Connect with us

കേരളം

ഐഎഎസ് തലപ്പത്ത് അഴിച്ചുപണി; ഡോ. കാര്‍ത്തികേയന്‍ മുഖ്യമന്ത്രിയുടെ ഒഎസ്ഡി, വാസുകി ലാന്റ് റവന്യൂ കമ്മീഷണര്‍

Published

on

സംസ്ഥാനത്ത് ഐഎഎസ് തലപ്പത്ത് സര്‍ക്കാര്‍ വീണ്ടും അഴിച്ചുപണി നടത്തി. ആസൂത്രണ ധനകാര്യ അഡീഷണല്‍ ചീഫ് സെക്രട്ടറി ബിശ്വനാഥ് സിന്‍ഹയെ ധനകാര്യ വകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറിയായി നിയമിച്ചു.

ആസൂത്രണ സാമ്പത്തിക കാര്യം (നവകേരള നിര്‍മാണം), സ്‌റ്റോര്‍ പര്‍ച്ചേസ് വകുപ്പുകളുടെ അഡീഷണല്‍ ചീഫ് സെക്രട്ടറി, റീബില്‍ഡ് കേരളയുടെ ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസര്‍ എന്നീ അധിക ചുമതലയും അദ്ദേഹം വഹിക്കും.

ഡോ. എസ് കാര്‍ത്തികേയനെ മുഖ്യമന്ത്രിയുടെ ഓഫീസര്‍ ഓണ്‍ സ്‌പെഷ്യല്‍ ഡ്യൂട്ടി ആയി നിയമിച്ചു. ദേശീയാരോഗ്യ മിഷന്‍ ഡയറക്ടറുടെ അധിക ചുമതലയുമുണ്ട്. വിദ്യാഭ്യാസ അവധി കഴിഞ്ഞ് തിരിച്ചെത്തിയെ കെ വാസുകിയാണ് പുതിയ ലാന്റ് റവന്യൂ കമ്മീഷണര്‍. ദുരന്തനിവാരണ കമീഷണറുടെയും ദേശീയ ചുഴലിക്കാറ്റ് ദുരന്ത ലഘൂകരണ പദ്ധതി സംസ്ഥാന മാനേജരുടെയും അധിക ചുമതലയുണ്ട്.

ജാഫര്‍ മാലിക്കിനെ കുടുംബശ്രീ എക്‌സിക്യൂട്ടീവ് ഡയറക്ടറായി നിയമിച്ചു. നിലവിലെ അധിക ചുമതലകള്‍ തുടരും. എച്ച് ദിനേശന് ഇന്‍ഫര്‍മേഷന്‍ ആന്‍ഡ് പബ്ലിക് റിലേഷന്‍ വകുപ്പിന്റെ അധിക ചുമതല നല്‍കി. എ ഷിബുവിന് കയര്‍ വികസനവകുപ്പ് ഡയറക്ടറായി നിയമിച്ചു. ആസിഫ് കെ യൂസഫിനെ മില്‍മ ഡയറക്ടറാക്കി. പ്രമോജ് ശങ്കറിന് സംസ്ഥാന ഗതാഗത പദ്ധതി ഡയറക്ടറുടെ അധിക ചുമതല നല്‍കി.

സിറ്റിസൺ കേരള വാർത്തകളും മറ്റ് അറിവുകളും വാട്സാപ്പിൽ ലഭ്യമാണ്. ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക. Join now!
Advertisement

ക്രൈം വാർത്തകൾ

കേരളാ വാർത്തകൾ

കേരളം2 days ago

ടൂ വീലറിൽ അമിത ഭാരം കയറ്റരുത് – മുന്നറിയിപ്പുമായി മോട്ടോർ വാഹന വകുപ്പ്

കേരളം3 days ago

കേരളത്തിന്റെ രണ്ടാം മെട്രോ റെയില്‍ പദ്ധതി തിരുവനന്തപുരത്ത്

കേരളം3 days ago

മേയര്‍-ഡ്രൈവര്‍ വിവാദം; KSRTC ബസിലെ സിസിടിവിയുടെ മെമ്മറി കാര്‍ഡ് കാണാനില്ലെന്ന് പൊലീസ്

കേരളം4 days ago

പരിഷ്‌കരിച്ച ഡ്രൈവിങ് ടെസ്റ്റ് നാളെ മുതല്‍; അറിയേണ്ടതെല്ലാം

കേരളം4 days ago

വൈദ്യുതി ഉപഭോഗം റെക്കോര്‍ഡില്‍; ലോഡ് ഷെഡിങില്‍ തീരുമാനം ഉടനെ

കേരളം4 days ago

മാതൃകയായി ശ്രീധന്യ; രജിസ്‌ട്രേഷന്‍ ഐജിക്ക് വീട്ടില്‍ രജിസ്റ്റര്‍ വിവാഹം

കേരളം4 days ago

നവകേരള ബസ് ഇന്ന് തലസ്ഥാന നഗരി വിടും; മെയ് 5 മുതൽ കോഴിക്കോട് – ബാംഗ്ലൂർ സർവ്വീസ്

കേരളം5 days ago

മദ്യപിച്ച് ജോലിക്കെത്തിയവരെ കണ്ടെത്താൻ പരിശോധന; ഗതാഗതമന്ത്രിയുടെ മണ്ഡലത്തിലെ ഡിപ്പോയിൽ കൂട്ടഅവധി

കേരളം6 days ago

ബസ് തടഞ്ഞ് ട്രിപ്പ് മുടക്കി, തെറി വിളിച്ചെന്ന് കെഎസ്ആര്‍ടിസി ഡ്രൈവര്‍; ആര്യാ രാജേന്ദ്രന്റെ മൊഴിയെടുക്കാന്‍ പൊലീസ്

കേരളം6 days ago

കെഎസ്ഇബിയില്‍ ജോലി വാഗ്ദാനം ചെയ്ത് തട്ടിപ്പ്; മുന്നറിയിപ്പ്

വിനോദം

പ്രവാസി വാർത്തകൾ

Exit mobile version