Connect with us

കേരളം

ഉത്സവങ്ങള്‍ക്ക് കൂടുതല്‍ ആനയെ അനുവദിക്കുന്നത് അപകടകരം : ജില്ലാ കളക്ടർ

Published

on

20210205 085416

ജില്ലയില്‍ വിവിധ ഇടങ്ങളിലായി ആരംഭിക്കാനിരിക്കുന്ന ഉത്സവങ്ങള്‍ക്ക് കൂടുതല്‍ ആനയെ അനുവദിക്കുന്നത് അപകടകരമാണെന്ന് ജില്ലാ കലക്ടര്‍ എസ് ഷാനവാസ്. കോവിഡ് പ്രോട്ടോകോള്‍ പ്രകാരം ആരാധനാലയങ്ങളുടെ ചുറ്റുമതിലിനുള്ളില്‍ മൂന്ന് ആനകള്‍ക്കും പുറത്ത് ഒരു ആനയ്ക്കുമാണ് നിലവില്‍ അനുമതി. ഈ നിയന്ത്രണങ്ങള്‍ തുടരുമെന്ന് കലക്ടര്‍ അറിയിച്ചു. ജനക്കൂട്ടം ഒഴിവാക്കി.

ഉത്സവങ്ങള്‍ നടത്തുന്നത് സംബന്ധിച്ച്‌ ആന ഉടമകള്‍, ആന തൊഴിലാളികള്‍, ഫോറസ്റ്റ്, അനിമല്‍ വെല്‍ഫെയര്‍ വകുപ്പ് ഉദ്യോഗസ്ഥര്‍ എന്നിവരുടെ സന്നിധ്യത്തില്‍ നടത്തിയ ചര്‍ച്ചയിലാണ് തീരുമാനം. തെച്ചികോട്ട്കാവ് രാമചന്ദ്രന്‍ എന്ന ആനയെ എഴുന്നള്ളിപ്പിന് അനുവദിക്കണം എന്ന ആവശ്യം ഉപാധികളോടെ പരിഗണിക്കാമെന്ന് ജില്ല കലക്ടര്‍ അറിയിച്ചു.

ആനയെ സംബന്ധിച്ച എല്ലാ രേഖകളും പരിശോധിച്ച ശേഷം തൃപ്തികരമെങ്കില്‍ എഴുന്നള്ളിപ്പിന് അനുമതി നല്‍കും. ജീവനക്കാരുടെ ഉപജീവനം കണക്കിലെടുത്ത് അമിത നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തരുതെന്ന് സംഘടന പ്രതിനിധികള്‍ യോഗത്തില്‍ ആവശ്യപെട്ടിരുന്നു.

ദുരിതാശ്വാസ വിഭാഗം ഡെപ്യൂട്ടി കലക്ടര്‍ പ്രദീപ് പി.എ, അസിസ്റ്റന്‍റ് ഫോറസ്റ്റ് കണ്‍സര്‍വേറ്റീവ് ഓഫീസര്‍ പി.എം പ്രഭു, അനിമല്‍ വെല്‍ഫെയര്‍ ബോര്‍ഡ് പ്രധിനിധി ഡോക്ടര്‍ എം.എല്‍ ജയചന്ദ്രന്‍, വിവിധ സംഘടനാ പ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

സിറ്റിസൺ കേരള വാർത്തകളും മറ്റ് അറിവുകളും വാട്സാപ്പിൽ ലഭ്യമാണ്. ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക. Join now!
Advertisement

ക്രൈം വാർത്തകൾ

കേരളാ വാർത്തകൾ

കേരളം3 days ago

ടൂ വീലറിൽ അമിത ഭാരം കയറ്റരുത് – മുന്നറിയിപ്പുമായി മോട്ടോർ വാഹന വകുപ്പ്

കേരളം5 days ago

കേരളത്തിന്റെ രണ്ടാം മെട്രോ റെയില്‍ പദ്ധതി തിരുവനന്തപുരത്ത്

കേരളം5 days ago

മേയര്‍-ഡ്രൈവര്‍ വിവാദം; KSRTC ബസിലെ സിസിടിവിയുടെ മെമ്മറി കാര്‍ഡ് കാണാനില്ലെന്ന് പൊലീസ്

കേരളം5 days ago

പരിഷ്‌കരിച്ച ഡ്രൈവിങ് ടെസ്റ്റ് നാളെ മുതല്‍; അറിയേണ്ടതെല്ലാം

കേരളം5 days ago

വൈദ്യുതി ഉപഭോഗം റെക്കോര്‍ഡില്‍; ലോഡ് ഷെഡിങില്‍ തീരുമാനം ഉടനെ

കേരളം5 days ago

മാതൃകയായി ശ്രീധന്യ; രജിസ്‌ട്രേഷന്‍ ഐജിക്ക് വീട്ടില്‍ രജിസ്റ്റര്‍ വിവാഹം

കേരളം5 days ago

നവകേരള ബസ് ഇന്ന് തലസ്ഥാന നഗരി വിടും; മെയ് 5 മുതൽ കോഴിക്കോട് – ബാംഗ്ലൂർ സർവ്വീസ്

കേരളം7 days ago

മദ്യപിച്ച് ജോലിക്കെത്തിയവരെ കണ്ടെത്താൻ പരിശോധന; ഗതാഗതമന്ത്രിയുടെ മണ്ഡലത്തിലെ ഡിപ്പോയിൽ കൂട്ടഅവധി

കേരളം7 days ago

ബസ് തടഞ്ഞ് ട്രിപ്പ് മുടക്കി, തെറി വിളിച്ചെന്ന് കെഎസ്ആര്‍ടിസി ഡ്രൈവര്‍; ആര്യാ രാജേന്ദ്രന്റെ മൊഴിയെടുക്കാന്‍ പൊലീസ്

കേരളം7 days ago

കെഎസ്ഇബിയില്‍ ജോലി വാഗ്ദാനം ചെയ്ത് തട്ടിപ്പ്; മുന്നറിയിപ്പ്

വിനോദം

പ്രവാസി വാർത്തകൾ

Exit mobile version