Connect with us

കേരളം

തൃശൂരിൽ ലഹരി മാഫിയ സംഘം എസ്ഐയെ ആക്രമിച്ചു: 3 പേർ അറസ്റ്റിൽ

Published

on

മതിലകത്ത് ലഹരി മാഫിയ സംഘം എസ്ഐയെ ആക്രമിച്ചു. ജൂനിയർ എസ്ഐ മിഥുൻ മാത്യുവിനെയാണ് ആക്രമിച്ചത്. പരുക്കേറ്റ എസ്ഐയെ കൊടുങ്ങല്ലൂർ താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്നലെ രാത്രി പത്തരയോടെയാണു സംഭവം. ലഹരി മാഫിയ സംഘത്തെ കുറിച്ച് രഹസ്യ വിവരം ലഭിച്ചതിനെ തുടർന്ന് എസ്ഐയും സംഘവും അന്വേഷണത്തിനെത്തിയപ്പോഴായിരുന്നു ആക്രമണം.

ശ്രീനാരായണപുരം പതിയാശേരിയിൽ റോഡിൽ നിൽക്കുകയായിരുന്ന മൂവർ സംഘത്തെ ചോദ്യം ചെയ്യുന്നതിനിടെയാണ് സംഘം പൊലീസിനെ ആക്രമിച്ച് രക്ഷപ്പെടാൻ ശ്രമിച്ചത്. എസ്ഐയെ ആക്രമിക്കുന്നത് കണ്ട് മറ്റു പൊലീസുകാർ ചേർന്ന് അക്രമി സംഘത്തെ കീഴ്പ്പെടുത്തുകയായിരുന്നു.

ആക്രമണത്തിൽ എസ്ഐയുടെ മുഖത്ത് പരുക്കേറ്റു. പൊലീസ് വാഹനത്തിനും അക്രമികൾ കേടുപാടുകൾ വരുത്തിയിട്ടുണ്ട്. സംഭവത്തിൽ ഉൾപ്പെട്ട മൂന്ന് പേരെയും പൊലീസ് കസ്റ്റഡിയിലെടുത്തു. എടവിലങ്ങ് കുഞ്ഞയിനി സ്വദേശികളായ ഇളംതുരുത്തി വീട്ടിൽ സൂരജ് (18), കാരാഞ്ചേരി വീട്ടിൽ അജിത്ത് (23), കിഴക്കേപ്പാട്ട് വീട്ടിൽ അഖിൽ (21) എന്നിവരാണ് കസ്റ്റഡിയിലുള്ളത്. ഇവർക്കെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരമാണ് കേസെടുത്തിട്ടുള്ളത്. ഇവരെ വൈകീട്ട് കോടതിയിൽ ഹാജരാക്കും.

സിറ്റിസൺ കേരള വാർത്തകളും മറ്റ് അറിവുകളും വാട്സാപ്പിൽ ലഭ്യമാണ്. ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക. Join now!
Advertisement

ക്രൈം വാർത്തകൾ

കേരളാ വാർത്തകൾ

കേരളം18 hours ago

ആറാം വിരൽ നീക്കാനെത്തിയ നാല് വയസുകാരിക്ക് നാവിൽ ശസ്ത്രക്രിയ; കോഴിക്കോട് മെഡി. കോളജിൽ വീണ്ടും ചികിത്സാപ്പിഴവ്

കേരളം20 hours ago

പന്തീരങ്കാവ് ഗാർഹിക പീഡനക്കേസ്; SHOയ്ക്ക് സസ്പെൻഷൻ

കേരളം21 hours ago

പ്ലസ് വൺ അപേക്ഷ സ്വീകരിക്കൽ ആരംഭിച്ചു ; ആദ്യ അലോട്ട്മെന്റ് ജൂണ്‍ അഞ്ചിന്

കേരളം23 hours ago

സ്കൂള്‍ ബസുകള്‍ ഫിറ്റായിരിക്കണം; പരിശോധന കര്‍ശനമാക്കി മോട്ടോർ വാഹന വകുപ്പ്

കേരളം23 hours ago

ഡ്രൈവിങ് ടെസ്റ്റ് ഇന്നുമുതല്‍; ഒരു മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്‌പെക്ടറിന് കീഴില്‍ 40 ടെസ്റ്റുകള്‍

കേരളം23 hours ago

സംസ്ഥാനത്ത് മഞ്ഞപ്പിത്ത ബാധ അതിഗുരുതരം; ആറ് മാസത്തിനിടെ 27 മരണം

കേരളം2 days ago

KSRTC യാത്രകളിൽ ലഘുഭക്ഷണം; പുതിയ പദ്ധതിക്ക് തുടക്കമിട്ട് കെഎസ്ആർടിസി

കേരളം2 days ago

മല്ലപ്പള്ളിയിൽ നിന്നും 14 വയസുകാരനെ കാണാതായി

കേരളം2 days ago

സിംഗപ്പൂര്‍ പര്യടനം വെട്ടിച്ചുരുക്കി മുഖ്യമന്ത്രി ദുബായില്‍; തിങ്കളാഴ്ച കേരളത്തിലെത്തും

കേരളം2 days ago

പ്ലസ് വണ്‍ അപേക്ഷ നാളെ മുതല്‍; അറിയേണ്ടതെല്ലാം

വിനോദം

പ്രവാസി വാർത്തകൾ

Exit mobile version