Connect with us

കേരളം

സംസ്ഥാനത്ത് 2.71 കോടിയിലേറെ വോട്ടർമാർ; കരട് വോട്ടർ പട്ടിക പ്രസിദ്ധീകരിച്ചു, വിവരങ്ങൾ

Published

on

election 2

സംസ്ഥാനത്ത് പ്രത്യേക സംക്ഷിപ്ത വോട്ടർ പട്ടിക പുതുക്കലിന്റെ ഭാഗമായി തയ്യാറാക്കിയ കരട് വോട്ടർ പട്ടിക പ്രസിദ്ധീകരിച്ചു. പട്ടിക പ്രകാരം സംസ്ഥാനത്ത് ആകെ 2,71,62,290 വോട്ടർമാരാണുള്ളത്. സംസ്ഥാന മുഖ്യ തെരഞ്ഞെടുപ്പ് ഓഫിസറുടെ വെബ്സൈറ്റിൽ (http://www.ceo.kerala.gov.in) വിവരങ്ങൾ ലഭ്യമാണ്. സൂക്ഷ്മ പരിശോധനകൾക്കായി താലൂക്ക് ഓഫിസുകളിലും, വില്ലേജ് ഓഫിസുകളിലും, ബൂത്ത് ലെവൽ ഓഫിസറുടെ കൈവശവും വിവരങ്ങൾ ലഭിക്കും. പരാതികളും നിർദ്ദേശങ്ങളും സമർപ്പിക്കാൻ ഇന്നുമുതൽ ഡിസംബർ എട്ടുവരെ സമയ‌മുണ്ട്.

2023 ജനുവരി ഒന്ന് യോഗ്യതാ തീയതിയായുള്ള കരട് പട്ടികയാണ് പ്രസിദ്ധീകരിച്ചത്. 2022 ജനുവരിയിൽ പ്രസിദ്ധീകരിച്ച അന്തിമ വോട്ടർ പട്ടികയിൽ സംസ്ഥാനത്തെ 2,73,65,345 വോട്ടർമാരാണ് ഉൾപ്പെട്ടിരുന്നത്.

കരട് വോട്ടർ പട്ടികയിലെ വിവരങ്ങൾ

ആകെ വോട്ടർമാർ- 2,71,62,290
സ്ത്രീ വോട്ടർമാർ- 1,40,15,361
പുരുഷ വോട്ടർമാർ- 1,31,46,670
ആകെ ഭിന്നലിംഗ വോട്ടർമാർ- 259
പുതിയ വോട്ടർമാർ – 1,10,646
പുതുക്കിയ വോട്ടർ പട്ടിക പ്രകാരം സംസ്ഥാനത്തെ ലിംഗ അനുപാതം – 1066
കൂടുതൽ വോട്ടർമാരുള്ള ജില്ല -മലപ്പുറം (32,56,814)
കുറവ് വോട്ടർമാരുള്ള ജില്ല- വയനാട് (6,16,980)
കൂടുതൽ സ്ത്രീ വോട്ടർമാരുള്ള ജില്ല- മലപ്പുറം(16,32,347)
കൂടുതൽ ഭിന്നലിംഗ വോട്ടർമാരുള്ള ജില്ല -തിരുവനന്തപുരം (57)
ആകെ പ്രവാസി വോട്ടർമാർ- 88,124
പുതിയതായി വോട്ടർ പട്ടികയിൽ ഉൾപ്പെട്ടവർ- 1,10,646
പുതുക്കിയ കണക്കുകൾ പ്രകാരം സംസ്ഥാനത്ത് ആകെ 25,147 പോളിംഗ് സ്റ്റേഷനുകൾ ഉണ്ട്.

ഇത്തവണ മുതൽ 17 വയസ്സ് പൂർത്തിയായവർക്ക് വോട്ടർ പട്ടികയിൽ പേര് ചേർക്കാൻ മുൻകൂറായി അപേക്ഷ സമർപ്പിക്കാം. അപേക്ഷ സമർപ്പിച്ച ശേഷം, ജനുവരി ഒന്ന്, ഏപ്രിൽ ഒന്ന്, ജൂലൈ ഒന്ന്, ഒക്ടോബർ ഒന്ന് എന്നീ നാല് തീയതികളിൽ എന്നാണോ 18 വയസ് പൂർത്തിയാകുന്നത്, ആ തീയതി അനുസരിച്ച് അപേക്ഷ പരിശോധിക്കുകയും അർഹത അനുസരിച്ച് വോട്ടർ പട്ടികയിൽ ഇടം നൽകുകയും ചെയ്യും.

സിറ്റിസൺ കേരള വാർത്തകളും മറ്റ് അറിവുകളും വാട്സാപ്പിൽ ലഭ്യമാണ്. ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക. Join now!
Advertisement

ക്രൈം വാർത്തകൾ

കേരളാ വാർത്തകൾ

കേരളം6 hours ago

ഇന്നത്തെ മന്ത്രിസഭായോഗ തീരുമാനങ്ങള്‍

കേരളം9 hours ago

സംസ്ഥാനത്ത് വീണ്ടും ബാർ കോഴ വിവാദം; ഡ്രൈ ഡേ ഒഴിവാക്കാൻ ലക്ഷങ്ങളുടെ കൈക്കൂലി

കേരളം9 hours ago

പ്രതിദിനം 80 ടെസ്റ്റുകൾ; 18 വർഷം വരെ പഴക്കമുള്ള വാഹനങ്ങൾ ഉപയോഗിക്കാം; സർക്കാർ ഉത്തരവിറങ്ങി

കേരളം1 day ago

പാളയം സിഎസ്ഐ ചർച്ചിൽ ഭരണത്തെ ചൊല്ലി തർക്കം

കേരളം1 day ago

അനധികൃതമായി ജോലിയിൽ നിന്ന് വിട്ടുനിൽക്കുന്നവരെ പിരിച്ചുവിടും; അഞ്ചുദിവസത്തിനകം റിപ്പോർട്ട് നൽകണമെന്ന് മന്ത്രി

കേരളം1 day ago

സംസ്ഥാനത്ത് വന്‍ GST വെട്ടിപ്പ്‌; 1000 കോടി വ്യാപാരം ആക്രി മേഖലയില്‍ വ്യാജ ബില്ലുപയോഗിച്ച്

കേരളം1 day ago

മഴക്കെടുതി; 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന കണ്‍ട്രോള്‍ റൂം തുറന്നു

കേരളം1 day ago

ഐടി പാര്‍ക്കുകളില്‍ മദ്യവും; നിയമസഭാ സമിതിയുടെ അംഗീകാരം

കേരളം1 day ago

വൻ നഗരങ്ങളേക്കാൾ ജീവിക്കാൻ മികച്ചത് കേരളത്തിലെ നഗരങ്ങൾ

കേരളം1 day ago

KSRTC ബസ്സിന് പുറകിൽ സ്വകാര്യ ബസ്സിടിച്ച് അപകടം; നിരവധി പേർക്ക് പരിക്ക്

വിനോദം

പ്രവാസി വാർത്തകൾ

Exit mobile version