Connect with us

കേരളം

ബന്ധുവിന്‍റെ മരണത്തില്‍ അവയവക്കച്ചവട മാഫിയയുടെ പങ്ക് സംശയിച്ച് സംവിധായകന്‍ സനല്‍ കുമാര്‍ ശശിധരന്‍.

Published

on

sanal kumar sasidharan

തിരുവനന്തപുരം സ്വദേശി സന്ധ്യയുടെ മരണത്തില്‍ ദുരൂഹതയുണ്ടെന്നും അന്വേഷണം വേണമെന്നും ആവശ്യപ്പെട്ട് സനല്‍ മുഖ്യമന്ത്രിക്കും ഡി.ജി.പിക്കും പ്രധാനമന്ത്രിക്കും കത്ത് നല്‍കി. പത്ത് ലക്ഷം രൂപയ്ക്ക് സന്ധ്യ സ്വന്തം കരള്‍ വിറ്റെന്ന് മനസിലായെന്ന് സനല്‍ കുമാർ ശശിധരൻ അദ്ദേഹത്തിന്റെ ഫേസ്ബുക്കിൽ വൈകാരികമായി കുറിച്ചു.

Read also: അവയവ കച്ചവട മാഫിയക്കെതിരായ സനൽ കുമാർ ശശിധരന്റെ പരാതിയിൽ അന്വേഷണത്തിന് ഉത്തരവിട്ട് ഡിജിപി.

അദ്ദേഹത്തിന്റെ ഫേസ്ബുക്ക് കുറിപ്പിന്റെ പൂർണ്ണരൂപം.

 

സംവിധായകന്‍ സനല്‍കുമാര്‍ ശശിധരന്‍റെ അച്ഛന്‍റെ സഹോദരിയുടെ മകളും തിരുവനന്തപുരം പെരുമ്പഴുതൂര്‍ സ്വദേശിയുമായ സന്ധ്യ നവംബര്‍ 7നാണ് മരിച്ചത്. ഈ മരണത്തിലാണ് അവയവക്കച്ചവട മാഫിയയുടെ പങ്ക് സംശയിച്ച് സനല്‍ രംഗത്തെത്തിയത്. ഏഴാം തീയതി വൈകുന്നേരമായിരുന്നു പെട്ടെന്ന് സന്ധ്യയുടെ മരണം സംഭവിക്കുന്നത്. നെയ്യാറ്റിന്‍കര താലൂക്ക് ആശുപത്രിയില്‍ ഇന്‍ക്വസ്റ്റ് നടപടികള്‍ക്കിടെ ആശുപത്രി അധികൃതരുടെയും പൊലീസിന്‍റെയും ഭാഗത്ത് നിന്നുണ്ടായ അസ്വാഭാവിക നീക്കങ്ങളാണ് ദുരൂഹതകളുടെ തുടക്കമെന്ന് സനല്‍ പറയുന്നു. മൃതദേഹത്തില്‍ കണ്ട മാര്‍ക്കുകളടക്കം രേഖപ്പെടുത്താന്‍ ഇന്‍ക്വസ്റ്റ് സമയത്ത് പൊലീസ് തയ്യാറായില്ല.

എറണാകുളത്ത് നഴ്സിംഗ് വിദ്യാര്‍ത്ഥിയായ മകളോട് അന്വേഷിച്ചപ്പോഴാണ് 2018ല്‍ സന്ധ്യ പത്ത് ലക്ഷം രൂപയ്ക്ക് കരള്‍ വിറ്റ കാര്യം താന്‍ അറിയുന്നത്. വൃക്ക-ഹൃദയ സംബന്ധമായ രോഗങ്ങള്‍ സന്ധ്യക്കുണ്ടായിരുന്നിട്ടും അവയവ ദാനം നടന്നതില്‍ സംശയമുണ്ടെന്ന് സനല്‍ കുമാര്‍ ശശിധരന്‍ പറഞ്ഞു.

