Connect with us

കേരളം

സംവരണ കേസ്: നിലപാടറിയിക്കാന്‍ കൂടുതല്‍ സമയം വേണമെന്ന കേരളത്തിന്റെ ആവശ്യം സുപ്രീം കോടതി തള്ളി

Published

on

379

സംവരണം 50 ശതമാനത്തില്‍ അധികമാകാമോയെന്ന വിഷയത്തില്‍ നിലപാടറിയിക്കാന്‍ കൂടുതല്‍ സമയം വേണമെന്ന കേരളത്തിന്റെ ആവശ്യം സുപ്രീം കോടതി നിരാകരിച്ചു. ജസ്റ്റിസ് അശോക് ഭൂഷണ്‍ അധ്യക്ഷനായ അഞ്ചംഗ ബെഞ്ചാണ് കേരളത്തിന്റെ ആവശ്യം നിരകരിച്ചത്.

കേരളത്തില്‍ ഏപ്രില്‍ ആറിന് നിയമസഭ തിരഞ്ഞെടുപ്പാണെന്നും അതിനാല്‍ നിലപാടറിയിക്കാന്‍ കൂടുതല്‍ സമയം വേണമെന്നും ഭരണഘടന ബെഞ്ചിന് മുമ്പാകെ സംസ്ഥാന സര്‍ക്കാരിന് വേണ്ടി ഹാജരായ സീനിയര്‍ അഭിഭാഷകന്‍ ജയ്ദീപ് ഗുപ്ത ചൂണ്ടിക്കാട്ടി. നയപരമായ നിലപാട് എടുക്കേണ്ട വിഷയമാണെന്നും ഗുപ്ത വാദിച്ചു.

എന്നാല്‍ സംവരണം 50 ശതമാനത്തില്‍ അധികമാകരുതെന്ന ഇന്ദിര സാഹിനി കേസിലെ ഒന്‍പത് അംഗ ബെഞ്ചിന്റെ വിധി പുന:പരിശോധിക്കാന്‍ വിശാല ബെഞ്ചിന്റെ പരിഗണനയ്ക്ക് വിടണമോ എന്ന കാര്യമാണ് ഇപ്പോള്‍ പരിഗണിക്കുന്നതെന്ന് ഭരണഘടന ബെഞ്ച് ചൂണ്ടിക്കാട്ടി. അതില്‍ നിലപാട് തിരഞ്ഞെടുപ്പ് നടക്കുന്ന സംസ്ഥാനങ്ങള്‍ക്കും അറിയിക്കാവുന്നതാണെന്ന് കോടതി വ്യക്തമാക്കി.

കേരളത്തിന് പുറമെ കേസ് നീട്ടി വയ്ക്കണമെന്ന തമിഴനാടിന്റെ ആവശ്യവും സുപ്രീം കോടതി തള്ളി. കേരളത്തിനും തമിഴ്‌നാടിനും നിലപാടറിയിക്കാന്‍ ഒരു ആഴ്ചത്തെ സമയം കൂടി ഭരണഘടന ബെഞ്ച് അനുവദിച്ചു.

മാറാത്ത സംവരണത്തിന്റെ സാധുതയെ ചോദ്യം ചെയ്തുകൊണ്ടുള്ള ഒരുകൂട്ടം ഹര്‍ജികള്‍ പരിഗണിക്കുമ്പോഴായിരുന്നു മൂന്നു പതിറ്റാണ്ട് പഴക്കമുള്ള ഇന്ദ്ര സാഹ്നി കേസിലെ വിധിയില്‍ പുനഃപരിശോധന നടത്താമെന്ന് ഭരണഘടന ബെഞ്ച് കഴിഞ്ഞ ആഴ്ച നിരീക്ഷിച്ചത്. ഇന്ദ്ര സാഹ്നി കേസില്‍ ഒന്‍പത് അംഗ ബെഞ്ച് പുറപ്പടിവിച്ച വിധിന്യായം പുനപരിശോധിക്കുന്നതിന് വിശാല ബെഞ്ചിന് വിടുന്നതിനെ കുറിച്ച് ജസ്റ്റിസ് അശോക് ഭൂഷണ്‍ അധ്യക്ഷനായ ഭരണഘടന ബെഞ്ചിന് മുമ്പാകെ വാദം ആരംഭിച്ചു.

സിറ്റിസൺ കേരള വാർത്തകളും മറ്റ് അറിവുകളും വാട്സാപ്പിൽ ലഭ്യമാണ്. ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക. Join now!
Advertisement

ക്രൈം വാർത്തകൾ

കേരളാ വാർത്തകൾ

കേരളം12 hours ago

64-ന്റെ നിറവിൽ നടനവിസ്മയം മോഹൻലാൽ; പിറന്നാൾ സമ്മാനവുമായി പൃഥ്വിരാജ്

കേരളം13 hours ago

ഭാര്യയുമായി വഴക്കിട്ട് ഓടിക്കൊണ്ടിരുന്ന KSRTC ബസിന്റെ ജനലിലൂടെ ചാടി, യുവാവിന് പരിക്ക്

കേരളം2 days ago

ഇടുക്കിയിലെ മലയോര മേഖലകളിൽ രാത്രിയാത്ര നിരോധിച്ചു

കേരളം3 days ago

തിരുവനന്തപുരത്ത് മലയോര മേഖലയിലേക്കുള്ള യാത്രയ്ക്ക് നിരോധനം

കേരളം3 days ago

മേയർ ഡ്രൈവർ വിവാദം; സ്‌പീഡ് ഗവർണറും ജിപിഎസും പ്രവർത്തിച്ചിട്ട് മാസങ്ങളായി, പരിശോധിച്ച് മോട്ടോർ വാഹന വകുപ്പ്

കേരളം3 days ago

ട്രെയിനിലിരുന്ന് മഹാൻ സിനിമ കാണുകയാണ്; ഗുരുവായൂരമ്പല നടയിൽ വ്യാജ പതിപ്പിനെതിരെ സംവിധായകൻ

കേരളം4 days ago

സ്‌കൂളുകളില്‍ ഇന്റേണല്‍ കമ്മറ്റി രൂപീകരിച്ചെന്ന് ഉറപ്പാക്കണം; വിദ്യാഭ്യാസ വകുപ്പിന് വനിതാ കമ്മിഷന്റെ ശുപാര്‍ശ

കേരളം4 days ago

കണ്ടെയ്നർ ലോറി വീട്ടുമുറ്റത്തേക്ക് ഇടിച്ചു കയറി; വൻ അപകടം ഒഴിവായി

കേരളം4 days ago

അഞ്ച് കോടിയുടെ അരവണ പായസം നശിപ്പിക്കാൻ ടെൻഡർ വിളിച്ച് ദേവസ്വം വകുപ്പ്

കേരളം4 days ago

റെക്കോർഡ് വേഗത്തിൽ ബിരുദഫലം പ്രസിദ്ധീകരിച്ച് കാലിക്കറ്റ് സർവകലാശാല; ചരിത്രനേട്ടമെന്ന് മന്ത്രി ഡോ. ബിന്ദു

വിനോദം

പ്രവാസി വാർത്തകൾ

Exit mobile version