Connect with us

കേരളം

അട്ടപ്പാടിയിൽ ഡോക്ടർമാർക്ക് കൂട്ട സ്ഥലമാറ്റം; ആദിവാസികൾ ഉൾപ്പെടെ ദുരിതത്തില്‍

അട്ടപ്പാടിയിൽ ഡോക്ടർമാർക്ക് കൂട്ട സ്ഥലമാറ്റം. അഗളിയിലെയും കോട്ടത്തറയിലെയും 14 ഡോക്ടർമാരെയാണ് സ്ഥലം മാറ്റിയത്. പകരം ഡോക്ടർമാർ എത്താത്തതിനാൽ ആദിവാസികൾ ഉൾപ്പെടെ രോഗികൾ ദുരിതത്തിലാണ്. അടുത്തയാഴ്ചയോടെ പുതിയ ഡോക്ടർമാർ എത്തുമെന്ന് പാലക്കാട് ഡിഎംഒ അറിയിച്ചു.

നവജാത ശിശുമരണവും ഗർഭസ്ഥ ശിശുമരണവും ഏറ്റവും കൂടുതൽ റിപ്പോർട്ട് ചെയ്യുന്ന പ്രദേശമാണ് അട്ടപ്പാടി. ഇവിടെയാണ് പകരം നിയമനം നടത്താതെ ഡോക്ടർമാരെ കൂട്ടമായി സ്ഥലം മാറ്റിയിരിക്കുന്നത്. കോട്ടത്തറ ആശുപത്രിയിൽ നാല് ശിശുരോഗ വിദഗ്ധരാണ് വേണ്ടത്. മൂന്ന് ഡോക്ടർമാരാണ് നിലവിലുണ്ടായിരുന്നത്. ഇതിൽ രണ്ട് പേർ സ്ഥലം മാറി പോയി. ഒരു ഡോക്ടറുടെ സേവനം മാത്രമാണ് ഇപ്പോഴുള്ളത്. രണ്ട് ഗൈനക്കോളജിസ്റ്റുകളിൽ ഒരാൾ സ്ഥലം മാറി പോയി. ജനറൽ മെഡിസൻ വിഭാഗത്തിലെ ഒരു ഡോക്ടർ, അത്യാഹിത വിഭാഗത്തിലെ മൂന്ന് ഡോക്ടർമാർ, വാർഡിലെ രണ്ട് ഡോക്ടർമാരും സ്ഥലമാറ്റ പട്ടികയിലുണ്ട്.

ഡോക്ടർക്ക് 24 മണിക്കൂറും തുടർച്ചയായി ജോലി ചെയ്യാൻ കഴിയാത്ത സാഹചര്യമായതിനാൽ മറ്റുള്ള ആശുപത്രികളിലേക്ക് റഫർ ചെയ്യുകയാണ്. 12 കൊടും വളവുകളുള്ള അട്ടപ്പാടി ചുരം കടന്ന് 50 കിലോമീറ്റർ വേണം മണ്ണാർക്കാട്ടെ ആശുപത്രിയിലെത്താൻ. പാലക്കാട് നഗരത്തിലുള്ള ജില്ലാ ആശുപത്രിയിലെത്താൻ രണ്ടര മണിക്കൂർ സഞ്ചരിക്കണം. അഗളി സാമൂഹികാരോഗ്യ കേന്ദ്രത്തിൽ ഏഴ് ഡോക്ടർമാർക്കും സ്ഥലമാറ്റമാണ്. ഹെഡ് നേഴ്സുമാരെ മാറ്റിയിട്ടും പകരം നിയമനമായിട്ടില്ല.

ശിശുമരണം കൂടുതലായിരുന്ന അട്ടപ്പാടിയിൽ ആരോഗ്യ പ്രവർത്തകരുടെ ഇടപ്പെടൽ മൂലം നവജാത – ഗർഭസ്ഥ ശിശു മരണങ്ങൾ വലിയൊരളവിൽ കുറയ്ക്കാനായിട്ടുണ്ട്. ഡോക്ടർമാരുടെ കൂട്ട സ്ഥലമാറ്റത്തോടെ അട്ടപ്പാടിയിൽ വീണ്ടും ശിശു മരണ നിരക്ക് കൂടുമോയെന്ന ആശങ്കയിലാണ് ആദിവാസികൾ.

സിറ്റിസൺ കേരള വാർത്തകളും മറ്റ് അറിവുകളും വാട്സാപ്പിൽ ലഭ്യമാണ്. ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക. Join now!
Advertisement

ക്രൈം വാർത്തകൾ

കേരളാ വാർത്തകൾ

കേരളം2 days ago

ഇടുക്കിയിലെ മലയോര മേഖലകളിൽ രാത്രിയാത്ര നിരോധിച്ചു

കേരളം3 days ago

തിരുവനന്തപുരത്ത് മലയോര മേഖലയിലേക്കുള്ള യാത്രയ്ക്ക് നിരോധനം

കേരളം3 days ago

മേയർ ഡ്രൈവർ വിവാദം; സ്‌പീഡ് ഗവർണറും ജിപിഎസും പ്രവർത്തിച്ചിട്ട് മാസങ്ങളായി, പരിശോധിച്ച് മോട്ടോർ വാഹന വകുപ്പ്

കേരളം3 days ago

ട്രെയിനിലിരുന്ന് മഹാൻ സിനിമ കാണുകയാണ്; ഗുരുവായൂരമ്പല നടയിൽ വ്യാജ പതിപ്പിനെതിരെ സംവിധായകൻ

കേരളം3 days ago

സ്‌കൂളുകളില്‍ ഇന്റേണല്‍ കമ്മറ്റി രൂപീകരിച്ചെന്ന് ഉറപ്പാക്കണം; വിദ്യാഭ്യാസ വകുപ്പിന് വനിതാ കമ്മിഷന്റെ ശുപാര്‍ശ

കേരളം3 days ago

കണ്ടെയ്നർ ലോറി വീട്ടുമുറ്റത്തേക്ക് ഇടിച്ചു കയറി; വൻ അപകടം ഒഴിവായി

കേരളം3 days ago

അഞ്ച് കോടിയുടെ അരവണ പായസം നശിപ്പിക്കാൻ ടെൻഡർ വിളിച്ച് ദേവസ്വം വകുപ്പ്

കേരളം3 days ago

റെക്കോർഡ് വേഗത്തിൽ ബിരുദഫലം പ്രസിദ്ധീകരിച്ച് കാലിക്കറ്റ് സർവകലാശാല; ചരിത്രനേട്ടമെന്ന് മന്ത്രി ഡോ. ബിന്ദു

കേരളം3 days ago

ബിലീവേഴ്സ് ഈസ്റ്റേൺ ചർച്ച് മെത്രാപ്പൊലീത്ത അത്തനേഷ്യസ് യോഹാൻ പ്രഥമൻ്റെ കബറടക്കം 21 ന് തിരുവല്ലയിൽ

കേരളം4 days ago

കൃഷി നശിച്ചാൽ ഇനി ചില്ലിക്കാശല്ല കിട്ടുക; റജിസ്റ്റർ ചെയ്യാനുള്ള അവസാന തിയ്യതി ജൂൺ 30

വിനോദം

പ്രവാസി വാർത്തകൾ

Exit mobile version