Connect with us

കേരളം

എറണാകുളത്ത് ഇന്നും നാളെയും രോഗികളുടെ എണ്ണം കൂടും; ജാഗ്രത വേണമെന്ന് കലക്ടർ

Published

on

Kerala police lockdown 750

എറണാകുളത്ത് ഇന്നും നാളെയും രോഗികളുടെ എണ്ണം കൂടുമെന്ന് ജില്ലാ കലക്ടർ എസ് സുഹാസ്. ജനങ്ങൾ ജാഗ്രത പാലിക്കണം. പ്രാദേശിക കണ്ടെയ്ൻമെന്റ് സോണിൽ അടക്കം പരിശോധന ശക്തമാക്കിയിട്ടുണ്ടെന്നും കലക്ടർ പറഞ്ഞു.ഇന്നലെ പഞ്ചായത്ത് പ്രസിഡന്റ്, സെക്രട്ടറിമാരുടെ യോഗം ചേർന്നിരുന്നു.

നിയന്ത്രണങ്ങൾ കൊണ്ടുവരുന്ന കാര്യം യോഗത്തിൽ ചർച്ച ചെയ്തു. നിയന്ത്രണങ്ങൾ കൊണ്ടുവരുന്ന കാര്യം തീരുമാനിച്ചിരുന്നുവെന്നും അത് ഇന്ന് നടപ്പിലാക്കുമെന്നും കലക്ടർ അറിയിച്ചു.ജില്ലയിൽ കൂടുതൽ വാക്‌സിനുകൾ എത്തിക്കുമെന്ന് പറഞ്ഞ കലക്ടർ ആശുപത്രികളിൽ കൂടുതൽ സൗകര്യങ്ങൾ ഉറപ്പുവരുത്തുമെന്നും കൂട്ടിച്ചേർത്തു.

അതേസമയം കനത്ത ആശങ്ക നിലനിൽക്കുന്ന എറണാകുളം ജില്ലയിൽ ഇന്ന് മുതൽ പ്രാദേശിക ലോക്ക് ഡൗൺ. മൂന്ന് പഞ്ചായത്തുകളും, കൊച്ചി നഗരസഭയിലെ അഞ്ച് ഡിവിഷനുകളിലും ഉൾപ്പടെ 113 വാർഡുകളിലാണ് കണ്ടൈയ്ൻമെന്റ് സോണായി പ്രഖ്യാപിച്ച് ലോക്ക് ഡൗൺ ഏർപ്പെടുത്തിയിരിക്കുന്നത്.ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് അനിയന്ത്രിതമായി ഉയർന്നതോടെ വെങ്ങോല, മഴുവന്നൂർ, എടത്തല പഞ്ചായത്തുകളും ഇന്ന് വൈകിട്ട് ആറ് മണി മുതൽ അടച്ചിടും.

അവശ്യസേവനങ്ങൾക്ക് മാത്രമാകും അനുമതി. ഈ മേഖലകളിലെ കൂടുതൽ പേരെ ഇന്ന് മുതൽ കൂട്ട പരിശോധനക്ക് വിധേയരാക്കും. മൊബൈൽ യൂണിറ്റ് ഉൾപ്പടെ എത്തിച്ച് വീടുകളിൽ വെച്ച് തന്നെയാകും പരമാവധി സാമ്പിൾ ശേഖരിക്കുക. എറണാകുളം ജില്ലയിൽ ഇന്ന് കുറഞ്ഞത് 20,000 ഡോസ് വാക്സിൻ ഇന്ന് വിതരണം ചെയ്യാൻ കഴിയുമെന്നാണ് ആരോഗ്യ വിഭാഗത്തിന്റെ പ്രതീക്ഷ.

സിറ്റിസൺ കേരള വാർത്തകളും മറ്റ് അറിവുകളും വാട്സാപ്പിൽ ലഭ്യമാണ്. ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക. Join now!
Advertisement

ക്രൈം വാർത്തകൾ

കേരളാ വാർത്തകൾ

കേരളം9 hours ago

തിരുവനന്തപുരത്ത് മലയോര മേഖലയിലേക്കുള്ള യാത്രയ്ക്ക് നിരോധനം

കേരളം10 hours ago

മേയർ ഡ്രൈവർ വിവാദം; സ്‌പീഡ് ഗവർണറും ജിപിഎസും പ്രവർത്തിച്ചിട്ട് മാസങ്ങളായി, പരിശോധിച്ച് മോട്ടോർ വാഹന വകുപ്പ്

കേരളം14 hours ago

ട്രെയിനിലിരുന്ന് മഹാൻ സിനിമ കാണുകയാണ്; ഗുരുവായൂരമ്പല നടയിൽ വ്യാജ പതിപ്പിനെതിരെ സംവിധായകൻ

കേരളം19 hours ago

സ്‌കൂളുകളില്‍ ഇന്റേണല്‍ കമ്മറ്റി രൂപീകരിച്ചെന്ന് ഉറപ്പാക്കണം; വിദ്യാഭ്യാസ വകുപ്പിന് വനിതാ കമ്മിഷന്റെ ശുപാര്‍ശ

കേരളം19 hours ago

കണ്ടെയ്നർ ലോറി വീട്ടുമുറ്റത്തേക്ക് ഇടിച്ചു കയറി; വൻ അപകടം ഒഴിവായി

കേരളം19 hours ago

അഞ്ച് കോടിയുടെ അരവണ പായസം നശിപ്പിക്കാൻ ടെൻഡർ വിളിച്ച് ദേവസ്വം വകുപ്പ്

കേരളം21 hours ago

റെക്കോർഡ് വേഗത്തിൽ ബിരുദഫലം പ്രസിദ്ധീകരിച്ച് കാലിക്കറ്റ് സർവകലാശാല; ചരിത്രനേട്ടമെന്ന് മന്ത്രി ഡോ. ബിന്ദു

കേരളം21 hours ago

ബിലീവേഴ്സ് ഈസ്റ്റേൺ ചർച്ച് മെത്രാപ്പൊലീത്ത അത്തനേഷ്യസ് യോഹാൻ പ്രഥമൻ്റെ കബറടക്കം 21 ന് തിരുവല്ലയിൽ

കേരളം2 days ago

കൃഷി നശിച്ചാൽ ഇനി ചില്ലിക്കാശല്ല കിട്ടുക; റജിസ്റ്റർ ചെയ്യാനുള്ള അവസാന തിയ്യതി ജൂൺ 30

കേരളം2 days ago

വിവരാവകാശ അപേക്ഷകള്‍ ജനപക്ഷത്തുനിന്ന് കൈകാര്യം ചെയ്യണം : സംസ്ഥാന വിവരാവകാശ കമീഷണര്‍

വിനോദം

പ്രവാസി വാർത്തകൾ

Exit mobile version