Connect with us

കേരളം

മുത്തലാഖ് ചൊല്ലി ബന്ധം വേര്‍പ്പെടുത്തി; പാലക്കാട് ജില്ലാ ജഡ്ജിക്കെതിരെ ഹൈക്കോടതിയെ സമീപിച്ച്‌ ഭാര്യ

Published

on

bf12a927e76779f44def1e6ca154d3573e626fb6cced79c43fcbc23882e78868

പാലക്കാട്; ജില്ലാ സെഷന്‍സ് കോ‌ടതി ജഡ്ജി ബി. കലാം പാഷയ്ക്കെതിരെ ഹൈക്കോടതിയില്‍ പരാതിയുമായി ഭാര്യ.സുപ്രീം കോടതി വിധി ലംഘിച്ച്‌ മുത്തലാഖ് ചൊല്ലി ബന്ധം വേര്‍പെടുത്തിയെന്നാണ് പരാതി. ജഡ്ജിയുടെ സഹോദരനും മുന്‍ കേരള ഹൈക്കോടതി ജഡ്ജിയായ കമാല്‍ പാഷ കേസില്‍ ഭീഷണിപ്പെടുത്തിയെന്നും പരാതിക്കാരി ആരോപിച്ചു.
2018 മാര്‍ച്ച്‌ ഒന്നിനാണ് അതേ തിയ്യതി തന്നെ രേഖപ്പെടുത്തി മുത്തലാഖ് ചൊല്ലിയതായുള്ള കത്ത് ബി. കലാം പാഷ പരാതിക്കാരിക്ക് നല്കിയത്.

പിന്നീട് ഈ തിയ്യതി അച്ച‌ടി പിശക് ആണെന്നും 2018 മാര്‍ച്ച്‌ ഒന്ന് എന്നത് 2017 മാര്‍ച്ച്‌ ഒന്ന് എന്ന തിയ്യതിയിലേക്ക് കത്തു മാറ്റണമെന്നും ആവശ്യപ്പെട്ട് കലാം പാഷ വീണ്ടും കത്ത് നല്‍കിയെന്നാണ് പരാതിക്കാരി പറയുന്നത്. ഇത് സുപ്രീം കോടതി മുത്തലാഖ് നിരോധിക്കുന്നതിനു മുന്‍പുള്ള തിയ്യതിയാണെന്നും ഇതുവഴി നിയമനടപ‌ടികളില്‍ നിന്നും രക്ഷപെ‌ടുവാനാണ് ഉദ്ദേശമെന്നുമാണ് പരാതിക്കാരിയുടെ ആരോപണം.2017 ഓഗസ്റ്റില്‍ സുപ്രീം കോടതി മുത്തലാഖ് നിരോധിച്ചിരുന്നു. നിലവില്‍ മുത്തലാഖ് ക്രിമിനല്‍ കുറ്റമാണ്.

നേരത്തെ തന്നെ ഹൈക്കോടതിയു‌ടെ ശ്രദ്ധയില്‍പെട്ടിരുന്ന ഈ സംഭവത്തില്‍ ഹൈക്കോടതി വിജിലന്‍സ് അന്വേഷണം നടത്തി റിപ്പോര്‍ട്ട് തയ്യാറാക്കിയിരുന്നു.നിലവില്‍ ഈ റിപ്പോര്‍ട്ട് ഹൈക്കോടതി ചീഫ് ജസ്റ്റിസിന്റെ പരിഗണനയിലാണ്. ഇക്കാര്യങ്ങളെല്ലാം പരിശോധിച്ചായിരിക്കും ഹൈക്കോടതി തീരുമാനമെടുക്കുക.

ജഡ്ജിയുടെ സഹോദരനും മുന്‍ കേരള ഹൈക്കോടതി ജഡ്ജിയുമായ കമാല്‍ പാഷ കേസില്‍ ഭീഷണിപ്പെടുത്തിയതായും പരാതിക്കാരിയുടെ ആരോപണമുണ്ട്. വിവാഹബന്ധം വേര്‍പെടുത്തിയില്ലെങ്കില്‍ ഭവിഷ്യത് വലുതായിരിക്കുമെന്ന് കമാല്‍ പാഷ ഭീഷണിപ്പെടുത്തിയെന്നാണ് പരാതിക്കാരി പറയുന്നത്.

എന്നാല്‍ ആരോപണം തെറ്റാണെന്നും ഒത്തുതീര്‍പ്പു ചര്‍ച്ചയില്‍ പങ്കെടുക്കുകയാണ് താന്‍ ചെയ്തെതെന്നുമാണ് ജസ്റ്റിസ്. ബി.കെമാല്‍ പാഷ വിവാദങ്ങളോട് പ്രതികരിച്ചത്.

സിറ്റിസൺ കേരള വാർത്തകളും മറ്റ് അറിവുകളും വാട്സാപ്പിൽ ലഭ്യമാണ്. ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക. Join now!
Advertisement

ക്രൈം വാർത്തകൾ

കേരളാ വാർത്തകൾ

കേരളം1 day ago

ടൂ വീലറിൽ അമിത ഭാരം കയറ്റരുത് – മുന്നറിയിപ്പുമായി മോട്ടോർ വാഹന വകുപ്പ്

കേരളം3 days ago

കേരളത്തിന്റെ രണ്ടാം മെട്രോ റെയില്‍ പദ്ധതി തിരുവനന്തപുരത്ത്

കേരളം3 days ago

മേയര്‍-ഡ്രൈവര്‍ വിവാദം; KSRTC ബസിലെ സിസിടിവിയുടെ മെമ്മറി കാര്‍ഡ് കാണാനില്ലെന്ന് പൊലീസ്

കേരളം3 days ago

പരിഷ്‌കരിച്ച ഡ്രൈവിങ് ടെസ്റ്റ് നാളെ മുതല്‍; അറിയേണ്ടതെല്ലാം

കേരളം3 days ago

വൈദ്യുതി ഉപഭോഗം റെക്കോര്‍ഡില്‍; ലോഡ് ഷെഡിങില്‍ തീരുമാനം ഉടനെ

കേരളം3 days ago

മാതൃകയായി ശ്രീധന്യ; രജിസ്‌ട്രേഷന്‍ ഐജിക്ക് വീട്ടില്‍ രജിസ്റ്റര്‍ വിവാഹം

കേരളം3 days ago

നവകേരള ബസ് ഇന്ന് തലസ്ഥാന നഗരി വിടും; മെയ് 5 മുതൽ കോഴിക്കോട് – ബാംഗ്ലൂർ സർവ്വീസ്

കേരളം5 days ago

മദ്യപിച്ച് ജോലിക്കെത്തിയവരെ കണ്ടെത്താൻ പരിശോധന; ഗതാഗതമന്ത്രിയുടെ മണ്ഡലത്തിലെ ഡിപ്പോയിൽ കൂട്ടഅവധി

കേരളം5 days ago

ബസ് തടഞ്ഞ് ട്രിപ്പ് മുടക്കി, തെറി വിളിച്ചെന്ന് കെഎസ്ആര്‍ടിസി ഡ്രൈവര്‍; ആര്യാ രാജേന്ദ്രന്റെ മൊഴിയെടുക്കാന്‍ പൊലീസ്

കേരളം5 days ago

കെഎസ്ഇബിയില്‍ ജോലി വാഗ്ദാനം ചെയ്ത് തട്ടിപ്പ്; മുന്നറിയിപ്പ്

വിനോദം

പ്രവാസി വാർത്തകൾ

Exit mobile version