Connect with us

കേരളം

ഡിജിപി അരുണ്‍കുമാര്‍ സിന്‍ഹയുടെ കാലാവധി ഒരു വര്‍ഷത്തേക്കു കൂടി നീട്ടി

കേരള കേഡര്‍ ഐപിഎസ് ഉദ്യോഗസ്ഥനും എസ്പിജി ഡയറക്ടറുമായ അരുണ്‍കുമാര്‍ സിന്‍ഹയുടെ കാലാവധി ഒരു വര്‍ഷത്തേക്കു കൂടി നീട്ടി. അരുണ്‍കുമാര്‍ സിന്‍ഹ ഇന്ന് വിരമിക്കാനിരിക്കെയാണ് കേന്ദ്രസര്‍ക്കാരിന്റെ നടപടി. പ്രധാനമന്ത്രിയുടെ ഏറ്റവും വിശ്വസ്തനായ ഉദ്യോഗസ്ഥനാണ് സിന്‍ഹ.

എസ്പിജി ഡയറക്ടര്‍ ആണെങ്കിലും അരുണ്‍കുമാര്‍ സിന്‍ഹ പ്രധാനമന്ത്രിയോടൊപ്പമോ അല്ലാതെയോ പൊതുവേദിയില്‍ പ്രത്യക്ഷപ്പെടാറില്ല. ഡിജിപി റാങ്കിലുള്ള ഉദ്യോഗസ്ഥനാണ് അരുണ്‍കുമാര്‍ സിന്‍ഹ.
സംസ്ഥാനത്തെ രണ്ടു ഡിജിപിമാര്‍ ഇന്നു വിരമിക്കുകയാണ്.

ഡിജിപിമാരായ ബി സന്ധ്യ, എസ് ആനന്ദകൃഷ്ണന്‍ എന്നിവരാണ് വിരമിക്കുന്നത്. ഇവര്‍ക്കു പകരം മുതിര്‍ന്ന എഡിജിപിമാരായ കെ പത്മകുമാര്‍, ഷേഖ് ദര്‍വേഷ് സാഹിബ് എന്നിവര്‍ക്ക് ഡിജിപി പദവി നല്‍കി. സംസ്ഥാന പൊലീസ് മേധാവി അനിൽകാന്ത് ജൂൺ മാസത്തിൽ വിരമിക്കുകയാണ്. സംസ്ഥാന സര്‍ക്കാര്‍ തയ്യാറാക്കിയ പട്ടികയിലെ ആദ്യപേരുകാരായ പത്മകുമാര്‍, ഷേഖ് ദര്‍വേഷ് സാഹിബ്, നിതിന്‍ അഗര്‍വാള്‍ എന്നിവരിലൊരാള്‍ പൊലീസ് മേധാവി സ്ഥാനത്തെത്തിയേക്കുമെന്നാണ് സൂചന.

സിറ്റിസൺ കേരള വാർത്തകളും മറ്റ് അറിവുകളും വാട്സാപ്പിൽ ലഭ്യമാണ്. ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക. Join now!
Advertisement

ക്രൈം വാർത്തകൾ

കേരളാ വാർത്തകൾ

കേരളം3 days ago

ടൂ വീലറിൽ അമിത ഭാരം കയറ്റരുത് – മുന്നറിയിപ്പുമായി മോട്ടോർ വാഹന വകുപ്പ്

കേരളം5 days ago

കേരളത്തിന്റെ രണ്ടാം മെട്രോ റെയില്‍ പദ്ധതി തിരുവനന്തപുരത്ത്

കേരളം5 days ago

മേയര്‍-ഡ്രൈവര്‍ വിവാദം; KSRTC ബസിലെ സിസിടിവിയുടെ മെമ്മറി കാര്‍ഡ് കാണാനില്ലെന്ന് പൊലീസ്

കേരളം5 days ago

പരിഷ്‌കരിച്ച ഡ്രൈവിങ് ടെസ്റ്റ് നാളെ മുതല്‍; അറിയേണ്ടതെല്ലാം

കേരളം5 days ago

വൈദ്യുതി ഉപഭോഗം റെക്കോര്‍ഡില്‍; ലോഡ് ഷെഡിങില്‍ തീരുമാനം ഉടനെ

കേരളം5 days ago

മാതൃകയായി ശ്രീധന്യ; രജിസ്‌ട്രേഷന്‍ ഐജിക്ക് വീട്ടില്‍ രജിസ്റ്റര്‍ വിവാഹം

കേരളം5 days ago

നവകേരള ബസ് ഇന്ന് തലസ്ഥാന നഗരി വിടും; മെയ് 5 മുതൽ കോഴിക്കോട് – ബാംഗ്ലൂർ സർവ്വീസ്

കേരളം1 week ago

മദ്യപിച്ച് ജോലിക്കെത്തിയവരെ കണ്ടെത്താൻ പരിശോധന; ഗതാഗതമന്ത്രിയുടെ മണ്ഡലത്തിലെ ഡിപ്പോയിൽ കൂട്ടഅവധി

കേരളം1 week ago

ബസ് തടഞ്ഞ് ട്രിപ്പ് മുടക്കി, തെറി വിളിച്ചെന്ന് കെഎസ്ആര്‍ടിസി ഡ്രൈവര്‍; ആര്യാ രാജേന്ദ്രന്റെ മൊഴിയെടുക്കാന്‍ പൊലീസ്

കേരളം1 week ago

കെഎസ്ഇബിയില്‍ ജോലി വാഗ്ദാനം ചെയ്ത് തട്ടിപ്പ്; മുന്നറിയിപ്പ്

വിനോദം

പ്രവാസി വാർത്തകൾ

Exit mobile version