Connect with us

കേരളം

പൗരത്വ ഭേദഗതി നിയമം കേരളത്തിൽ നടപ്പാക്കില്ലെന്ന് മുഖ്യമന്ത്രി

Pinarayi Vijayan EPS Image

പൗരത്വ ഭേദഗതി നിയമം കേരളത്തിൽ നടപ്പാക്കില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ.
എന്നാൽ വർഗീയവാദികളുടെ വോട്ട് വേണ്ട എന്ന് പ്രതിപക്ഷ നേതാവ് പറഞ്ഞിട്ടില്ല. തെരഞ്ഞെടുപ്പിൽ ജയിക്കാൻ ഒരു വർഗീയ ശക്തികളുടെയും പിന്തുണ വേണ്ടെന്ന് മുഖ്യമന്ത്രി പറഞ്ഞു. ഭക്ഷ്യകിറ്റും ക്ഷേമ പെൻഷനും മുടക്കാൻ പ്രതിപക്ഷം ശ്രമിക്കുന്നു. ഇതിലൂടെ ജനങ്ങളുടെ അന്നം മുടക്കാനാണ് പ്രതിപക്ഷത്തിന്റെ ശ്രമമെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.

പ്രത്യേക കാരണങ്ങളൊന്നും പറയാതെ രാജ്യസഭാ തെരഞ്ഞെടുപ്പ് നീട്ടിവച്ചത് എന്തിനാണെന്ന് കേന്ദ്രം ഭരിക്കുന്ന കക്ഷിയും അങ്ങനെ ഒരുതാല്‍പര്യത്തിന് വഴങ്ങിക്കൊടുത്തത് എന്തിനാണെന്ന് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷനും വ്യക്തമാക്കണമെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. കൊല്ലത്ത് കേരള പര്യടനത്തിനിടെ സംസാരിക്കുകയായിരു‌ന്നു മുഖ്യമന്ത്രി.

ആഴക്കടൽ മത്സ്യബന്ധ കരാറുമായി ബന്ധപ്പെട്ട വിവാദത്തിൽ പ്രതികരണവുമായി മുഖ്യമന്ത്രി പിണറായി വിജയൻ. ഇപ്പോൾ പുറത്ത് വന്ന വിവരങ്ങളൊന്നും ഒരു ഭയങ്കര കാര്യമല്ല. എല്ലാ വിവാദങ്ങളിലേക്കും മുഖ്യമന്ത്രിയുടെ ഓഫീസിനെ വലിച്ചിഴയ്ക്കുകയാണ്. ഇതിന് പിന്നിൽ തുടക്കം മുതലേ ​ഗൂഢാലോചനയുണ്ട്. ചെന്നിത്തലയ്ക്ക് ഒപ്പമുള്ളയാളും നേരത്തേയുള്ളയാളും ​ഗൂഢാലോചനയിൽ പങ്കാളികൾ ആണെന്നും മുഖ്യമന്ത്രി ആരോപിച്ചു.

അന്വേഷണത്തിൽ ഗൂഡലോചന തെളിയുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. ഇഎംസിസിയുമായുണ്ടാക്കിയ ധാരണാപത്രം സര്‍ക്കാര്‍ അറിഞ്ഞില്ലെന്ന വാദം തെറ്റാണെന്ന് തെളിയിക്കുന്ന വിവരാവകാശ രേഖകൾ പുറത്ത് വന്നിരുന്നു. ഇഎംസിസിയുമായുള്ള ചര്‍ച്ചകളെല്ലാം മുഖ്യമന്ത്രിയുടെ ഓഫീസിന്‍റെ അറിവോടെയെന്നായിരുന്നു പുറത്ത് വന്ന വിവരം.

സിറ്റിസൺ കേരള വാർത്തകളും മറ്റ് അറിവുകളും വാട്സാപ്പിൽ ലഭ്യമാണ്. ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക. Join now!
Advertisement

ക്രൈം വാർത്തകൾ

കേരളാ വാർത്തകൾ

കേരളം7 hours ago

ആറാം വിരൽ നീക്കാനെത്തിയ നാല് വയസുകാരിക്ക് നാവിൽ ശസ്ത്രക്രിയ; കോഴിക്കോട് മെഡി. കോളജിൽ വീണ്ടും ചികിത്സാപ്പിഴവ്

കേരളം10 hours ago

പന്തീരങ്കാവ് ഗാർഹിക പീഡനക്കേസ്; SHOയ്ക്ക് സസ്പെൻഷൻ

കേരളം11 hours ago

പ്ലസ് വൺ അപേക്ഷ സ്വീകരിക്കൽ ആരംഭിച്ചു ; ആദ്യ അലോട്ട്മെന്റ് ജൂണ്‍ അഞ്ചിന്

കേരളം12 hours ago

സ്കൂള്‍ ബസുകള്‍ ഫിറ്റായിരിക്കണം; പരിശോധന കര്‍ശനമാക്കി മോട്ടോർ വാഹന വകുപ്പ്

കേരളം13 hours ago

ഡ്രൈവിങ് ടെസ്റ്റ് ഇന്നുമുതല്‍; ഒരു മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്‌പെക്ടറിന് കീഴില്‍ 40 ടെസ്റ്റുകള്‍

കേരളം13 hours ago

സംസ്ഥാനത്ത് മഞ്ഞപ്പിത്ത ബാധ അതിഗുരുതരം; ആറ് മാസത്തിനിടെ 27 മരണം

കേരളം1 day ago

KSRTC യാത്രകളിൽ ലഘുഭക്ഷണം; പുതിയ പദ്ധതിക്ക് തുടക്കമിട്ട് കെഎസ്ആർടിസി

കേരളം1 day ago

മല്ലപ്പള്ളിയിൽ നിന്നും 14 വയസുകാരനെ കാണാതായി

കേരളം1 day ago

സിംഗപ്പൂര്‍ പര്യടനം വെട്ടിച്ചുരുക്കി മുഖ്യമന്ത്രി ദുബായില്‍; തിങ്കളാഴ്ച കേരളത്തിലെത്തും

കേരളം1 day ago

പ്ലസ് വണ്‍ അപേക്ഷ നാളെ മുതല്‍; അറിയേണ്ടതെല്ലാം

വിനോദം

പ്രവാസി വാർത്തകൾ

Exit mobile version