Connect with us

കേരളം

ഡോ മുഹമ്മദ് അഷീൽ ലോകാരോ​ഗ്യ സംഘടനയിലേക്ക്; ശനിയാഴ്ച ചുമതലയേൽക്കും

ഡോ മുഹമ്മദ് അഷീലിനു ലോകാരോഗ്യ സംഘടനയിൽ നിയമനം. ദില്ലിയിൽ നാഷണൽ പ്രൊഫഷണൽ ഓഫീസർ ആയാണ് നിയമനം. അദ്ദേഹം മറ്റന്നാൾ ചുമതല എൽക്കും. ഡബ്ള്യു എച്ച് ഒയുടെ ഇന്ത്യയിലെ ഏറ്റവും ഉയർന്ന പദവിയാണിത്.

കെ കെ ശൈലജ ആരോഗ്യമന്ത്രി ആയിരിക്കെ സാമൂഹ്യ സുരക്ഷ മിഷൻ ഡയറക്ടർ ആയിരുന്ന അഷീൽ കൊവിഡ് പ്രതിരോധ പ്രവർത്തനത്തിന് നേതൃത്വം നൽകിയിരുന്നു. വീണാ ജോർജ് മന്ത്രി ആയപ്പോൾ അഷീലിനെ പയ്യന്നൂർ താലൂക് ആശുപത്രിയിലേക്ക് മാറ്റിയത് വിവാദം ആയിരുന്നു.

കേവലം ഒരു സർക്കാർ ഉദ്യോഗസ്ഥൻ എന്നതിൽ ഉപരിയായി സാമൂഹിക സേവനം സപര്യയാക്കിയ വ്യക്തിയാണ് ഡോക്ടർ മുഹമ്മദ്‌ അഷീൽ. എം ബി ബി എസ് പഠന സമയത്തുതന്നെ ആലപ്പുഴയിലെ വണ്ടാനം മെഡിക്കൽ കോളേജിലെ ബിൽഡിംഗ്‌ അഴിമതി പുറത്തുകൊണ്ടു വരികയും അതിനെ തുടർന്ന് തന്റെ ആറുമാസത്തെ ഹൗസ്സർജൻസി നിർത്തിവെച്ച് ആ ബിൽഡിംഗ്‌ ജോലി മേൽനോട്ടം വഹിച്ച ആളുടെ ചരിത്രം അധികപേർക്ക് പരിചയം ഉണ്ടാകില്ല.

അത് കഴിഞ്ഞു കേരളത്തിന്റെ വടക്കേ അറ്റത്ത് തലമുറകൾക്ക് ദുരിതം വിധിച്ച എൻഡോസൾഫാൻ ദുരിതബാധിതരുടെ കൂടെ ഒരു പ്രധാന സംഘടനയും ഇല്ലാത്തപ്പോൾ പോലും ഒറ്റക്ക് നിന്ന വ്യക്തിയാണ് അദ്ദേഹം. അന്ന് അദ്ദേഹത്തിന്റെ പ്രവർത്തനത്തിന് എതിരെ സുപ്രീംകോടതി വരെ പോയ ബഹുരാഷ്ട്ര കമ്പനിക്ക് തോറ്റു മടങ്ങേണ്ടി വന്നു.

കറങ്ങുന്ന കസേരയും കാറും ഇല്ലാതെ തന്നെ യു എന്നിൽ വരെ വിഷയം അവതരിപ്പിച്ചു സമ്മർദ്ദങ്ങളെയും പ്രലോഭനങ്ങളെയും അതിജീവിച്ച് എൻഡോസൾഫാൻ നിരോധനം യാഥാർഥ്യമാക്കിയ വ്യക്തിത്വം. പൊതുജനാരോഗ്യം എന്ന വിഷയത്തിൽ ശ്രീചിത്രയിൽ നിന്ന് എം പി എച്ച് പഠിച്ചു പാസായത് വെറുതെയല്ല, സമൂഹത്തിന് വേണ്ടി തന്നാൽ കഴിയുന്നത് ചെയ്യാൻ തന്നെ ആണ്. സർവീസിലെ മികച്ച സേവനത്തിന് രണ്ടുതവണയാണ് സർക്കാർ അദ്ദേഹത്തെ ആദരിച്ചത്.

സിറ്റിസൺ കേരള വാർത്തകളും മറ്റ് അറിവുകളും വാട്സാപ്പിൽ ലഭ്യമാണ്. ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക. Join now!
Advertisement

ക്രൈം വാർത്തകൾ

കേരളാ വാർത്തകൾ

കേരളം16 hours ago

ടൂ വീലറിൽ അമിത ഭാരം കയറ്റരുത് – മുന്നറിയിപ്പുമായി മോട്ടോർ വാഹന വകുപ്പ്

കേരളം3 days ago

കേരളത്തിന്റെ രണ്ടാം മെട്രോ റെയില്‍ പദ്ധതി തിരുവനന്തപുരത്ത്

കേരളം3 days ago

മേയര്‍-ഡ്രൈവര്‍ വിവാദം; KSRTC ബസിലെ സിസിടിവിയുടെ മെമ്മറി കാര്‍ഡ് കാണാനില്ലെന്ന് പൊലീസ്

കേരളം3 days ago

പരിഷ്‌കരിച്ച ഡ്രൈവിങ് ടെസ്റ്റ് നാളെ മുതല്‍; അറിയേണ്ടതെല്ലാം

കേരളം3 days ago

വൈദ്യുതി ഉപഭോഗം റെക്കോര്‍ഡില്‍; ലോഡ് ഷെഡിങില്‍ തീരുമാനം ഉടനെ

കേരളം3 days ago

മാതൃകയായി ശ്രീധന്യ; രജിസ്‌ട്രേഷന്‍ ഐജിക്ക് വീട്ടില്‍ രജിസ്റ്റര്‍ വിവാഹം

കേരളം3 days ago

നവകേരള ബസ് ഇന്ന് തലസ്ഥാന നഗരി വിടും; മെയ് 5 മുതൽ കോഴിക്കോട് – ബാംഗ്ലൂർ സർവ്വീസ്

കേരളം5 days ago

മദ്യപിച്ച് ജോലിക്കെത്തിയവരെ കണ്ടെത്താൻ പരിശോധന; ഗതാഗതമന്ത്രിയുടെ മണ്ഡലത്തിലെ ഡിപ്പോയിൽ കൂട്ടഅവധി

കേരളം5 days ago

ബസ് തടഞ്ഞ് ട്രിപ്പ് മുടക്കി, തെറി വിളിച്ചെന്ന് കെഎസ്ആര്‍ടിസി ഡ്രൈവര്‍; ആര്യാ രാജേന്ദ്രന്റെ മൊഴിയെടുക്കാന്‍ പൊലീസ്

കേരളം5 days ago

കെഎസ്ഇബിയില്‍ ജോലി വാഗ്ദാനം ചെയ്ത് തട്ടിപ്പ്; മുന്നറിയിപ്പ്

വിനോദം

പ്രവാസി വാർത്തകൾ

Exit mobile version