Connect with us

കേരളം

പാലക്കാട് ദേശീയ പാതയിൽ ഡീസൽ ടാങ്ക് പൊട്ടി ലേ‍ാറിക്കു തീ പിടിച്ചു

Published

on

പാലക്കാട് മണ്ണുത്തി ദേശീയപാതയിൽ ആലത്തൂർ സ്വാതി ജങ്ഷനിൽ ‍ഡീസൽ ടാങ്ക് പൊട്ടി ലേ‍ാറിക്കു തീ പിടിച്ചു. പെ‍ാലീസും നാട്ടുകാരും പെട്ടെന്ന് ഇടപെട്ടതിനാൽ തീ പടരുന്നത് തടഞ്ഞതിനാൽ വലിയ അപകടം ഒഴിവാക്കാനായി. അഗ്നിരക്ഷാസേനയുടെ രണ്ട് യൂണിറ്റുകൾ തീ അണച്ചു.

ഇന്ന് വൈകീട്ടാണു തീ പിടിത്തമുണ്ടായത്. പെരുമ്പാവൂരിൽ നിന്ന് ബംഗളൂരുവിലേക്ക് പ്ലൈവുഡുകളുമായി പേ‍ാവുകയായിരുന്ന ലേ‍ാറി സ്വാതി ജങ്ഷനിൽ സിഗ്നലിനെ തുടർന്ന് നിർത്തിയിട്ടു. പിന്നാലെ വലിയ ശബ്ദത്തേ‍ാടെ ഇന്ധന ടാങ്ക് പൊട്ടി തീ പിടിക്കുകയായിരുന്നു. ‍‍ഡ്രൈവറും ക്ലീനറും ഒ‍ാടി രക്ഷപ്പെട്ടു. ‍

ഡീസൽ റേ‍ാഡിൽ വ്യാപിച്ചു മറ്റു വാഹനങ്ങൾക്കടുത്തെത്തുമ്പേ‍ാഴേക്കും ലോറിക്കു സമീപമുണ്ടായിരുന്ന വാഹനങ്ങൾ അതിവേഗം സർവീസ് റേ‍ാഡുകളിലേക്കു മാറ്റി. റേ‍ാഡരികിലെ മരത്തിനും തീ പിടിച്ചു. പ്ലൈവുഡിനെ‍ാപ്പം ലേ‍ാറിയും കത്തുകയായിരുന്നു.

സിറ്റിസൺ കേരള വാർത്തകളും മറ്റ് അറിവുകളും വാട്സാപ്പിൽ ലഭ്യമാണ്. ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക. Join now!
Advertisement

ക്രൈം വാർത്തകൾ

കേരളാ വാർത്തകൾ

കേരളം15 hours ago

പ്ലസ്ടു, വിഎച്ച്എസ്ഇ പരീക്ഷാഫലം ഇന്ന്; ഈ വെബ്‌സൈറ്റുകളില്‍ ഫലം അറിയാം

കേരളം15 hours ago

പീച്ചി ഡാമില്‍ കാണാതായ വിദ്യാര്‍ഥിയെ കണ്ടെത്താനായില്ല; തിരച്ചില്‍ തുടരുന്നു

കേരളം1 day ago

പുതിയ മൂന്ന് ക്രിമിനൽ നിയമങ്ങളെക്കുറിച്ച് പി ഐ ബി മാധ്യമ ശില്പശാല

കേരളം1 day ago

സംഗീത് ശിവൻ അന്തരിച്ചു

കേരളം1 day ago

SSLC: കോട്ടയം വിജയശതമാനം ഏറ്റവും കൂടുതലുള്ള റവന്യൂ ജില്ല

കേരളം1 day ago

അടുത്ത വർഷം മുതൽ എസ്എസ്എൽസി പരീക്ഷ രീതി മാറ്റും; പ്രഖ്യാപനവുമായി മന്ത്രി

കേരളം1 day ago

എസ്എസ്എല്‍സി പരീക്ഷാഫലം പ്രഖ്യാപിച്ചു; 99.69 ശതമാനം വിജയം

കേരളം2 days ago

വിവരാവകാശം ഇനി കുടുംബശ്രീ യൂണിറ്റുകളിലും

കേരളം2 days ago

മാതാപിതാക്കളെ സംരക്ഷിച്ചില്ലേ? വീട്ടില്‍ നിന്ന് പുറത്താകും; നിയമഭേദഗതി വരുന്നു

കേരളം2 days ago

ടിപ്പർ ലോറികൾക്ക് മുന്നറിയിപ്പ് നൽകി മന്ത്രി; വ്യാജ സോഫ്റ്റ് വെയറിനെതിരെ കേസും

വിനോദം

പ്രവാസി വാർത്തകൾ

Exit mobile version