Connect with us

കേരളം

​ഗുരുവായൂർ വിഷുക്കണി ചടങ്ങ് മാത്രമാക്കാനുള്ള തീരുമാനത്തിൽ ഭരണസമിതിയിൽ ഭിന്നത

guruvayur 780x470 1

ഗുരുവായൂരിലെ വിഷുക്കണി ദർശനം ചടങ്ങ് മാത്രമായി നടത്താനുള്ള തീരുമാനത്തിൽ ഭരണസമിതിയിൽ ഭിന്നത. തീരുമാനം ഭരണസമിതി അറിഞ്ഞില്ലെന്ന പരാതിയുമായി അഞ്ച് ഭരണസമിതിയംഗങ്ങൾ അഡ്മിനിസ്ട്രേറ്റർക്ക് കത്ത് നൽകി.

കൊവിഡ് പ്രോട്ടോകോൾ പാലിച്ച് ഭക്തർക്ക് വിഷുക്കണി ദർശനം അനുവദിക്കണമെന്നാണ് ഇവരുടെ ആവശ്യം. കൊവിഡ് രണ്ടാം തരംഗത്തിന്റെ പശ്ചാത്തലത്തിലാണ് ഇത്തവണയും ഭക്തരെ പ്രവേശിപ്പിക്കാതെ ഗുരുവായൂരിലെ വിഷുക്കണി ദർശനം ചടങ്ങ് മാത്രമായി നടത്താൻ തീരുമാനിച്ചിരുന്നത്.

കൊവിഡ് വ്യാപനം ഉയരുന്ന സാഹചര്യത്തില്‍ വിഷുക്കണി ദര്‍ശനത്തിന് ഗുരുവായൂര്‍ ക്ഷേത്രത്തില്‍ ഭക്തരെ പ്രവേശിപ്പിക്കരുതെന്നുള്ള നിർദേശം നേരത്തെ വന്നിരുന്നു. വിഷു പ്രമാണിച്ച്‌ ഭക്തര്‍ക്ക് പ്രത്യേക പരിഗണന നല്‍കേണ്ടതില്ലെന്നും നിലവിലുള്ള നിയന്ത്രണങ്ങള്‍ തുടരുമെന്നുമാണ് തീരുമാനം. വിഷുക്കണി ദര്‍ശനം ചടങ്ങ് മാത്രമായി നടത്തും.

അതേസമയം, ക്ഷേത്രത്തിന്റെ 500 മീറ്റര്‍ ചുറ്റളവിലേക്ക് ആളുകളെ പ്രവേശിപ്പിക്കേണ്ടതില്ലെന്ന തീരുമാനം തുടരും. ഉത്സവ സമയത്ത് നിയന്ത്രണങ്ങളുണ്ടായിട്ടും ആറാട്ടിനും പള്ളിവേട്ടക്കും അയ്യായിരത്തോളം ഭക്തര്‍ ക്ഷേത്രത്തില്‍ പ്രവേശിച്ചുവെന്ന ഇന്‍റലിജന്‍സിന്‍റെ റിപ്പോര്‍ട്ട് കൂടി അടിസ്ഥാനത്തില്‍ കടുത്ത നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്താനുമായിരുന്നു തീരുമാനം.

സിറ്റിസൺ കേരള വാർത്തകളും മറ്റ് അറിവുകളും വാട്സാപ്പിൽ ലഭ്യമാണ്. ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക. Join now!
Advertisement

ക്രൈം വാർത്തകൾ

കേരളാ വാർത്തകൾ

കേരളം15 hours ago

തിരുവനന്തപുരത്ത് മലയോര മേഖലയിലേക്കുള്ള യാത്രയ്ക്ക് നിരോധനം

കേരളം17 hours ago

മേയർ ഡ്രൈവർ വിവാദം; സ്‌പീഡ് ഗവർണറും ജിപിഎസും പ്രവർത്തിച്ചിട്ട് മാസങ്ങളായി, പരിശോധിച്ച് മോട്ടോർ വാഹന വകുപ്പ്

കേരളം21 hours ago

ട്രെയിനിലിരുന്ന് മഹാൻ സിനിമ കാണുകയാണ്; ഗുരുവായൂരമ്പല നടയിൽ വ്യാജ പതിപ്പിനെതിരെ സംവിധായകൻ

കേരളം1 day ago

സ്‌കൂളുകളില്‍ ഇന്റേണല്‍ കമ്മറ്റി രൂപീകരിച്ചെന്ന് ഉറപ്പാക്കണം; വിദ്യാഭ്യാസ വകുപ്പിന് വനിതാ കമ്മിഷന്റെ ശുപാര്‍ശ

കേരളം1 day ago

കണ്ടെയ്നർ ലോറി വീട്ടുമുറ്റത്തേക്ക് ഇടിച്ചു കയറി; വൻ അപകടം ഒഴിവായി

കേരളം1 day ago

അഞ്ച് കോടിയുടെ അരവണ പായസം നശിപ്പിക്കാൻ ടെൻഡർ വിളിച്ച് ദേവസ്വം വകുപ്പ്

കേരളം1 day ago

റെക്കോർഡ് വേഗത്തിൽ ബിരുദഫലം പ്രസിദ്ധീകരിച്ച് കാലിക്കറ്റ് സർവകലാശാല; ചരിത്രനേട്ടമെന്ന് മന്ത്രി ഡോ. ബിന്ദു

കേരളം1 day ago

ബിലീവേഴ്സ് ഈസ്റ്റേൺ ചർച്ച് മെത്രാപ്പൊലീത്ത അത്തനേഷ്യസ് യോഹാൻ പ്രഥമൻ്റെ കബറടക്കം 21 ന് തിരുവല്ലയിൽ

കേരളം2 days ago

കൃഷി നശിച്ചാൽ ഇനി ചില്ലിക്കാശല്ല കിട്ടുക; റജിസ്റ്റർ ചെയ്യാനുള്ള അവസാന തിയ്യതി ജൂൺ 30

കേരളം2 days ago

വിവരാവകാശ അപേക്ഷകള്‍ ജനപക്ഷത്തുനിന്ന് കൈകാര്യം ചെയ്യണം : സംസ്ഥാന വിവരാവകാശ കമീഷണര്‍

വിനോദം

പ്രവാസി വാർത്തകൾ

Exit mobile version