Connect with us

കേരളം

കാട്ടാനയെ കുഴിച്ചിട്ട സംഭവത്തിൽ കൂടുതൽ പേർക്ക് പങ്കുള്ളതായി സംശയമെന്ന് വനംമന്ത്രി

elephant killed

ചേലക്കരയിൽ കൊമ്പു മുറിച്ചെടുത്ത ശേഷം കാട്ടാനയെ കുഴിച്ചിട്ട സംഭവത്തിൽ പ്രതി അഖിൽ മോഹൻറെ അറസ്റ്റ് രേഖപ്പെടുത്തി. മൂവാറ്റുപുഴ സബ് ജയിലിലെത്തിയാണ് അന്വേഷണസംഘം അറസ്റ്റ് രേഖപ്പെടുത്തിയത്. സ്ഥലം ഉടമ റോയി ഉൾപ്പെടെയുള്ള പ്രതികൾക്കായി അന്വേഷണസംഘം ഊർജിതമാക്കി. അതേസമയം സംഭവത്തിൽ കൂടുതൽ പേർക്ക് പങ്കുള്ളതായി സംശയമെന്ന് വനംമന്ത്രി എ കെ ശശീന്ദ്രൻ പറഞ്ഞു.

പട്ടിമറ്റത്തുനിന്ന് ആനക്കൊമ്പ് പിടിച്ചെടുത്ത കേസിൽ അഖിൽ മോഹൻ മൂവാറ്റുപുഴ സബ് ജയിലിൽ ജുഡീഷ്യൽ കസ്റ്റഡിയിൽ കഴിയുകയാണ്. തുടർന്നാണ് ഇന്ന് 12 മണിയോടെ ഫോറസ്റ്റ് റെയിഞ്ച് ഓഫീസർ ശ്രീദേവി മധുസൂദനന്റെ നേതൃത്വത്തിലുള്ള സംഘം മൂവാറ്റുപുഴയിൽ എത്തി അഖിലിന്റെ അറസ്റ്റ് രേഖപ്പെടുത്തിയത്. അഖിലിനെ കസ്റ്റഡിയിൽ വാങ്ങി ചോദ്യം ചെയ്യാനുള്ള അപേക്ഷയും അന്വേഷണസംഘം കോടതിയിൽ സമർപ്പിച്ചിട്ടുണ്ട്. ചൊവ്വാഴ്ചയോടെ കോടതി അനുമതിയോടെ അഖിലിനെ ചോദ്യം ചെയ്യാനാണ് അന്വേഷണസംഘത്തിന്റെ നീക്കം. അതേസമയം പഴുതടച്ച അന്വേഷണമാണ് വനംവകുപ്പ് വിജിലൻസ് നടത്തുന്നതെന്ന് മന്ത്രി എ കെ ശശീന്ദ്രൻ പറഞ്ഞു.

സിറ്റിസൺ കേരള വാർത്തകളും മറ്റ് അറിവുകളും വാട്സാപ്പിൽ ലഭ്യമാണ്. ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക. Join now!
Advertisement

ക്രൈം വാർത്തകൾ

കേരളാ വാർത്തകൾ

കേരളം8 hours ago

KSRTC യാത്രകളിൽ ലഘുഭക്ഷണം; പുതിയ പദ്ധതിക്ക് തുടക്കമിട്ട് കെഎസ്ആർടിസി

കേരളം11 hours ago

മല്ലപ്പള്ളിയിൽ നിന്നും 14 വയസുകാരനെ കാണാതായി

കേരളം11 hours ago

സിംഗപ്പൂര്‍ പര്യടനം വെട്ടിച്ചുരുക്കി മുഖ്യമന്ത്രി ദുബായില്‍; തിങ്കളാഴ്ച കേരളത്തിലെത്തും

കേരളം12 hours ago

പ്ലസ് വണ്‍ അപേക്ഷ നാളെ മുതല്‍; അറിയേണ്ടതെല്ലാം

കേരളം13 hours ago

തിരുവനന്തപുരത്ത് ‘ഓപ്പറേഷൻ ആഗ്’; പ്രദേശത്തെ ഗുണ്ടകളുടെ വീടുകളിൽ റെയ്ഡ്

കേരളം14 hours ago

ഓണം പ്രമാണിച്ച് റെയിൽവേ റിസർവേഷൻ തുടങ്ങി

കേരളം15 hours ago

നവവധുവിന് ക്രൂര മർദനം: കേസെടുക്കാതിരുന്ന പൊലീസിനെതിരെ മനുഷ്യാവകാശ കമീഷൻ കേസെടുത്തു

കേരളം16 hours ago

കെ.എസ്.ഇ.ബിയിൽ വിരമിച്ചവർക്ക് കരാർ നിയമനം

കേരളം2 days ago

പ്രശസ്ത അഭിനേതാവ് എം സി ചാക്കോ എന്ന എം സി കട്ടപ്പന അന്തരിച്ചു

കേരളം3 days ago

നാല് വർഷ ബിരുദം: തസ്തിക നഷ്ട ഭീഷണിയിൽ അധ്യാപകർ; ജോലി ക്രമീകരണം

വിനോദം

പ്രവാസി വാർത്തകൾ

Exit mobile version