Connect with us

കേരളം

സ്ത്രീധനത്തിന്റെ പേരില്‍ യുവതിയുടെ കാലു തല്ലിയൊടിച്ചു; ഡോക്ടറായ ഭര്‍ത്താവും കുടുംബവും ജയിലില്‍

Published

on

WhatsApp Image 2021 07 20 at 4.37.15 PM

സ്ത്രീധനത്തിന്റെ പേരില്‍ യുവതിയുടെ കാല്‍ തല്ലിയൊടിച്ച കേസില്‍ ഭര്‍ത്താവിനെയും കുടുംബത്തെയുമാകെ ജയിലിലടച്ച് കോടതി. തിരുവനന്തപുരം വട്ടപ്പാറ സ്വദേശികളായ ഡോ. സിജോ രാജന്‍, അനുജന്‍ റിജോ, അച്ഛന്‍ സി രാജന്‍, അമ്മ വസന്ത രാജന്‍ എന്നിവര്‍ക്ക് നെടുമ്മങ്ങാട് ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയാണ് ജാമ്യം അനുവദിക്കാതിരുന്നത്. ഇതോടെ ഇവര്‍ അഴിക്കുള്ളിലായി. കൂടുതല്‍ സ്ത്രീധനത്തുക ആവശ്യപ്പെട്ട് ഭാര്യയേയും പിതാവിനെയും മര്‍ദിച്ചുവെന്നാണ് കേസ്.

ജാമ്യം അനുവദിക്കണമെന്ന് ആവശ്യപ്പെട്ട പ്രതികള്‍ ഹൈക്കോടതിയെ സമീപിച്ചിരുന്നു. എന്നാല്‍ അപേക്ഷ തള്ളിയ ഹൈക്കോടതി, കീഴ്‌ക്കോടതിയെ സമീപിക്കാന്‍ നിര്‍ദേശിക്കുകയായിരുന്നു. ഇക്കാര്യത്തില്‍ മൃദുസമീപനം കാണിക്കുന്നത് സമൂഹത്തിന് തെറ്റായ സന്ദേശം നല്‍കുമെന്ന് കോടതി ചൂണ്ടിക്കാട്ടി.കുടുംബത്തിലെ എല്ലാ അംഗങ്ങള്‍ക്കും ജാമ്യം നിഷേധിക്കുകയും ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിടുകും ചെയ്യുന്ന ആദ്യത്തെ കേസാകും ഇതെന്ന് യുവതിക്ക് വേണ്ടി ഹാജരായ അഭിഭാഷന്‍ തോമസ് പറഞ്ഞു.

മര്‍ദനത്തിന് ഇരയായ യുവതിയും ഡോക്ടറാണ്. 2020 സെപ്റ്റംബര്‍ നാലിനാണ് സിജോ രാജനുമായുള്ള യുവതിയുടെ വിവാഹം നടന്നത്. വിഴിഞ്ഞം സ്വദേശിയാണ് പെണ്‍കുട്ടി. 15 ലക്ഷം രൂപയും എണ്‍പതു പവനും രണ്ടേക്കര്‍ സ്ഥലവും 10 ലക്ഷം രൂപയുടെ കാറും സ്ത്രീധനമായി നല്‍കി.

എന്നാല്‍ കൂടുതല്‍ പണം വേണമെന്ന് ആവശ്യപ്പെട്ട് സിജോയും കുടുംബവും മര്‍ദിക്കുകയായിരുന്നു. പ്രശ്‌ന പരിഹാരത്തിന് ശ്രമിച്ച യുവതിയുടെ 63കാരനായ പിതാവിനെയും സിജോ രാജനും കുടുംബവും മര്‍ദിച്ചു.

സിറ്റിസൺ കേരള വാർത്തകളും മറ്റ് അറിവുകളും വാട്സാപ്പിൽ ലഭ്യമാണ്. ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക. Join now!
Advertisement

ക്രൈം വാർത്തകൾ

കേരളാ വാർത്തകൾ

കേരളം53 mins ago

മേയർ ഡ്രൈവർ വിവാദം; സ്‌പീഡ് ഗവർണറും ജിപിഎസും പ്രവർത്തിച്ചിട്ട് മാസങ്ങളായി, പരിശോധിച്ച് മോട്ടോർ വാഹന വകുപ്പ്

കേരളം5 hours ago

ട്രെയിനിലിരുന്ന് മഹാൻ സിനിമ കാണുകയാണ്; ഗുരുവായൂരമ്പല നടയിൽ വ്യാജ പതിപ്പിനെതിരെ സംവിധായകൻ

കേരളം9 hours ago

സ്‌കൂളുകളില്‍ ഇന്റേണല്‍ കമ്മറ്റി രൂപീകരിച്ചെന്ന് ഉറപ്പാക്കണം; വിദ്യാഭ്യാസ വകുപ്പിന് വനിതാ കമ്മിഷന്റെ ശുപാര്‍ശ

കേരളം10 hours ago

കണ്ടെയ്നർ ലോറി വീട്ടുമുറ്റത്തേക്ക് ഇടിച്ചു കയറി; വൻ അപകടം ഒഴിവായി

കേരളം10 hours ago

അഞ്ച് കോടിയുടെ അരവണ പായസം നശിപ്പിക്കാൻ ടെൻഡർ വിളിച്ച് ദേവസ്വം വകുപ്പ്

കേരളം11 hours ago

റെക്കോർഡ് വേഗത്തിൽ ബിരുദഫലം പ്രസിദ്ധീകരിച്ച് കാലിക്കറ്റ് സർവകലാശാല; ചരിത്രനേട്ടമെന്ന് മന്ത്രി ഡോ. ബിന്ദു

കേരളം11 hours ago

ബിലീവേഴ്സ് ഈസ്റ്റേൺ ചർച്ച് മെത്രാപ്പൊലീത്ത അത്തനേഷ്യസ് യോഹാൻ പ്രഥമൻ്റെ കബറടക്കം 21 ന് തിരുവല്ലയിൽ

കേരളം1 day ago

കൃഷി നശിച്ചാൽ ഇനി ചില്ലിക്കാശല്ല കിട്ടുക; റജിസ്റ്റർ ചെയ്യാനുള്ള അവസാന തിയ്യതി ജൂൺ 30

കേരളം1 day ago

വിവരാവകാശ അപേക്ഷകള്‍ ജനപക്ഷത്തുനിന്ന് കൈകാര്യം ചെയ്യണം : സംസ്ഥാന വിവരാവകാശ കമീഷണര്‍

കേരളം1 day ago

KSRTC ഡ്രൈവര്‍ മേയർ തർക്കം; മേയർ ആര്യ രാജേന്ദ്രന്റെ രഹസ്യ മൊഴിയെടുക്കും

വിനോദം

പ്രവാസി വാർത്തകൾ

Exit mobile version