Connect with us

കേരളം

വീണ്ടും പണിമുടക്കി ഇ പോസ് മെഷീനുകൾ; റേഷൻ വിതരണം അവതാളത്തിൽ

ration

സംസ്ഥാനത്ത് വീണ്ടും റേഷൻ വിതരണം തടസ്സപ്പെട്ടു. വിവിധ ജില്ലകളിൽ ഇ പോസ് മെഷീനുകൾ പണി മുടക്കിയ സാഹചര്യത്തിലാണ് റേഷൻ വിതരണം തടസ്സപ്പെട്ടത്. റേഷൻ വാങ്ങാൻ സാധിക്കാതെ നൂറ് കണക്കിനാളുകളാണ് എത്തി മടങ്ങിപ്പോകുന്നത്. എൻഐസി സോഫ്റ്റ്‍വെയറിന്റെ പ്രശ്നമാണ് എന്നാണ് ഭക്ഷ്യമന്ത്രിയുടെ ഓഫീസിൽ നിന്നും ലഭിച്ച വിശദീകരണം. ഇ- പോസ് മെഷീന്‍ തകരാറാകുന്നത് സംസ്ഥാനത്ത് സ്ഥിരം സംഭവമായി മാറിയിരിക്കുകയാണ്. ഈ മാസം ആദ്യം സാങ്കേതിക തകരാറിനെ തുടർന്ന് ഒരു ദിവസത്തേക്ക് റേഷൻ വിതരണം നിർത്തി വെച്ചിരുന്നു. സൗജന്യ റേഷൻ നൽകുന്നവർക്ക് പ്രത്യേകം ബിൽ നൽകണമെന്ന് നേരത്തെ കേന്ദ്ര നിർദേശമുണ്ടായിരുന്നു. ഇതിനായി ചില ക്രമീകരണങ്ങളും നടത്തി. എന്നാൽ അതിന് പിന്നാലെ ചില സാങ്കേതിക തടസങ്ങളുണ്ടാകുകയും റേഷൻ വിതരണം മുടങ്ങുകയായിരുന്നു.

അതേ സമയം, ഇടുക്കിയിലെ റേഷന്‍ കടകളില്‍ ചാക്കരിയും മട്ടയരിയുമെത്താത്തതിനെ തുടര്‍ന്ന് വ്യാപാരികളും ഉപഭോക്താക്കളും പ്രതിസന്ധിയിലാണെന്ന വാർത്തയും ഈ മാസം പുറത്തുവന്നിരുന്നു. കഴിഞ്ഞ കുറച്ചു മാസങ്ങളായി പച്ചരി മാത്രമാണ് റേഷന്‍ കടകളിലെത്തുന്നത്. കൂലിപ്പണിക്കാരെയും കുറഞ്ഞ വരുമാനമുള്ളവരെയുമാണ് ഇത് കൂടുതല്‍ പ്രതിസന്ധിയിലാക്കിയിരിക്കുന്നത്.

പ്രധാനമന്ത്രി അന്ന യോജന സ്‌കീം അവസാനിച്ചപ്പോള്‍ സ്റ്റോക്ക് വന്ന പച്ചരി റേഷന്‍ കടകളില്‍ കെട്ടിക്കിടക്കുകയാണ്. ഇതിനു പുറമെയാണ് വീണ്ടും പച്ചരി മാത്രം റേഷന്‍കടയിലേക്കെത്തിക്കുന്നത്. കഞ്ഞി വയ്ക്കാന്‍ ഏറ്റവും കൂടുതല്‍ ഉപയോഗിക്കുന്ന ചാക്കരിയും മട്ടയരിയും കിട്ടാനില്ല. പാവപ്പെട്ടവര്‍ക്കുള്ള എഎവൈ കാര്‍ഡ് ഉടമകള്‍ക്ക് 18 കിലോ പച്ചരിയാണ് വിതരണത്തിനായി നല്‍കിയിരിക്കുന്നത്. പാവപ്പെട്ടവരെയും ഇടത്തരക്കാരയുമാണ് ഇത് കൂടുതല്‍ പ്രതിസന്ധിയിലാക്കിയത്.

