Connect with us

കേരളം

ഇടുക്കിയിൽ വീണ്ടും അരിക്കൊമ്പന്റെ ആക്രമണം; ചിന്നക്കനാലില്‍ വീട് തകര്‍ത്തു

ഇടുക്കി ശാന്തന്‍പാറയിലെ ശല്യക്കാരനായ അരിക്കൊമ്പനെ പിടികൂടാനുള്ള നടപടികള്‍ നീങ്ങവേ, ചിന്നക്കനാല്‍ 301 കോളനിയിലെ വീട് അരിക്കൊമ്പന്‍ ഭാഗികമായി തകര്‍ത്തു. രോഗത്തെ തുടര്‍ന്ന് ചികിത്സയില്‍ കഴിയുന്ന അമ്മിണിയമ്മയുടെ വീടാണ് കാട്ടാന തകര്‍ത്തത്. ആര്‍ക്കും പരിക്കില്ല.

ഇന്ന് പുലര്‍ച്ചെയാണ് സംഭവം. നാട്ടുകാരും വനപാലകരും എത്തി ആനയെ തുരത്തി. അതേസമയം അരിക്കൊമ്പനെ പിടികൂടാന്‍ ദ്രുതപ്രതികരണ സേന ഒമ്പതിന് എത്തും. ചിന്നക്കനാല്‍, ആനയിറങ്കല്‍ പ്രദേശത്തുതന്നെ കൂടൊരുക്കാനാണ് ദൗത്യസംഘത്തിന്റെ തീരുമാനം.

മയക്കുവെടിവച്ചശേഷം കോടനാട്ടുവരെ പോകുന്നതിന്റെ സാങ്കേതികതടസ്സം മൂലമാണ് ചിന്നക്കനാല്‍ ആനയിറങ്ങല്‍ പ്രദേശത്ത് കൂടൊരുക്കാന്‍ തീരുമാനിച്ചത്. കൂടാതെ അക്രമകാരികളായ മറ്റുകൊമ്പന്‍മാരെയും നിരീക്ഷിക്കാനും പദ്ധതിയുണ്ട്.

ഫെബ്രുവരി 22ന് ആയിരുന്നു അക്രമകാരികളായ അരിക്കൊമ്പന്‍, ചക്കക്കൊമ്പന്‍, മൊട്ടവാലന്‍ എന്നീ കാട്ടുകൊമ്പന്‍മാരെ പിടിക്കുന്നതിന് സംസ്ഥാന സര്‍ക്കാരിന്റെ ഉത്തരവ് വന്നത്. ഉത്തരവ് വന്നശേഷവും സമീപപ്രദേശങ്ങളില്‍ കാട്ടുകൊമ്പന്മാരുടെ ആക്രമണം തുടരുകയാണ്. ചക്കക്കൊമ്പന്‍ ചൊവ്വാഴ്ച തൊഴിലാളികളുമായി പോയ ജീപ്പ് ചിന്നക്കനാലില്‍ തകര്‍ത്തിരുന്നു.

സിറ്റിസൺ കേരള വാർത്തകളും മറ്റ് അറിവുകളും വാട്സാപ്പിൽ ലഭ്യമാണ്. ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക. Join now!
Advertisement

ക്രൈം വാർത്തകൾ

കേരളാ വാർത്തകൾ

കേരളം3 days ago

ടൂ വീലറിൽ അമിത ഭാരം കയറ്റരുത് – മുന്നറിയിപ്പുമായി മോട്ടോർ വാഹന വകുപ്പ്

കേരളം5 days ago

കേരളത്തിന്റെ രണ്ടാം മെട്രോ റെയില്‍ പദ്ധതി തിരുവനന്തപുരത്ത്

കേരളം5 days ago

മേയര്‍-ഡ്രൈവര്‍ വിവാദം; KSRTC ബസിലെ സിസിടിവിയുടെ മെമ്മറി കാര്‍ഡ് കാണാനില്ലെന്ന് പൊലീസ്

കേരളം5 days ago

പരിഷ്‌കരിച്ച ഡ്രൈവിങ് ടെസ്റ്റ് നാളെ മുതല്‍; അറിയേണ്ടതെല്ലാം

കേരളം5 days ago

വൈദ്യുതി ഉപഭോഗം റെക്കോര്‍ഡില്‍; ലോഡ് ഷെഡിങില്‍ തീരുമാനം ഉടനെ

കേരളം5 days ago

മാതൃകയായി ശ്രീധന്യ; രജിസ്‌ട്രേഷന്‍ ഐജിക്ക് വീട്ടില്‍ രജിസ്റ്റര്‍ വിവാഹം

കേരളം5 days ago

നവകേരള ബസ് ഇന്ന് തലസ്ഥാന നഗരി വിടും; മെയ് 5 മുതൽ കോഴിക്കോട് – ബാംഗ്ലൂർ സർവ്വീസ്

കേരളം7 days ago

മദ്യപിച്ച് ജോലിക്കെത്തിയവരെ കണ്ടെത്താൻ പരിശോധന; ഗതാഗതമന്ത്രിയുടെ മണ്ഡലത്തിലെ ഡിപ്പോയിൽ കൂട്ടഅവധി

കേരളം7 days ago

ബസ് തടഞ്ഞ് ട്രിപ്പ് മുടക്കി, തെറി വിളിച്ചെന്ന് കെഎസ്ആര്‍ടിസി ഡ്രൈവര്‍; ആര്യാ രാജേന്ദ്രന്റെ മൊഴിയെടുക്കാന്‍ പൊലീസ്

കേരളം1 week ago

കെഎസ്ഇബിയില്‍ ജോലി വാഗ്ദാനം ചെയ്ത് തട്ടിപ്പ്; മുന്നറിയിപ്പ്

വിനോദം

പ്രവാസി വാർത്തകൾ

Exit mobile version