Connect with us

കേരളം

നിയമന കത്ത് വിവാദത്തിൽ നീറിപ്പുകഞ്ഞ് സിപിഎം; ഉൾപ്പാർട്ടി തർക്കം കടുക്കുന്നു

നഗരസഭയിലെ കത്ത് വിവാദത്തിൽ അതൃപ്തി നീറപ്പുകഞ്ഞ് സിപിഎം.വൻ നാണക്കേട് ഉണ്ടാക്കിയ സംഭവത്തിൽ പാര്‍ട്ടി വേദികളിൽ പോലും വിശദീകരണം നൽകാനോ അന്വേഷണം പ്രഖ്യാപിക്കാനോ തയ്യാറാകാത്തതിൽ തിരുവനന്തപുരം ജില്ലയിലെ മുതിര്‍ന്ന നേതാക്കൾക്കിടയിൽ വലിയ അസംതൃപ്തിയുണ്ട്.നഗരസഭയിൽ പ്രതിപക്ഷ പ്രതിഷേധങ്ങൾ പ്രതിരോധിക്കാൻ സമരപരിപാടികൾ നടക്കാനിരിക്കെയാണ് ഉൾപ്പാര്‍ട്ടി തര്‍ക്കം.

തിരുവനന്തപുരം നഗരസഭയിലെ കരാര്‍ നിയമനത്തിന് പാര്‍ട്ടി ലിസ്റ്റ് ആവശ്യപ്പെട്ട് മേയറുടേയും കൗൺസിലറുടേയും കത്ത് പുറത്ത് വന്നത് സമാനതകളില്ലാത്ത നാണക്കേടാണ് സിപിഎമ്മിനുണ്ടാക്കിയത്. പാര്‍ട്ടി ജില്ലാ സെക്രട്ടറി ആനാവൂര്‍ നാഗപ്പനോട് അടുത്ത് നിൽക്കുന്ന നഗരസഭയിലെ മുതിര്‍ന്ന അംഗം കൂടിയായ ഡിആര്‍ അനിലിനെ പ്രതിസ്ഥാനത്ത് നിര്‍ത്തിയാണ് പാര്‍ട്ടിക്കകത്തെ ചര്‍ച്ചകൾ. നഗരസഭ ഭരണസമിതിയേയും സിപിഎമ്മിനേയും പ്രതിസന്ധിയിലാക്കി ബിജെപി കോൺഗ്രസ് പ്രതിഷേധങ്ങൾ മുന്നോട്ട് പോകുമ്പോൾ ഇതിനെതിരെ വാര്‍ഡ് തല പ്രതിഷേധവും പ്രചാരണ പരിപാടികളും സംഘടിപ്പിക്കാനാണ് സിപിഎം തീരുമാനം.

ഈ മാസം 29, 30 തീയതികളിലായി വിശദീകരണ യോഗങ്ങൾ തീരുമാനിച്ചിരിക്കെ കത്ത് വിവാദത്തിന്‍റെ വസ്തുത എന്താണെന്ന് പാര്‍ട്ടി ഘടകങ്ങളെ എങ്കിലും ബോധ്യപ്പെടുത്തണമെന്ന ആവശ്യവും ശക്തമാകുകയാണ്. അന്വേഷണം പ്രഖ്യാപിക്കണം, തെറ്റ് പറ്റിയെങ്കിൽ ഏറ്റ് പറയണം, സമ്മേളനകാലത്ത് അടക്കം ഇത്തരം വീഴ്ചകൾ വ്യാപകമായി ചൂണ്ടിക്കാണിക്കപ്പെട്ടിട്ടും ആരോപണ വിധേയരെ സംരക്ഷിക്കാനും ഏകപക്ഷീയ ഇടപടലുകളുമായി മുന്നോട്ട് പോകുകയുമാണ് ജില്ലാ നേതൃത്വം ചെയ്തതെന്നും വിമര്‍ശനമുണ്ട്.

