Connect with us

കേരളം

പ്രളയ ധനസഹായം നല്‍കിയില്ല; ദുരന്തനിവാരണ അതോറിറ്റിയുടെ വാഹനം ജപ്തി ചെയ്തു

Published

on

എറണാകുളം ദുരന്തനിവാരണ അതോറിറ്റിയുടെ വാഹനം മുന്‍സീഫ് കോടതി ജപ്തി ചെയ്തു. പ്രളയദുരിതബാധിതന് ധനസഹായം നല്‍കിയില്ലെന്ന പരാതിയിലാണ് ഉത്തരവ്. കടമക്കുടി സ്വദേശി സാജുവിന് രണ്ട് ലക്ഷത്തിപതിനായിരം നല്‍കാന്‍ ലോക് അദാലത്ത് ഉത്തരവിട്ടിരുന്നു.

2018ലെ പ്രളയത്തിലാണ് സാജുവിന്റെ വീടിന് നാശനഷ്ടമുണ്ടായത്. അന്ന് അടിയന്തര ധനസഹായമായി പതിനായിരം രൂപമാത്രമാണ് ലഭിച്ചത്. ഇത് നഷ്ടപരിഹാരമായി മതിയാകില്ലെന്ന പരാതി സാജു ലോക് അദാലത്തില്‍ സമര്‍പ്പിച്ചു. ലോക് അദാലത്ത് സാജുവിന് രണ്ട് ലക്ഷത്തി പതിനായിരം രൂപ നല്‍കാന്‍ ഉത്തരവിടുകയും ചെയ്തു.

ഇതിന്റെ അടിസ്ഥാനത്തില്‍ സാജു പലതവണ പഞ്ചായത്ത് ഓഫീസിലും ജില്ലാ കലക്ടറുടെ ഓഫീസിലും കയറി ഇറങ്ങി. എന്നാല്‍ നടപടിയുണ്ടായില്ല. തുടര്‍ന്ന് എറണാകുളം മുന്‍സീഫ് കോടതിയെ സമീപിച്ചു. കോടതി ഇത് സംബന്ധിച്ച വിശദീകരണം ദുരന്തനിവാരണ അതോറിറ്റിയോട് ചോദിച്ചപ്പോള്‍ മുഖ്യമന്ത്രി ഫയല്‍ ഒപ്പിടാത്തതുകൊണ്ടാണ് നഷ്ടപരിഹാരം നല്‍കാന്‍ കഴിയാത്തതെന്നായിരുന്നു മറുപടി.

ഈ മറുപടി തൃപ്തികരമല്ലാത്തതിനെ തുടര്‍ന്നാണ് ദുരന്തനിവരാണ അതോറിറ്റിയുടെ വാഹനം ജപ്തി ചെയ്യാന്‍ കോടതി ഉത്തരവിട്ടത്. അത് പ്രകാരം ഇന്നലെയാണ് ഉത്തരവ് നടപ്പാക്കിയത്.

സിറ്റിസൺ കേരള വാർത്തകളും മറ്റ് അറിവുകളും വാട്സാപ്പിൽ ലഭ്യമാണ്. ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക. Join now!
Advertisement

ക്രൈം വാർത്തകൾ

കേരളാ വാർത്തകൾ

കേരളം2 hours ago

ടൂ വീലറിൽ അമിത ഭാരം കയറ്റരുത് – മുന്നറിയിപ്പുമായി മോട്ടോർ വാഹന വകുപ്പ്

കേരളം2 days ago

കേരളത്തിന്റെ രണ്ടാം മെട്രോ റെയില്‍ പദ്ധതി തിരുവനന്തപുരത്ത്

കേരളം2 days ago

മേയര്‍-ഡ്രൈവര്‍ വിവാദം; KSRTC ബസിലെ സിസിടിവിയുടെ മെമ്മറി കാര്‍ഡ് കാണാനില്ലെന്ന് പൊലീസ്

കേരളം2 days ago

പരിഷ്‌കരിച്ച ഡ്രൈവിങ് ടെസ്റ്റ് നാളെ മുതല്‍; അറിയേണ്ടതെല്ലാം

കേരളം2 days ago

വൈദ്യുതി ഉപഭോഗം റെക്കോര്‍ഡില്‍; ലോഡ് ഷെഡിങില്‍ തീരുമാനം ഉടനെ

കേരളം2 days ago

മാതൃകയായി ശ്രീധന്യ; രജിസ്‌ട്രേഷന്‍ ഐജിക്ക് വീട്ടില്‍ രജിസ്റ്റര്‍ വിവാഹം

കേരളം2 days ago

നവകേരള ബസ് ഇന്ന് തലസ്ഥാന നഗരി വിടും; മെയ് 5 മുതൽ കോഴിക്കോട് – ബാംഗ്ലൂർ സർവ്വീസ്

കേരളം4 days ago

മദ്യപിച്ച് ജോലിക്കെത്തിയവരെ കണ്ടെത്താൻ പരിശോധന; ഗതാഗതമന്ത്രിയുടെ മണ്ഡലത്തിലെ ഡിപ്പോയിൽ കൂട്ടഅവധി

കേരളം4 days ago

ബസ് തടഞ്ഞ് ട്രിപ്പ് മുടക്കി, തെറി വിളിച്ചെന്ന് കെഎസ്ആര്‍ടിസി ഡ്രൈവര്‍; ആര്യാ രാജേന്ദ്രന്റെ മൊഴിയെടുക്കാന്‍ പൊലീസ്

കേരളം4 days ago

കെഎസ്ഇബിയില്‍ ജോലി വാഗ്ദാനം ചെയ്ത് തട്ടിപ്പ്; മുന്നറിയിപ്പ്

വിനോദം

പ്രവാസി വാർത്തകൾ

Exit mobile version