Connect with us

കേരളം

ധോണിയില്‍ നിന്ന് പിടികൂടിയ പിടി 7 കാട്ടാനയ്ക്ക് കാഴ്ചയില്ല; പെല്ലറ്റ് തറച്ചതാവാമെന്ന് ഹൈക്കോടതി സമിതി

Published

on

pt7 elephat

പാലക്കാട്ടെ ധോണിയിൽ നിന്ന് മയക്കുവെടിവെച്ചു പിടികൂടിയ കാട്ടാന പിടി 7 (ധോണി) ൻ്റെ വലതുകണ്ണിൻ്റെ കാഴ്ച പൂർണമായും നഷ്ടമായെന്ന് റിപ്പോർട്ട്. ആനയെ പിടികൂടുമ്പോൾതന്നെ വലതുകണ്ണിന് കാഴ്ചക്കുറവ് ഉണ്ടായിരുന്നതായി കണ്ടെത്തിയിരുന്നു. കൂട്ടിലടച്ചതുമുതൽ ആനയുടെ കാഴ്ച വീണ്ടെടുക്കാൻ വനം വകുപ്പ് മരുന്ന് നൽകിയിരുന്നു.

ദിവസങ്ങൾക്കു മുൻപു ഹൈക്കോടതി നിയോഗിച്ച വിദഗ്ധ സമിതി പിടി 7നെ പരിശോധിച്ചിരുന്നു. ആനയ്ക്ക് മറ്റ് ആരോഗ്യപ്രശ്നങ്ങളില്ലെങ്കിലും ഒരു കണ്ണിൻ്റെ കാഴ്ച പൂർണമായും നഷ്ടമായെന്ന് സമിതി കണ്ടെത്തുകയായിരുന്നു. ആനയെ പിടികൂടുമ്പോൾ ശരീരത്തിലാകെ പെല്ലറ്റുകൾ തറച്ച നിലയിൽ കണ്ടെത്തിയിരുന്നു. പെല്ലറ്റ് കണ്ണിൽ തറച്ചതാകാം കാഴ്ച നഷ്ടപ്പെടാൻ ഇടയാക്കിയതെന്നാണ് വനം വകുപ്പിൻ്റെ സംശയം.

ആനയുടെ വലതുകണ്ണിൻ്റെ കാഴ്ച നഷ്ടമായതോടെ പാപ്പാന്മാർ ആനയുടെ ഇടതുവശത്തു നിന്നാണ് ഭക്ഷണവും വെള്ളവും നൽകിവരുന്നത്. ധോണിയിലെ ജനവാസമേഖലയിൽ വ്യാപകനാശം വിതച്ച 20 വയസ് മാത്രം പ്രായമുള്ള പിടി 7നെ ഈ വർഷം ജനുവരി 22നാണ് പിടികൂടിയത്. കുങ്കിയാനകളുടെ അടക്കം സഹായത്തോടെ മണിക്കൂറുകൾ നീണ്ട പരിശ്രമത്തിനൊടുവിലാണ് വനം വകുപ്പ് കൊമ്പനെ പിടികൂടിയിരുന്നത്.

തുടർപരിശോധനയിൽ ആനയുടെ ശരീരത്തിൽനിന്ന് പതിനഞ്ചോളം പെല്ലറ്റുകളാണ് കണ്ടെത്തിയത്. എയർ ഗൺ വെടിയുണ്ടകളായിരുന്നു ഇവ. ധോണി ഗ്രാമത്തെ അറിയുന്ന പി ടി 7ന് ധോണിയെന്നുതന്നെ വനം വകുപ്പ് മന്ത്രി എകെ ശശീന്ദ്രൻ പേരിട്ടിരുന്നു. പിടി 7നെ കുങ്കിയാനയാക്കാനാണ് വനം വകുപ്പ് തീരുമാനിച്ചിരുന്നത്. ധോണിയിലെ വനം വകുപ്പ് ഡിവിഷൻ ഓഫീസിന് സമീപത്ത് നിർമ്മിച്ച കൂട്ടിലാണ് ആനയെ പാർപ്പിച്ചിരിക്കുന്നത്.

 

സിറ്റിസൺ കേരള വാർത്തകളും മറ്റ് അറിവുകളും വാട്സാപ്പിൽ ലഭ്യമാണ്. ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക. Join now!
Advertisement

ക്രൈം വാർത്തകൾ

കേരളാ വാർത്തകൾ

കേരളം3 hours ago

ആറാം വിരൽ നീക്കാനെത്തിയ നാല് വയസുകാരിക്ക് നാവിൽ ശസ്ത്രക്രിയ; കോഴിക്കോട് മെഡി. കോളജിൽ വീണ്ടും ചികിത്സാപ്പിഴവ്

കേരളം5 hours ago

പന്തീരങ്കാവ് ഗാർഹിക പീഡനക്കേസ്; SHOയ്ക്ക് സസ്പെൻഷൻ

കേരളം6 hours ago

പ്ലസ് വൺ അപേക്ഷ സ്വീകരിക്കൽ ആരംഭിച്ചു ; ആദ്യ അലോട്ട്മെന്റ് ജൂണ്‍ അഞ്ചിന്

കേരളം8 hours ago

സ്കൂള്‍ ബസുകള്‍ ഫിറ്റായിരിക്കണം; പരിശോധന കര്‍ശനമാക്കി മോട്ടോർ വാഹന വകുപ്പ്

കേരളം8 hours ago

ഡ്രൈവിങ് ടെസ്റ്റ് ഇന്നുമുതല്‍; ഒരു മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്‌പെക്ടറിന് കീഴില്‍ 40 ടെസ്റ്റുകള്‍

കേരളം8 hours ago

സംസ്ഥാനത്ത് മഞ്ഞപ്പിത്ത ബാധ അതിഗുരുതരം; ആറ് മാസത്തിനിടെ 27 മരണം

കേരളം1 day ago

KSRTC യാത്രകളിൽ ലഘുഭക്ഷണം; പുതിയ പദ്ധതിക്ക് തുടക്കമിട്ട് കെഎസ്ആർടിസി

കേരളം1 day ago

മല്ലപ്പള്ളിയിൽ നിന്നും 14 വയസുകാരനെ കാണാതായി

കേരളം1 day ago

സിംഗപ്പൂര്‍ പര്യടനം വെട്ടിച്ചുരുക്കി മുഖ്യമന്ത്രി ദുബായില്‍; തിങ്കളാഴ്ച കേരളത്തിലെത്തും

കേരളം1 day ago

പ്ലസ് വണ്‍ അപേക്ഷ നാളെ മുതല്‍; അറിയേണ്ടതെല്ലാം

വിനോദം

പ്രവാസി വാർത്തകൾ

Exit mobile version