ആരോപണവും അതൃപ്തിയും ആനാവൂര്‍ നാഗപ്പനും ഒപ്പം നിൽക്കുന്നവര്‍ക്കുമെതിരിയാണെന്നിരിക്കെ കടുത്ത വിഭാഗീയതയും കിടമത്സരവുമാണ് കത്തിനെ ചൊല്ലി തിരുവനന്തപുരം ജില്ലാ കമ്മിറ്റിയിൽ. സംസ്ഥാന സെക്രട്ടേറിയറ്റിലേക്ക് മാറിയ ആനാവൂര്‍ നാഗപ്പന് പകരം ജില്ലാ സെക്രട്ടറിക്കായി സമയവായത്തിലെത്താൽ കഴിഞ്ഞ പത്ത് മാസത്തോളമായിട്ടും കഴിഞ്ഞിട്ടില്ല. ഇതടക്കമുള്ള പ്രശ്നങ്ങൾ കിടമത്സരങ്ങൾക്ക് ആക്കം കൂട്ടുന്നുമുണ്ട്.

സിറ്റിസൺ കേരള വാർത്തകളും മറ്റ് അറിവുകളും വാട്സാപ്പിൽ ലഭ്യമാണ്. ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക. Join now!
Advertisement

ക്രൈം വാർത്തകൾ

കേരളാ വാർത്തകൾ

കേരളം2 days ago

ടൂ വീലറിൽ അമിത ഭാരം കയറ്റരുത് – മുന്നറിയിപ്പുമായി മോട്ടോർ വാഹന വകുപ്പ്

കേരളം4 days ago

കേരളത്തിന്റെ രണ്ടാം മെട്രോ റെയില്‍ പദ്ധതി തിരുവനന്തപുരത്ത്

കേരളം4 days ago

മേയര്‍-ഡ്രൈവര്‍ വിവാദം; KSRTC ബസിലെ സിസിടിവിയുടെ മെമ്മറി കാര്‍ഡ് കാണാനില്ലെന്ന് പൊലീസ്

കേരളം4 days ago

പരിഷ്‌കരിച്ച ഡ്രൈവിങ് ടെസ്റ്റ് നാളെ മുതല്‍; അറിയേണ്ടതെല്ലാം

കേരളം4 days ago

വൈദ്യുതി ഉപഭോഗം റെക്കോര്‍ഡില്‍; ലോഡ് ഷെഡിങില്‍ തീരുമാനം ഉടനെ

കേരളം4 days ago

മാതൃകയായി ശ്രീധന്യ; രജിസ്‌ട്രേഷന്‍ ഐജിക്ക് വീട്ടില്‍ രജിസ്റ്റര്‍ വിവാഹം

കേരളം4 days ago

നവകേരള ബസ് ഇന്ന് തലസ്ഥാന നഗരി വിടും; മെയ് 5 മുതൽ കോഴിക്കോട് – ബാംഗ്ലൂർ സർവ്വീസ്

കേരളം6 days ago

മദ്യപിച്ച് ജോലിക്കെത്തിയവരെ കണ്ടെത്താൻ പരിശോധന; ഗതാഗതമന്ത്രിയുടെ മണ്ഡലത്തിലെ ഡിപ്പോയിൽ കൂട്ടഅവധി

കേരളം6 days ago

ബസ് തടഞ്ഞ് ട്രിപ്പ് മുടക്കി, തെറി വിളിച്ചെന്ന് കെഎസ്ആര്‍ടിസി ഡ്രൈവര്‍; ആര്യാ രാജേന്ദ്രന്റെ മൊഴിയെടുക്കാന്‍ പൊലീസ്

കേരളം6 days ago

കെഎസ്ഇബിയില്‍ ജോലി വാഗ്ദാനം ചെയ്ത് തട്ടിപ്പ്; മുന്നറിയിപ്പ്

വിനോദം

പ്രവാസി വാർത്തകൾ

Exit mobile version