Connect with us

ആരോഗ്യം

കോവിഡ് ചികിത്സയിലായിരുന്ന അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ആശുപത്രി വിട്ടു

Published

on

trump

കോവിഡ് ബാധിച്ച് ചികിത്സയിലായിരുന്ന അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ആശുപത്രി വിട്ടു. കോവിഡിനെ പേടിക്കേണ്ടെന്നും എന്നാല്‍ നമ്മളില്‍ ആധിപത്യം സ്ഥാപിക്കാന്‍ കോവിഡിനെ അനുവദിക്കരുതെന്നും ട്രംപ് പറഞ്ഞു. 20 വര്‍ഷം മുന്‍പുള്ളതിനെക്കാള്‍ മികച്ചതായി തോന്നുന്നുവെന്ന് പറഞ്ഞ ട്രംപ്, ഡോക്ടര്‍മാര്‍ക്കും നഴ്‌സുമാര്‍ക്കും ആരോഗ്യ പ്രവര്‍ത്തകര്‍ക്കും നന്ദി പറഞ്ഞു.

മൂന്നുദിവസം മുന്‍പാണ് ട്രംപിനെ വാള്‍ട്ടര്‍ റീഡ് സൈനിക ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഇടയ്ക്ക് ഓക്‌സിജന്‍ അളവില്‍ ഏറ്റക്കുറച്ചിലുണ്ടായെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ചികിത്സയ്ക്കിടെ ട്രംപ് കാര്‍യാത്ര നടത്തിയതും വിവാദമായിരുന്നു. അണികളെ ആവേശംകൊള്ളിക്കാനായിരുന്നു ചെറുയാത്ര. ട്രംപിനെ കൂടാതെ മറ്റുരണ്ടുപേര്‍ കൂടി കാറിലുണ്ടായിരുന്നു. ബുള്ളറ്റ്പ്രൂഫ് കാറില്‍ മാസ്‌ക് ധരിച്ച് യാത്ര ചെയ്ത ട്രംപ് കൈവീശിക്കാണിച്ചുവെന്നാണ് റിപ്പോര്‍ട്ടുകള്‍. രോഗത്തെ നിസാരവല്‍ക്കരിക്കുന്ന പ്രസിഡന്റ് മറ്റുള്ളവരുടെ ജീവന്‍കൂടി അപകടത്തിലാക്കുകയാണെന്ന് ആരോഗ്യവിദഗ്ധര്‍ വിമര്‍ശിച്ചു.

കോവിഡ് പ്രതിരോധ മാനദണ്ഡങ്ങള്‍ ഉറപ്പാക്കിയിരുന്നുവെന്നാണ് വൈറ്റ് ഹൗസ് ഇതിനോട് പ്രതികരിച്ചത്. എന്നാല്‍, പ്രോട്ടോക്കോള്‍ ലംഘിച്ച് ആശുപത്രിക്കു പുറത്ത് അണികളെ കാണാന്‍ ട്രംപ് പോയതിനെതിരെ ആരോഗ്യ വിദഗ്ധര്‍ക്കിടയിലും മെഡിക്കല്‍ സമൂഹത്തിലും രൂക്ഷമായ വിമര്‍ശനം ഉയര്‍ന്നിരുന്നു. സ്വന്തം സര്‍ക്കാരിന്റെ പൊതുജനാരോഗ്യ മാര്‍ഗനിര്‍ദേശങ്ങള്‍ ലംഘിക്കുകയാണ് ട്രംപ് ചെയ്തതെന്നായിരുന്നു വിമര്‍ശനം.

സിറ്റിസൺ കേരള വാർത്തകളും മറ്റ് അറിവുകളും വാട്സാപ്പിൽ ലഭ്യമാണ്. ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക. Join now!
Advertisement

ക്രൈം വാർത്തകൾ

കേരളാ വാർത്തകൾ

കേരളം7 hours ago

ഇടുക്കിയിലെ മലയോര മേഖലകളിൽ രാത്രിയാത്ര നിരോധിച്ചു

കേരളം1 day ago

തിരുവനന്തപുരത്ത് മലയോര മേഖലയിലേക്കുള്ള യാത്രയ്ക്ക് നിരോധനം

കേരളം1 day ago

മേയർ ഡ്രൈവർ വിവാദം; സ്‌പീഡ് ഗവർണറും ജിപിഎസും പ്രവർത്തിച്ചിട്ട് മാസങ്ങളായി, പരിശോധിച്ച് മോട്ടോർ വാഹന വകുപ്പ്

കേരളം1 day ago

ട്രെയിനിലിരുന്ന് മഹാൻ സിനിമ കാണുകയാണ്; ഗുരുവായൂരമ്പല നടയിൽ വ്യാജ പതിപ്പിനെതിരെ സംവിധായകൻ

കേരളം1 day ago

സ്‌കൂളുകളില്‍ ഇന്റേണല്‍ കമ്മറ്റി രൂപീകരിച്ചെന്ന് ഉറപ്പാക്കണം; വിദ്യാഭ്യാസ വകുപ്പിന് വനിതാ കമ്മിഷന്റെ ശുപാര്‍ശ

കേരളം1 day ago

കണ്ടെയ്നർ ലോറി വീട്ടുമുറ്റത്തേക്ക് ഇടിച്ചു കയറി; വൻ അപകടം ഒഴിവായി

കേരളം1 day ago

അഞ്ച് കോടിയുടെ അരവണ പായസം നശിപ്പിക്കാൻ ടെൻഡർ വിളിച്ച് ദേവസ്വം വകുപ്പ്

കേരളം1 day ago

റെക്കോർഡ് വേഗത്തിൽ ബിരുദഫലം പ്രസിദ്ധീകരിച്ച് കാലിക്കറ്റ് സർവകലാശാല; ചരിത്രനേട്ടമെന്ന് മന്ത്രി ഡോ. ബിന്ദു

കേരളം2 days ago

ബിലീവേഴ്സ് ഈസ്റ്റേൺ ചർച്ച് മെത്രാപ്പൊലീത്ത അത്തനേഷ്യസ് യോഹാൻ പ്രഥമൻ്റെ കബറടക്കം 21 ന് തിരുവല്ലയിൽ

കേരളം2 days ago

കൃഷി നശിച്ചാൽ ഇനി ചില്ലിക്കാശല്ല കിട്ടുക; റജിസ്റ്റർ ചെയ്യാനുള്ള അവസാന തിയ്യതി ജൂൺ 30

വിനോദം

പ്രവാസി വാർത്തകൾ

Exit mobile version