Connect with us

കേരളം

ഭർത്താവിനെ ജോലിയിൽ നിന്ന് പിരിച്ചുവിട്ടു; കൊച്ചിയിൽ ഭാര്യ കിണറ്റിൽ ചാടി ജീവനൊടുക്കി

ദിവസ വേതനക്കാരനായ ഭർത്താവിനെ ജോലിയിൽ നിന്നു നീക്കം ചെയ്ത മനോവിഷമത്തിൽ ഭാര്യ ജീവനൊടുക്കി. കൊച്ചി കോലഞ്ചേരി കറുകപ്പള്ളി പുല്ലിട്ടമോളയി‍ൽ സുരേന്ദ്രന്റെ ഭാര്യ സിന്ധു (45)വാണ് മരിച്ചത്. കിണറ്റിൽ ചാടി ജീവനൊടുക്കുകയായിരുന്നു.

ചൂണ്ടി വാട്ടർ അതോറിറ്റിയിൽ 10 വർഷമായി താത്കാലിക ജീവനക്കാരനായിരുന്നു ഇവരുടെ ഭർത്താവ് സുരേന്ദ്രൻ. വാട്ടർ അതോറിറ്റിയിൽ മന്ത്രിതല മാറ്റമുണ്ടായതോടെ പ്രാദേശിക രാഷ്ട്രീയ നേതൃത്വം ഇടപെട്ടു സുരേന്ദ്രനെ ജോലിയിൽ നിന്നു മാറ്റിയിരുന്നു. ആഴ്ചയിൽ 3 ദിവസം 450 രൂപ ദിവസ വേതനം ലഭിക്കുന്ന ജോലിക്കായി സുരേന്ദ്രൻ പലരെയും കണ്ടെങ്കിലും എല്ലാവരും കൈമലർത്തി.

ഭർത്താവിന് ജോലി പോയതിൽ കടുത്ത വിഷാദത്തിലായിരുന്നു സിന്ധുവെന്നു സമീപവാസികൾ പറഞ്ഞു. കോവിഡ് കാലമായതിനാൽ സുരേന്ദ്രനു മറ്റൊരു ജോലി കണ്ടെത്താനായില്ല. കഴിഞ്ഞ 18നു പുലർച്ചെയാണു സിന്ധു വീട്ടുമുറ്റത്തെ കിണറ്റിൽ ചാടിയത്.

വീട്ടുകാരും നാട്ടുകാരും ചേർന്നു കോലഞ്ചേരി മെഡിക്കൽ മിഷൻ ആശുപത്രിയിലെത്തിച്ചെങ്കിലും 21നു മരിച്ചു. സംസ്കാരം നടത്തി. കറുകപ്പള്ളി ഗവ. എൽപി സ്കൂളിലെ രണ്ടാം ക്ലാസ് വിദ്യാർഥി ഹരിനാരായണൻ, യുകെജി വിദ്യാർഥി സാകേത് എന്നിവരാണ് മക്കൾ.

സിറ്റിസൺ കേരള വാർത്തകളും മറ്റ് അറിവുകളും വാട്സാപ്പിൽ ലഭ്യമാണ്. ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക. Join now!
Advertisement

ക്രൈം വാർത്തകൾ

കേരളാ വാർത്തകൾ

കേരളം2 hours ago

തിരുവനന്തപുരത്ത് മലയോര മേഖലയിലേക്കുള്ള യാത്രയ്ക്ക് നിരോധനം

കേരളം3 hours ago

മേയർ ഡ്രൈവർ വിവാദം; സ്‌പീഡ് ഗവർണറും ജിപിഎസും പ്രവർത്തിച്ചിട്ട് മാസങ്ങളായി, പരിശോധിച്ച് മോട്ടോർ വാഹന വകുപ്പ്

കേരളം7 hours ago

ട്രെയിനിലിരുന്ന് മഹാൻ സിനിമ കാണുകയാണ്; ഗുരുവായൂരമ്പല നടയിൽ വ്യാജ പതിപ്പിനെതിരെ സംവിധായകൻ

കേരളം11 hours ago

സ്‌കൂളുകളില്‍ ഇന്റേണല്‍ കമ്മറ്റി രൂപീകരിച്ചെന്ന് ഉറപ്പാക്കണം; വിദ്യാഭ്യാസ വകുപ്പിന് വനിതാ കമ്മിഷന്റെ ശുപാര്‍ശ

കേരളം12 hours ago

കണ്ടെയ്നർ ലോറി വീട്ടുമുറ്റത്തേക്ക് ഇടിച്ചു കയറി; വൻ അപകടം ഒഴിവായി

കേരളം12 hours ago

അഞ്ച് കോടിയുടെ അരവണ പായസം നശിപ്പിക്കാൻ ടെൻഡർ വിളിച്ച് ദേവസ്വം വകുപ്പ്

കേരളം14 hours ago

റെക്കോർഡ് വേഗത്തിൽ ബിരുദഫലം പ്രസിദ്ധീകരിച്ച് കാലിക്കറ്റ് സർവകലാശാല; ചരിത്രനേട്ടമെന്ന് മന്ത്രി ഡോ. ബിന്ദു

കേരളം14 hours ago

ബിലീവേഴ്സ് ഈസ്റ്റേൺ ചർച്ച് മെത്രാപ്പൊലീത്ത അത്തനേഷ്യസ് യോഹാൻ പ്രഥമൻ്റെ കബറടക്കം 21 ന് തിരുവല്ലയിൽ

കേരളം1 day ago

കൃഷി നശിച്ചാൽ ഇനി ചില്ലിക്കാശല്ല കിട്ടുക; റജിസ്റ്റർ ചെയ്യാനുള്ള അവസാന തിയ്യതി ജൂൺ 30

കേരളം1 day ago

വിവരാവകാശ അപേക്ഷകള്‍ ജനപക്ഷത്തുനിന്ന് കൈകാര്യം ചെയ്യണം : സംസ്ഥാന വിവരാവകാശ കമീഷണര്‍

വിനോദം

പ്രവാസി വാർത്തകൾ

Exit mobile version