Connect with us

കേരളം

ഡിജിറ്റൽ പഠനം തുടരേണ്ടി വരുമെന്ന് മുഖ്യമന്ത്രി

Published

on

press met

കോവിഡ് മൂന്നാം തരംഗത്തിന് ശേഷം എന്താണെന്ന് പറയാനാവില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ നിയമസഭയിൽ. ഡിജിറ്റൽ പഠനം തുടരേണ്ടിവരും. കോവിഡ് ഒന്നാം തരംഗം കഴിഞ്ഞ് രണ്ടാം തരംഗത്തിലാണ് നമ്മളിപ്പോൾ. മൂന്നാം തരംഗം വരാനുണ്ട്. അതുകഴിഞ്ഞ് പിന്നൊരു തരംഗം വരുന്നുണ്ടോയെന്ന് നമുക്ക് അറിയില്ല.

കോവിഡ് കുറച്ചുകാലം നമ്മുടെ കൂടെ ഉണ്ടാകും. അതുകൊണ്ട് ഓൺലൈൻ വിദ്യാഭ്യാസം എപ്പോൾ അവസാനിക്കുമെന്ന് ഉറപ്പിച്ച് പറയാൻ കഴിയാത്ത അവസ്ഥയാണ്.

വിദ്യാഭ്യാസ രംഗത്ത് ഡിജിറ്റൽ വേർതിരിവ് ഉണ്ടാകില്ല. അതിനാവശ്യമായ കരുതൽ സർക്കാരിന്റെ ഭാഗത്തുനിന്നുണ്ടാകും. ഒരു വിഭാഗം കുട്ടികൾ ഡിജിറ്റൽ പഠനത്തിന് ആവശ്യമായ ഉപകരണം വാങ്ങാൻ ശേഷിയില്ലാത്തവരാണ്. പലവിധ പ്രശ്നങ്ങൾ അവർ നേരിടുന്നുണ്ട്. ഒന്നാം തരംഗം വന്നപ്പോൾ രണ്ടാം തരംഗത്തെക്കുറിച്ച് ആലോചിച്ചിരുന്നില്ല. ഇപ്പോൾ മൂന്നാം തരംഗത്തെക്കുറിച്ചു പറയുന്നു. അതു സൂചിപ്പിക്കുന്നത് കോവിഡ് കുറച്ചുകാലം നമ്മുടെ ഇടയിൽ ഉണ്ടാവുമെന്നാണ്.

വളർന്നുവരുന്ന കുഞ്ഞുങ്ങളുടെ വിദ്യാഭ്യാസ അടിത്തറ ഉറപ്പിക്കുകയെന്നത് വളരെ പ്രധാനമാണ്. ഇക്കാര്യത്തിൽ ‘ഡിജിറ്റൽ ഡിവൈഡ്’ ഉണ്ടാകാൻ പാടില്ല. അതിനാവശ്യമായ കരുതൽ ഉണ്ടാകണം. ആവശ്യമായ നടപടികൾ സർക്കാറിനൊപ്പം എല്ലാവരും ചെയ്യണം.

പാഠപുസ്തകങ്ങൾ പോലെ തന്നെ വിദ്യാർഥികൾക്ക് ഡിജിറ്റൽ ഉപകരണങ്ങൾ ഉണ്ടാവുക പ്രധാനമാണ്. അത് വാങ്ങാൻ ശേഷിയില്ലാത്തവരെ അതിന് സഹായിക്കണം. അതിനു സാധ്യമായതെല്ലാം ചെയ്യും.

പലയിടത്തും കണക്ടിവിറ്റിയുടെ പ്രശ്നമുണ്ട്. അതിനായി എല്ലാ ഇന്റർനെറ്റ് സേവനദാതാക്കളുടെയും യോഗം വിളിച്ചിട്ടുണ്ട്. കെഎസ്ഇബി, കേബിൾ നെറ്റ്‌വർക്ക് എന്നിവരുടെ സഹായം സ്വീകരിച്ച് കണക്ടിവിറ്റി ഉറപ്പിക്കാൻ കഴിയുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

സിറ്റിസൺ കേരള വാർത്തകളും മറ്റ് അറിവുകളും വാട്സാപ്പിൽ ലഭ്യമാണ്. ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക. Join now!
Advertisement

ക്രൈം വാർത്തകൾ

കേരളാ വാർത്തകൾ

കേരളം4 hours ago

ആറാം വിരൽ നീക്കാനെത്തിയ നാല് വയസുകാരിക്ക് നാവിൽ ശസ്ത്രക്രിയ; കോഴിക്കോട് മെഡി. കോളജിൽ വീണ്ടും ചികിത്സാപ്പിഴവ്

കേരളം7 hours ago

പന്തീരങ്കാവ് ഗാർഹിക പീഡനക്കേസ്; SHOയ്ക്ക് സസ്പെൻഷൻ

കേരളം8 hours ago

പ്ലസ് വൺ അപേക്ഷ സ്വീകരിക്കൽ ആരംഭിച്ചു ; ആദ്യ അലോട്ട്മെന്റ് ജൂണ്‍ അഞ്ചിന്

കേരളം9 hours ago

സ്കൂള്‍ ബസുകള്‍ ഫിറ്റായിരിക്കണം; പരിശോധന കര്‍ശനമാക്കി മോട്ടോർ വാഹന വകുപ്പ്

കേരളം10 hours ago

ഡ്രൈവിങ് ടെസ്റ്റ് ഇന്നുമുതല്‍; ഒരു മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്‌പെക്ടറിന് കീഴില്‍ 40 ടെസ്റ്റുകള്‍

കേരളം10 hours ago

സംസ്ഥാനത്ത് മഞ്ഞപ്പിത്ത ബാധ അതിഗുരുതരം; ആറ് മാസത്തിനിടെ 27 മരണം

കേരളം1 day ago

KSRTC യാത്രകളിൽ ലഘുഭക്ഷണം; പുതിയ പദ്ധതിക്ക് തുടക്കമിട്ട് കെഎസ്ആർടിസി

കേരളം1 day ago

മല്ലപ്പള്ളിയിൽ നിന്നും 14 വയസുകാരനെ കാണാതായി

കേരളം1 day ago

സിംഗപ്പൂര്‍ പര്യടനം വെട്ടിച്ചുരുക്കി മുഖ്യമന്ത്രി ദുബായില്‍; തിങ്കളാഴ്ച കേരളത്തിലെത്തും

കേരളം1 day ago

പ്ലസ് വണ്‍ അപേക്ഷ നാളെ മുതല്‍; അറിയേണ്ടതെല്ലാം

വിനോദം

പ്രവാസി വാർത്തകൾ

Exit mobile version