Connect with us

കേരളം

ബെവ്കോകളിൽ ഉദ്യോ​ഗസ്ഥരെ കുറയക്കണമെന്നാവശ്യപ്പെട്ട് സർക്കാർ

bevco

സംസ്ഥാനത്ത് പുതിയതായി തുടങ്ങുന്ന ബെവ്കോ വെയർ ഹൗസുകളിലും ഡിസ്ലറികളിലും എക്സൈസ് ഉദ്യോഗസ്ഥരെ കുറയ്ക്കണമെന്ന സർക്കാർ ഉത്തരവിനെതിരെ എക്സൈസ് കമ്മീഷണർ. മദ്യനീക്കം നിരീക്ഷിക്കാൻ ഒരു ഉദ്യോഗസ്ഥൻ മതിയെന്നാണ് സർക്കാറിൻറെ പുതിയ ഉത്തരവ്. ഉത്തരവ് തിരുത്തണമെന്നാവശ്യപ്പെട്ട് എക്സൈസ് കമ്മീഷണർ സർക്കാരിന് കത്ത് നൽകി.

ബെവ്ക്കോ വെയർ ഹൗസുകളിൽ ഒരു സിഐ,ഒരു പ്രവൻറീവ് ഓഫീസ‍ർ-രണ്ട് സിവിൽ എക്സൈസ് ഓഫീസ‍റുമാണു നിലവിലുള്ളത്. ഇപ്പോഴുള്ള 23 ബെവ്ക്കോ ഗോഡൗണുകളിലും എത്തുന്ന മദ്യത്തിൻെറ സാമ്പിൾ പരിശോധന, ഔട്ട് ലെറ്റുകളിലേക്കും ബാറുകളിലേക്കും കൊണ്ടുപോകുന്ന മദ്യത്തിൻെറ അളവിൻെറ പരിശോധന എന്നിവയെല്ലാം എക്സൈസ് ഉദ്യോഗസ്ഥർ നടത്തണമെന്നാണ് ചട്ടം. ഡിസ്ലറികളിലും സമാനമായി എക്സൈസിൻെറ നിയന്ത്രണമുണ്ട്. ഗോഡൗണിൽ ജോലി ചെയ്യുന്ന എക്സൈസ് ഉദ്യോഗസ്ഥരുടെ ശമ്പളം നൽകേണ്ടത് ബെവ്ക്കോയാണ്.

എന്നാൽ സംസ്ഥാനത്ത് പുതിയതായി ആരംഭിക്കുന്ന 17 ബെവ്ക്കോ ഗോഡൗണുകളിൽ ഒരു എക്സൈസ് ഉദ്യോഗസ്ഥൻ മാത്രം മതിയെന്നാണ് സർക്കാർ ഉത്തരവ്. ഉദ്യോഗസ്ഥർക്ക് പകരം സിസിടിവി വെച്ചുള്ള പരിശോധന മതിയെന്നാണ് നികുതി സെക്രട്ടറിയുടെ ഉത്തരവ്. ബെവ്ക്കോ എംഡിയുടെ ശുപാർശ പ്രകാരമാണ് സർക്കാർ ഉത്തരവിറക്കിയത്.

ഉത്തരവ് നിയമവിരുദ്ധമമെന്നാണ് എക്സൈസ് കമ്മീഷണർ ആനന്ദകൃഷ്ണൻ സർക്കാരിനെ അറിയിച്ചത്. വ്യാജ മദ്യം തടയുന്നതിനും, മദ്യവിൽപ്പനയിൽ ക്രമക്കേടുണ്ടാകാതിരിക്കാനുമാണ് അബ്കാരി ചട്ട പ്രകാരം ഉദ്യോഗസ്ഥരുടെ സാനിധ്യമുള്ളത്. ഇത് മാറ്റി ഒരു ഉത്തരവിറക്കണമെങ്കിൽ നിയമം മാറ്റിയെഴുതണം. എക്സൈസ് വകുപ്പുമായി ആലോചിക്കാതെയുള്ള ഉത്തരവിൽ അതൃപ്തിയും കമ്മീഷണർ അറിയിച്ചു. ഒരു ഉദ്യോഗസ്ഥനെ കൊണ്ടു മാത്രം ഗോഡൗണിലിയോ ഡിസലറിയിലോയോ ജോലികള്‍ മുഴുവൻ ചെയ്തു തീ‍ക്കാനാവില്ലെന്നും എക്സൈസ് കമ്മീഷണർ സർക്കാരിനെ അറിയിച്ചു.

സിറ്റിസൺ കേരള വാർത്തകളും മറ്റ് അറിവുകളും വാട്സാപ്പിൽ ലഭ്യമാണ്. ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക. Join now!
Advertisement

ക്രൈം വാർത്തകൾ

കേരളാ വാർത്തകൾ

കേരളം2 hours ago

നിർത്തിയിട്ട ട്രാവലർ മുന്നോട്ടുനീങ്ങി; തടയാൻ ശ്രമിച്ച ഡ്രൈവർക്ക് ദാരുണാന്ത്യം

കേരളം2 hours ago

റേഷൻ കടകൾ ഇന്ന് മുതൽ സാധാരണ നിലയിൽ

കേരളം20 hours ago

ആറാം വിരൽ നീക്കാനെത്തിയ നാല് വയസുകാരിക്ക് നാവിൽ ശസ്ത്രക്രിയ; കോഴിക്കോട് മെഡി. കോളജിൽ വീണ്ടും ചികിത്സാപ്പിഴവ്

കേരളം23 hours ago

പന്തീരങ്കാവ് ഗാർഹിക പീഡനക്കേസ്; SHOയ്ക്ക് സസ്പെൻഷൻ

കേരളം24 hours ago

പ്ലസ് വൺ അപേക്ഷ സ്വീകരിക്കൽ ആരംഭിച്ചു ; ആദ്യ അലോട്ട്മെന്റ് ജൂണ്‍ അഞ്ചിന്

കേരളം1 day ago

സ്കൂള്‍ ബസുകള്‍ ഫിറ്റായിരിക്കണം; പരിശോധന കര്‍ശനമാക്കി മോട്ടോർ വാഹന വകുപ്പ്

കേരളം1 day ago

ഡ്രൈവിങ് ടെസ്റ്റ് ഇന്നുമുതല്‍; ഒരു മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്‌പെക്ടറിന് കീഴില്‍ 40 ടെസ്റ്റുകള്‍

കേരളം1 day ago

സംസ്ഥാനത്ത് മഞ്ഞപ്പിത്ത ബാധ അതിഗുരുതരം; ആറ് മാസത്തിനിടെ 27 മരണം

കേരളം2 days ago

KSRTC യാത്രകളിൽ ലഘുഭക്ഷണം; പുതിയ പദ്ധതിക്ക് തുടക്കമിട്ട് കെഎസ്ആർടിസി

കേരളം2 days ago

മല്ലപ്പള്ളിയിൽ നിന്നും 14 വയസുകാരനെ കാണാതായി

വിനോദം

പ്രവാസി വാർത്തകൾ

Exit mobile version