ആട്ടയും പഞ്ചസാരയും ആവശ്യത്തിലധികം കടകളിലേക്ക് എത്തിക്കുന്നതായും വ്യാപാരികള്‍ പരാതിപ്പെട്ടിരുന്നു. മഴക്കാലമായതിനാല്‍ ഇത് കേടാകാന്‍ സാധ്യതയുണ്ട്. ഇ- പോസ് മെഷീന്‍ തകരാറാകുന്നതും സ്ഥിരം സംഭവമാണ്. സര്‍ക്കാരിന്റെ പുതിയ നിയമം അനുസരിച്ച് എക്‌സ്‌പ്ലോസീവ് ലൈസന്‍സുള്ള വാഹനങ്ങളില്‍ മാത്രമേ മണ്ണെണ്ണ എത്തിക്കാന്‍ കഴിയൂ. ഇത് കടയുടമകള്‍ക്ക് ഭാരിച്ച സാമ്പത്തിക ബാധ്യതയുണ്ടാക്കുന്നു. അതിനാല്‍ വാതില്‍പ്പടി വിതരണം നടത്തുന്നതു വരെ മണ്ണെണ്ണ എത്തിക്കേണ്ടെന്നാണ് കടയുടമകളുടെ ആലോചന. എല്ലാ മാസവും പണമടച്ച് സ്റ്റോക്കെടുക്കുന്ന വ്യാപാരികള്‍ക്ക് രണ്ടു മാസമായി കമ്മീഷന്‍ ലഭിക്കുന്നില്ലെന്നും പരാതിയുണ്ട്. പ്രശ്‌നങ്ങള്‍ക്ക് അടിയന്തിര പരിഹാരമുണ്ടായില്ലെങ്കില്‍ സമരം തുടങ്ങാനാണ് കേരള സ്റ്റേറ്റ് റേഷന്‍ റീട്ടെയില്‍ ഡീലേഴ്‌സ് അസോസിയേഷന്റെ തീരുമാനം.

സിറ്റിസൺ കേരള വാർത്തകളും മറ്റ് അറിവുകളും വാട്സാപ്പിൽ ലഭ്യമാണ്. ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക. Join now!
Advertisement

ക്രൈം വാർത്തകൾ

കേരളാ വാർത്തകൾ

കേരളം16 hours ago

തിരുവനന്തപുരത്ത് മലയോര മേഖലയിലേക്കുള്ള യാത്രയ്ക്ക് നിരോധനം

കേരളം17 hours ago

മേയർ ഡ്രൈവർ വിവാദം; സ്‌പീഡ് ഗവർണറും ജിപിഎസും പ്രവർത്തിച്ചിട്ട് മാസങ്ങളായി, പരിശോധിച്ച് മോട്ടോർ വാഹന വകുപ്പ്

കേരളം21 hours ago

ട്രെയിനിലിരുന്ന് മഹാൻ സിനിമ കാണുകയാണ്; ഗുരുവായൂരമ്പല നടയിൽ വ്യാജ പതിപ്പിനെതിരെ സംവിധായകൻ

കേരളം1 day ago

സ്‌കൂളുകളില്‍ ഇന്റേണല്‍ കമ്മറ്റി രൂപീകരിച്ചെന്ന് ഉറപ്പാക്കണം; വിദ്യാഭ്യാസ വകുപ്പിന് വനിതാ കമ്മിഷന്റെ ശുപാര്‍ശ

കേരളം1 day ago

കണ്ടെയ്നർ ലോറി വീട്ടുമുറ്റത്തേക്ക് ഇടിച്ചു കയറി; വൻ അപകടം ഒഴിവായി

കേരളം1 day ago

അഞ്ച് കോടിയുടെ അരവണ പായസം നശിപ്പിക്കാൻ ടെൻഡർ വിളിച്ച് ദേവസ്വം വകുപ്പ്

കേരളം1 day ago

റെക്കോർഡ് വേഗത്തിൽ ബിരുദഫലം പ്രസിദ്ധീകരിച്ച് കാലിക്കറ്റ് സർവകലാശാല; ചരിത്രനേട്ടമെന്ന് മന്ത്രി ഡോ. ബിന്ദു

കേരളം1 day ago

ബിലീവേഴ്സ് ഈസ്റ്റേൺ ചർച്ച് മെത്രാപ്പൊലീത്ത അത്തനേഷ്യസ് യോഹാൻ പ്രഥമൻ്റെ കബറടക്കം 21 ന് തിരുവല്ലയിൽ

കേരളം2 days ago

കൃഷി നശിച്ചാൽ ഇനി ചില്ലിക്കാശല്ല കിട്ടുക; റജിസ്റ്റർ ചെയ്യാനുള്ള അവസാന തിയ്യതി ജൂൺ 30

കേരളം2 days ago

വിവരാവകാശ അപേക്ഷകള്‍ ജനപക്ഷത്തുനിന്ന് കൈകാര്യം ചെയ്യണം : സംസ്ഥാന വിവരാവകാശ കമീഷണര്‍

വിനോദം

പ്രവാസി വാർത്തകൾ

Exit mobile version