Connect with us

കേരളം

ടോള്‍ നല്‍കാത്തത് ചോദ്യം ചെയ്ത ജീവനക്കാരനെ മര്‍ദ്ദിച്ച സംഭവം: മുഖ്യപ്രതി പിടിയിൽ

Published

on

കൊല്ലത്ത് ടോള്‍ പ്ലാസ ജീവനക്കാരനെ മര്‍ദ്ദിച്ച സംഭവത്തില്‍ മുഖ്യപ്രതി പിടിയിൽ. വര്‍ക്കല സ്വദേശി ലഞ്ജിത്താണ് പിടിയിലായത്. നാവായിക്കുളത്തു നിന്നാണ് പൊലീസ് ഇയാളെ പിടികൂടിയത്. ലഞ്ജിത്താണ് ടോള്‍പ്ലാസ ജീവനക്കാരനെ മര്‍ദ്ദിച്ചതെന്ന് പൊലീസ് പറഞ്ഞു. കാറിൽ ഇയാൾക്കൊപ്പമുണ്ടായിരുന്ന അഭിഭാഷകൻ ഷിബുവിനെ പൊലീസ് നേരത്തെ കസ്റ്റഡിയിലെടുത്തിരുന്നു. 

ആലപ്പുഴയില്‍ പോയി മടങ്ങി വരുംവഴിയാണ് പ്രതി യുവാവിനെ മര്‍ദ്ദിച്ചത്. പ്രതി ലഞ്ജിത്തിനായി പൊലീസ് അന്വേഷണം ഊർജ്ജിതമാക്കി.  കൊല്ലം ബൈപ്പാസിലെ കാവനാട് ടോള്‍ ബൂത്തിലെ ജീവനക്കാരന്‍ അരുണാണ് ക്രൂരമായ ആക്രമണത്തിന് ഇരയായത്. വ്യാഴാഴ്ച ഉച്ചയ്ക്കാണ് സംഭവം.

പണം നല്‍കാതെ ടോള്‍ ബൂത്തിലെ എമര്‍ജന്‍സി ഗേറ്റിലൂടെ കടന്നുപോകാനായിരുന്നു കാറിലുള്ളവരുടെ ശ്രമം. ഇത് ചോദ്യം ചെയ്തതോടെ അരുണിനെ കഴുത്തിന് കുത്തിപ്പിടിക്കുകയും പിന്നീട് ഇതേ രീതിയില്‍ അൽപദൂരം കാറിന്റെ ഡോറില്‍ കുത്തിപ്പിടിച്ച് നിര്‍ത്തി വലിച്ചിഴക്കുകയുമായിരുന്നു. 

ഏതാനും മീറ്ററുകള്‍ പിന്നിട്ടതോടെ യുവാവിനെ കാര്‍ ഡ്രൈവര്‍ റോഡിലേക്ക് തള്ളിയിട്ട് കടന്നുകളയുകയും ചെയ്തു. സംഭവത്തില്‍ അരുണിന്റെ കാലുകളിലും മറ്റും പരിക്കേറ്റിട്ടുണ്ട്. ഇയാൾ ചികിത്സയിലാണ്. 

സിറ്റിസൺ കേരള വാർത്തകളും മറ്റ് അറിവുകളും വാട്സാപ്പിൽ ലഭ്യമാണ്. ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക. Join now!
Advertisement

ക്രൈം വാർത്തകൾ

കേരളാ വാർത്തകൾ

കേരളം2 hours ago

ഇടുക്കിയിലെ മലയോര മേഖലകളിൽ രാത്രിയാത്ര നിരോധിച്ചു

കേരളം19 hours ago

തിരുവനന്തപുരത്ത് മലയോര മേഖലയിലേക്കുള്ള യാത്രയ്ക്ക് നിരോധനം

കേരളം20 hours ago

മേയർ ഡ്രൈവർ വിവാദം; സ്‌പീഡ് ഗവർണറും ജിപിഎസും പ്രവർത്തിച്ചിട്ട് മാസങ്ങളായി, പരിശോധിച്ച് മോട്ടോർ വാഹന വകുപ്പ്

കേരളം24 hours ago

ട്രെയിനിലിരുന്ന് മഹാൻ സിനിമ കാണുകയാണ്; ഗുരുവായൂരമ്പല നടയിൽ വ്യാജ പതിപ്പിനെതിരെ സംവിധായകൻ

കേരളം1 day ago

സ്‌കൂളുകളില്‍ ഇന്റേണല്‍ കമ്മറ്റി രൂപീകരിച്ചെന്ന് ഉറപ്പാക്കണം; വിദ്യാഭ്യാസ വകുപ്പിന് വനിതാ കമ്മിഷന്റെ ശുപാര്‍ശ

കേരളം1 day ago

കണ്ടെയ്നർ ലോറി വീട്ടുമുറ്റത്തേക്ക് ഇടിച്ചു കയറി; വൻ അപകടം ഒഴിവായി

കേരളം1 day ago

അഞ്ച് കോടിയുടെ അരവണ പായസം നശിപ്പിക്കാൻ ടെൻഡർ വിളിച്ച് ദേവസ്വം വകുപ്പ്

കേരളം1 day ago

റെക്കോർഡ് വേഗത്തിൽ ബിരുദഫലം പ്രസിദ്ധീകരിച്ച് കാലിക്കറ്റ് സർവകലാശാല; ചരിത്രനേട്ടമെന്ന് മന്ത്രി ഡോ. ബിന്ദു

കേരളം1 day ago

ബിലീവേഴ്സ് ഈസ്റ്റേൺ ചർച്ച് മെത്രാപ്പൊലീത്ത അത്തനേഷ്യസ് യോഹാൻ പ്രഥമൻ്റെ കബറടക്കം 21 ന് തിരുവല്ലയിൽ

കേരളം2 days ago

കൃഷി നശിച്ചാൽ ഇനി ചില്ലിക്കാശല്ല കിട്ടുക; റജിസ്റ്റർ ചെയ്യാനുള്ള അവസാന തിയ്യതി ജൂൺ 30

വിനോദം

പ്രവാസി വാർത്തകൾ

Exit mobile version