Connect with us

കേരളം

സിബില്‍ സ്‌കോര്‍ കുറവെന്ന പേരില്‍ വിദ്യാഭ്യാസ വായ്പ നിഷേധിക്കാനാവില്ല; ഹൈക്കോടതി

Published

on

സിബില്‍ സ്‌കോര്‍ കുറവാണെന്നതു കൊണ്ടു മാത്രം ബാങ്കുകള്‍ വിദ്യാര്‍ഥികളുടെ വിദ്യാഭ്യാസ വായ്പ നിഷേധിക്കരുതെന്ന് ഹൈക്കോടതി. വിദ്യാര്‍ഥികള്‍ നാളത്തെ രാഷ്ട്രനിര്‍മാതാക്കളാണെന്നും വിദ്യാഭ്യാസ വായ്പാ അപേക്ഷകരോട് മനുഷ്യത്വത്തോടെയുള്ള സമീപനം വേണമെന്നും ജസ്റ്റിസ് പിവി കുഞ്ഞികൃഷ്ണന്‍ പറഞ്ഞു.

ആലുവ സ്വദേശിയായ നോയല്‍ പോള്‍ ഫ്രെഡി നല്‍കിയ ഹര്‍ജിയിലാണ് ഹൈക്കോടതി ഉത്തരവെന്ന് ന്യൂ ഇന്ത്യന്‍ എക്‌സ്പ്രസ് റിപ്പോര്‍ട്ട് ചെയ്തു. വെല്ലൂര്‍ ഇന്‍സ്റ്റിറ്റിയൂട്ടിന്റെ ഭോപ്പാല്‍ ക്യാംപസില്‍ ബിടെക് വിദ്യാര്‍ഥിയാണ് നോയല്‍. അവസാന സെമസ്റ്റര്‍ ഫീ നല്‍കുന്നതിനായാണ് വിദ്യാഭ്യാസ വായ്പയ്ക്കായി സ്‌റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയെ സമീപിച്ചത്. എന്നാല്‍ സിബില്‍ സ്‌കോര്‍ കുറവാണെന്ന പേരില്‍ ബാങ്ക് വായ്പ നിഷേധിക്കുകയായിരുന്നു.

ആദ്യ സെമസ്റ്ററുകളിലെല്ലാം മികച്ച മാര്‍ക്ക് നേടിയ നോയലിന് ഒമാനിലെ ഗ്ലോബല്‍ മണി എക്‌സ്‌ചേഞ്ചില്‍ ജോലി ലഭിച്ചിട്ടുണ്ട്. പഠനം പൂര്‍ത്തിയായെന്ന സര്‍ട്ടിഫിക്കറ്റ് നല്‍കിയാലേ വീസ പ്രക്രിയ പൂര്‍ത്തിയാക്കാനാവൂ. യൂണിവേഴ്‌സിറ്റി സര്‍ട്ടിഫിക്കറ്റ് നല്‍കണമെങ്കില്‍ അവസാന സെമസ്റ്ററിലെ ഫീ ആയ 4,07,200 രൂപ നല്‍കണമെന്ന് ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടിയിരുന്നു. ഇത് അനുവദിച്ച കോടതി പണം നല്‍കാന്‍ ബാങ്കിനു നിര്‍ദേശം നല്‍കി.

ബാങ്കുകള്‍ അതിനൂതന സാങ്കേതിക വിദ്യയിലേക്കു മാറിയിരിക്കാം. എന്നാല്‍ നീതിന്യായ സംവിധാനത്തിന് യാഥാര്‍ഥ്യങ്ങളെ കാണാതിരിക്കാനാവില്ലെന്ന് കോടതി ഉത്തരവില്‍ പറഞ്ഞു.

സിറ്റിസൺ കേരള വാർത്തകളും മറ്റ് അറിവുകളും വാട്സാപ്പിൽ ലഭ്യമാണ്. ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക. Join now!
Advertisement

ക്രൈം വാർത്തകൾ

കേരളാ വാർത്തകൾ

കേരളം9 hours ago

ഇടുക്കിയിലെ മലയോര മേഖലകളിൽ രാത്രിയാത്ര നിരോധിച്ചു

കേരളം1 day ago

തിരുവനന്തപുരത്ത് മലയോര മേഖലയിലേക്കുള്ള യാത്രയ്ക്ക് നിരോധനം

കേരളം1 day ago

മേയർ ഡ്രൈവർ വിവാദം; സ്‌പീഡ് ഗവർണറും ജിപിഎസും പ്രവർത്തിച്ചിട്ട് മാസങ്ങളായി, പരിശോധിച്ച് മോട്ടോർ വാഹന വകുപ്പ്

കേരളം1 day ago

ട്രെയിനിലിരുന്ന് മഹാൻ സിനിമ കാണുകയാണ്; ഗുരുവായൂരമ്പല നടയിൽ വ്യാജ പതിപ്പിനെതിരെ സംവിധായകൻ

കേരളം1 day ago

സ്‌കൂളുകളില്‍ ഇന്റേണല്‍ കമ്മറ്റി രൂപീകരിച്ചെന്ന് ഉറപ്പാക്കണം; വിദ്യാഭ്യാസ വകുപ്പിന് വനിതാ കമ്മിഷന്റെ ശുപാര്‍ശ

കേരളം2 days ago

കണ്ടെയ്നർ ലോറി വീട്ടുമുറ്റത്തേക്ക് ഇടിച്ചു കയറി; വൻ അപകടം ഒഴിവായി

കേരളം2 days ago

അഞ്ച് കോടിയുടെ അരവണ പായസം നശിപ്പിക്കാൻ ടെൻഡർ വിളിച്ച് ദേവസ്വം വകുപ്പ്

കേരളം2 days ago

റെക്കോർഡ് വേഗത്തിൽ ബിരുദഫലം പ്രസിദ്ധീകരിച്ച് കാലിക്കറ്റ് സർവകലാശാല; ചരിത്രനേട്ടമെന്ന് മന്ത്രി ഡോ. ബിന്ദു

കേരളം2 days ago

ബിലീവേഴ്സ് ഈസ്റ്റേൺ ചർച്ച് മെത്രാപ്പൊലീത്ത അത്തനേഷ്യസ് യോഹാൻ പ്രഥമൻ്റെ കബറടക്കം 21 ന് തിരുവല്ലയിൽ

കേരളം2 days ago

കൃഷി നശിച്ചാൽ ഇനി ചില്ലിക്കാശല്ല കിട്ടുക; റജിസ്റ്റർ ചെയ്യാനുള്ള അവസാന തിയ്യതി ജൂൺ 30

വിനോദം

പ്രവാസി വാർത്തകൾ

Exit mobile version