ഒരു മാസം മുന്‍പ് സന്ധ്യക്ക് കോവിഡ് ബാധിക്കുകയും മാറുകയും ചെയ്തിരുന്നു. എന്നാല്‍ വീണ്ടും കോവിഡ് സ്ഥിരീകരിച്ചെന്ന് ചൂണ്ടിക്കാട്ടി മൃതദേഹം പോസ്റ്റ്മോര്‍ട്ടം ചെയ്യാത്തതിലും സനല്‍ ദുരൂഹത സംശയിക്കുന്നു. അവയവക്കച്ചവട മാഫിയയ്ക്കെതിരെ അന്വേഷണം നടക്കുമ്പോള്‍ തന്നെ സന്ധ്യയുടെ ദുരൂഹ മരണം സംഭവിച്ചതില്‍ പരിശോധന വേണമെന്നാവശ്യപ്പെട്ടാണ് സനല്‍ മുഖ്യമന്ത്രിക്കും ഡി.ജി.പിക്കുമടക്കം കത്ത് നല്‍കിയിരിക്കുന്നത്.

സിറ്റിസൺ കേരള വാർത്തകളും മറ്റ് അറിവുകളും വാട്സാപ്പിൽ ലഭ്യമാണ്. ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക. Join now!
Advertisement

ക്രൈം വാർത്തകൾ

കേരളാ വാർത്തകൾ

കേരളം12 hours ago

ടൂ വീലറിൽ അമിത ഭാരം കയറ്റരുത് – മുന്നറിയിപ്പുമായി മോട്ടോർ വാഹന വകുപ്പ്

കേരളം2 days ago

കേരളത്തിന്റെ രണ്ടാം മെട്രോ റെയില്‍ പദ്ധതി തിരുവനന്തപുരത്ത്

കേരളം2 days ago

മേയര്‍-ഡ്രൈവര്‍ വിവാദം; KSRTC ബസിലെ സിസിടിവിയുടെ മെമ്മറി കാര്‍ഡ് കാണാനില്ലെന്ന് പൊലീസ്

കേരളം3 days ago

പരിഷ്‌കരിച്ച ഡ്രൈവിങ് ടെസ്റ്റ് നാളെ മുതല്‍; അറിയേണ്ടതെല്ലാം

കേരളം3 days ago

വൈദ്യുതി ഉപഭോഗം റെക്കോര്‍ഡില്‍; ലോഡ് ഷെഡിങില്‍ തീരുമാനം ഉടനെ

കേരളം3 days ago

മാതൃകയായി ശ്രീധന്യ; രജിസ്‌ട്രേഷന്‍ ഐജിക്ക് വീട്ടില്‍ രജിസ്റ്റര്‍ വിവാഹം

കേരളം3 days ago

നവകേരള ബസ് ഇന്ന് തലസ്ഥാന നഗരി വിടും; മെയ് 5 മുതൽ കോഴിക്കോട് – ബാംഗ്ലൂർ സർവ്വീസ്

കേരളം4 days ago

മദ്യപിച്ച് ജോലിക്കെത്തിയവരെ കണ്ടെത്താൻ പരിശോധന; ഗതാഗതമന്ത്രിയുടെ മണ്ഡലത്തിലെ ഡിപ്പോയിൽ കൂട്ടഅവധി

കേരളം4 days ago

ബസ് തടഞ്ഞ് ട്രിപ്പ് മുടക്കി, തെറി വിളിച്ചെന്ന് കെഎസ്ആര്‍ടിസി ഡ്രൈവര്‍; ആര്യാ രാജേന്ദ്രന്റെ മൊഴിയെടുക്കാന്‍ പൊലീസ്

കേരളം5 days ago

കെഎസ്ഇബിയില്‍ ജോലി വാഗ്ദാനം ചെയ്ത് തട്ടിപ്പ്; മുന്നറിയിപ്പ്

വിനോദം

പ്രവാസി വാർത്തകൾ

Exit mobile version