍മുടി പാതയിലെ 12ാം വളവില്‍ മണ്ണിടിഞ്ഞത്. കഴിഞ്ഞ വര്‍ഷം സെപ്റ്റംബറിൽ ഇടിഞ്ഞ അതേ ഭാഗത്താണ് റോഡ് വീണ്ടും ഇടിഞ്ഞത്. മൂന്നുമാസം വരെ പൊന്മുടിയിലേക്കുള്ള ഗതാഗതം നിര്‍ത്തിവെച്ചശേഷം കോടികള്‍ ചെലവിട്ടാണ് അന്ന് റോഡ് വീണ്ടും കെട്ടിപ്പൊക്കിയത്. എന്നാല്‍, നിര്‍മാണത്തിലെ വന്‍ക്രമക്കേടാണ് റോഡ് വീണ്ടും ഇടിയാന്‍ കാരണമെന്ന് വ്യാപക ആരോപണമുണ്ട്.

രണ്ട് ദിവസമായി വനമേഖലയില്‍ പെയ്യുന്ന കനത്ത മഴയാണ് റോഡ് ഇടിയാന്‍ കാരണമെന്ന് പൊതുമരാമത്തു വകുപ്പ് അധികൃതരും അതല്ല റോഡ് നിര്‍മാണത്തിലെ അശാസ്ത്രീയതയാണ് റോഡ് ഇടിയാന്‍ കാരണമെന്ന് നാട്ടുകാരും പറയുന്നു. റോഡ് കുറച്ചു ഭാഗംകൂടി ഇടിഞ്ഞാല്‍ ഇതുവഴിയുള്ള ഗതാഗതം പൂർണ്ണമായും നിര്‍ത്തിവയ്ക്കേണ്ടിവരും. ഇതോടെ വിനോദസഞ്ചാര കേന്ദ്രമായ പൊന്മുടിയും പൊന്മുടിയിലെ 250ലധികം വരുന്ന തൊഴിലാളി കുടുംബങ്ങളും പോലീസ് സ്റ്റേഷന്‍, കെ.ടി.ഡി.സി, ഗവ.യു.പി.സ്‌കൂള്‍, കേരള പോലീസിന്‍റെ വയര്‍ലസ് സെറ്റ് കേന്ദ്രം എന്നിവയെല്ലാം ഒറ്റപ്പെടും.

സിറ്റിസൺ കേരള വാർത്തകളും മറ്റ് അറിവുകളും വാട്സാപ്പിൽ ലഭ്യമാണ്. ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക. Join now!
Advertisement

ക്രൈം വാർത്തകൾ

കേരളാ വാർത്തകൾ

കേരളം7 hours ago

തിരുവനന്തപുരത്ത് മലയോര മേഖലയിലേക്കുള്ള യാത്രയ്ക്ക് നിരോധനം

കേരളം8 hours ago

മേയർ ഡ്രൈവർ വിവാദം; സ്‌പീഡ് ഗവർണറും ജിപിഎസും പ്രവർത്തിച്ചിട്ട് മാസങ്ങളായി, പരിശോധിച്ച് മോട്ടോർ വാഹന വകുപ്പ്

കേരളം12 hours ago

ട്രെയിനിലിരുന്ന് മഹാൻ സിനിമ കാണുകയാണ്; ഗുരുവായൂരമ്പല നടയിൽ വ്യാജ പതിപ്പിനെതിരെ സംവിധായകൻ

കേരളം16 hours ago

സ്‌കൂളുകളില്‍ ഇന്റേണല്‍ കമ്മറ്റി രൂപീകരിച്ചെന്ന് ഉറപ്പാക്കണം; വിദ്യാഭ്യാസ വകുപ്പിന് വനിതാ കമ്മിഷന്റെ ശുപാര്‍ശ

കേരളം17 hours ago

കണ്ടെയ്നർ ലോറി വീട്ടുമുറ്റത്തേക്ക് ഇടിച്ചു കയറി; വൻ അപകടം ഒഴിവായി

കേരളം17 hours ago

അഞ്ച് കോടിയുടെ അരവണ പായസം നശിപ്പിക്കാൻ ടെൻഡർ വിളിച്ച് ദേവസ്വം വകുപ്പ്

കേരളം18 hours ago

റെക്കോർഡ് വേഗത്തിൽ ബിരുദഫലം പ്രസിദ്ധീകരിച്ച് കാലിക്കറ്റ് സർവകലാശാല; ചരിത്രനേട്ടമെന്ന് മന്ത്രി ഡോ. ബിന്ദു

കേരളം18 hours ago

ബിലീവേഴ്സ് ഈസ്റ്റേൺ ചർച്ച് മെത്രാപ്പൊലീത്ത അത്തനേഷ്യസ് യോഹാൻ പ്രഥമൻ്റെ കബറടക്കം 21 ന് തിരുവല്ലയിൽ

കേരളം1 day ago

കൃഷി നശിച്ചാൽ ഇനി ചില്ലിക്കാശല്ല കിട്ടുക; റജിസ്റ്റർ ചെയ്യാനുള്ള അവസാന തിയ്യതി ജൂൺ 30

കേരളം1 day ago

വിവരാവകാശ അപേക്ഷകള്‍ ജനപക്ഷത്തുനിന്ന് കൈകാര്യം ചെയ്യണം : സംസ്ഥാന വിവരാവകാശ കമീഷണര്‍

വിനോദം

പ്രവാസി വാർത്തകൾ

Exit mobile version