Connect with us

കേരളം

കൊച്ചി എയര്‍പോര്‍ട്ടിൽ ചെക്ക് ഇൻ ഇനി കൂടുതൽ എളുപ്പം; ഒക്ടോബർ മുതൽ ഡിജിയാത്ര

Published

on

Himachal Pradesh Himachal Pradesh cloudburst (98)

കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിൽ ഇനി ചെക്ക് ഇൻ കൂടുതൽ എളുപ്പമാകും. ഒക്ടോബർ രണ്ട് മുതൽ ഡിജിയാത്ര സംവിധാനം ഔദ്യോ​ഗികമായി ആരംഭിക്കുന്നതോടെ ഡിജിറ്റൽ സാങ്കേതികവിദ്യയുടെ സഹായത്തോടെ ചെക്ക് ഇൻ കുടുതൽ കാര്യക്ഷമവും സു​ഗമവുമാകും. ആഭ്യന്തര ടെർമിനലിൽ കഴിഞ്ഞ ഫെബ്രുവരി മുതൽ ഡി‍ജിയാത്ര ഇ-ബോർഡിങ് സോഫ്റ്റവെയർ പരീക്ഷണാർത്ഥം ഉപയോ​ഗിച്ചുവരുന്നുണ്ട്.

വിമാനത്താവളത്തിൽ പരിശോധനയ്ക്കായി ചിലവഴിക്കുന്ന സമയം ലാഭിക്കാം എന്നതാണ് ഡിജിയാത്രയുടെ പ്രത്യേകത. ആഭ്യന്തര ടെർമിനലിലെ 22 ​ഗേറ്റുകളിൽ യാത്രക്കാരുടെ മുഖം തിരിച്ചറിഞ്ഞ് പ്രവേശനം സാധ്യമാക്കുന്ന ഇ-​ഗേറ്റുകളാണ് സ്ഥാപിച്ചിരിക്കുന്നത്. ഡിജി യാത്രക്കാർ ടെർമിനലിൽ പ്രവേശിക്കുന്നതിന് മുമ്പ് സെക്യൂരിറ്റി ഓഫീസറെ ടിക്കറ്റും ഐഡി കാർഡും കാണിക്കേണ്ട കാര്യമില്ല.

ഇവർക്ക് ചെക്ക് ഇൻ കൗണ്ടറിലും ഹാൻഡ് ബാ​ഗ്, ദേഹ പരിശോധന കൗണ്ടറിലും പ്രത്യേക കൗണ്ടറുള്ളതിനാൽ ക്യൂവിൽ അധികസമയം നിൽക്കണ്ട. ബോർഡിങ് ​ഗേറ്റിലും ഡിജി കൗണ്ടറിലൂടെ പ്രവേശിക്കാം. ആധാർ ബന്ധിതമായ മൊബൈൽ നമ്പർ ഉള്ളവർക്ക് മാത്രമാണ് നിലവിൽ ഡിജിയാത്ര സേവനം ലഭ്യമായിട്ടുള്ളത്.

സിറ്റിസൺ കേരള വാർത്തകളും മറ്റ് അറിവുകളും വാട്സാപ്പിൽ ലഭ്യമാണ്. ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക. Join now!
Advertisement

ക്രൈം വാർത്തകൾ

കേരളാ വാർത്തകൾ

കേരളം1 hour ago

കണ്ടെയ്നർ ലോറി വീട്ടുമുറ്റത്തേക്ക് ഇടിച്ചു കയറി; വൻ അപകടം ഒഴിവായി

കേരളം1 hour ago

അഞ്ച് കോടിയുടെ അരവണ പായസം നശിപ്പിക്കാൻ ടെൻഡർ വിളിച്ച് ദേവസ്വം വകുപ്പ്

കേരളം2 hours ago

റെക്കോർഡ് വേഗത്തിൽ ബിരുദഫലം പ്രസിദ്ധീകരിച്ച് കാലിക്കറ്റ് സർവകലാശാല; ചരിത്രനേട്ടമെന്ന് മന്ത്രി ഡോ. ബിന്ദു

കേരളം3 hours ago

ബിലീവേഴ്സ് ഈസ്റ്റേൺ ചർച്ച് മെത്രാപ്പൊലീത്ത അത്തനേഷ്യസ് യോഹാൻ പ്രഥമൻ്റെ കബറടക്കം 21 ന് തിരുവല്ലയിൽ

കേരളം18 hours ago

കൃഷി നശിച്ചാൽ ഇനി ചില്ലിക്കാശല്ല കിട്ടുക; റജിസ്റ്റർ ചെയ്യാനുള്ള അവസാന തിയ്യതി ജൂൺ 30

കേരളം18 hours ago

വിവരാവകാശ അപേക്ഷകള്‍ ജനപക്ഷത്തുനിന്ന് കൈകാര്യം ചെയ്യണം : സംസ്ഥാന വിവരാവകാശ കമീഷണര്‍

കേരളം21 hours ago

KSRTC ഡ്രൈവര്‍ മേയർ തർക്കം; മേയർ ആര്യ രാജേന്ദ്രന്റെ രഹസ്യ മൊഴിയെടുക്കും

കേരളം1 day ago

നിർത്തിയിട്ട ട്രാവലർ മുന്നോട്ടുനീങ്ങി; തടയാൻ ശ്രമിച്ച ഡ്രൈവർക്ക് ദാരുണാന്ത്യം

കേരളം1 day ago

റേഷൻ കടകൾ ഇന്ന് മുതൽ സാധാരണ നിലയിൽ

കേരളം2 days ago

ആറാം വിരൽ നീക്കാനെത്തിയ നാല് വയസുകാരിക്ക് നാവിൽ ശസ്ത്രക്രിയ; കോഴിക്കോട് മെഡി. കോളജിൽ വീണ്ടും ചികിത്സാപ്പിഴവ്

വിനോദം

പ്രവാസി വാർത്തകൾ

Exit mobile version