Connect with us

കേരളം

‘കെ റെയില്‍ പരിസ്ഥിതിക്ക് ദോഷകരമെന്ന് സിപിഐ സംസ്ഥാന കൗണ്‍സിലിൽ വിമർശനം

കെ റെയിലിൽ സിപിഐ സംസ്ഥാന കൗണ്‍സിലിൽ വിമർശനം. രണ്ടാം പിണറായി സർക്കാരിന്‍റെ സ്വപ്ന പദ്ധതിക്ക് കാനം പൂർണ്ണ പിന്തുണ നല്‍കുമ്പോഴാണ് സിപിഐ സംസ്ഥാന കൗണ്‍സിലിൽ അംഗങ്ങള്‍ വിയോജിപ്പും ആശങ്കയും ഉയര്‍ത്തിയത്. കൊവിഡ‍ിലും പ്രളയത്തിലും സംസ്ഥാനം തകർന്ന് നിൽക്കുമ്പോൾ ധൃതിപിടിച്ച് പദ്ധതിക്ക് വേണ്ടി വാദിക്കരുതെന്നായിരുന്നു പ്രധാന വിമർശനം.

പ്രതിസന്ധിയുടെ കാലത്ത് മുൻഗണന നൽകേണ്ടത് കെ റെയിലിനാണോ. പദ്ധതി ലാഭകരമാകില്ലെന്നും പ്രളയാനന്തര കേരളത്തിലെ പരിസ്ഥിതി ആശങ്കകൾ സിപിഐ അവഗണിക്കരുതെന്നും യോഗത്തിൽ വിമർശനമുയർന്നു. എന്നാല്‍ എൽഡിഎഫ് പ്രകടന പത്രികയിൽ പ്രാധാന്യം നൽകിയ പദ്ധതിയിൽ നിന്നും പിന്മാറാൻ ആകില്ലെന്നായിരുന്നു കാനത്തിന്‍റെ മറുപടി.

ആശങ്കകൾ സർക്കാർ പരിശോധിക്കുമെന്നും പ്രകടന പത്രികയിൽ ഉയർത്തിക്കാട്ടിയ പദ്ധതിയാണ് കെ റെയിലെന്നും കാനം വിശദീകരിച്ചു. സംസ്ഥാന കൗണ്‍സിലിന് ശേഷം വാർത്താ സമ്മേളനത്തിലും കാനം സിൽവർ ലൈന്‍റെ വക്താവായി. പദ്ധതിക്കെതിരെ നിൽക്കുന്ന യുഡിഎഫ് എംപിമാർ സംസ്ഥാനത്തോട് കാട്ടുന്നത് കൊടും വഞ്ചനയാണെന്ന് കാനം പറഞ്ഞു.

ഐഐവൈഎഫ് സംസ്ഥാന സമ്മേളനത്തിലും കെ റെയിലിൽ വിമർശനമുയർന്നിരുന്നു. സിപിഐ സംസ്ഥാന കൗണ്‍സിലിൽ വിമർശനം ആവർത്തിക്കപ്പെട്ടതോടെ സിപിഐക്കുള്ള ഭിന്നതയും മറനീങ്ങി. മെട്രോമാൻ ഇ ശ്രീധരനും സാമ്പത്തിക പ്രതിസന്ധി ഉയർത്തി കെ റെയിലെനെതിരെ രംഗത്തെത്തി. യുഡിഎഫ് എംപിമാരും കെറെയിലെതിരായ വിമർശനം ആവർത്തിച്ചു. കടക്കെണിയില്‍ മുങ്ങിയ കേരളത്തിൽ പദ്ധതി നടപ്പാക്കാനാകില്ലെന്ന് ബെന്നി ബഹനാൻ പറഞ്ഞു.

സിറ്റിസൺ കേരള വാർത്തകളും മറ്റ് അറിവുകളും വാട്സാപ്പിൽ ലഭ്യമാണ്. ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക. Join now!
Advertisement

ക്രൈം വാർത്തകൾ

കേരളാ വാർത്തകൾ

കേരളം22 hours ago

ടൂ വീലറിൽ അമിത ഭാരം കയറ്റരുത് – മുന്നറിയിപ്പുമായി മോട്ടോർ വാഹന വകുപ്പ്

കേരളം3 days ago

കേരളത്തിന്റെ രണ്ടാം മെട്രോ റെയില്‍ പദ്ധതി തിരുവനന്തപുരത്ത്

കേരളം3 days ago

മേയര്‍-ഡ്രൈവര്‍ വിവാദം; KSRTC ബസിലെ സിസിടിവിയുടെ മെമ്മറി കാര്‍ഡ് കാണാനില്ലെന്ന് പൊലീസ്

കേരളം3 days ago

പരിഷ്‌കരിച്ച ഡ്രൈവിങ് ടെസ്റ്റ് നാളെ മുതല്‍; അറിയേണ്ടതെല്ലാം

കേരളം3 days ago

വൈദ്യുതി ഉപഭോഗം റെക്കോര്‍ഡില്‍; ലോഡ് ഷെഡിങില്‍ തീരുമാനം ഉടനെ

കേരളം3 days ago

മാതൃകയായി ശ്രീധന്യ; രജിസ്‌ട്രേഷന്‍ ഐജിക്ക് വീട്ടില്‍ രജിസ്റ്റര്‍ വിവാഹം

കേരളം3 days ago

നവകേരള ബസ് ഇന്ന് തലസ്ഥാന നഗരി വിടും; മെയ് 5 മുതൽ കോഴിക്കോട് – ബാംഗ്ലൂർ സർവ്വീസ്

കേരളം5 days ago

മദ്യപിച്ച് ജോലിക്കെത്തിയവരെ കണ്ടെത്താൻ പരിശോധന; ഗതാഗതമന്ത്രിയുടെ മണ്ഡലത്തിലെ ഡിപ്പോയിൽ കൂട്ടഅവധി

കേരളം5 days ago

ബസ് തടഞ്ഞ് ട്രിപ്പ് മുടക്കി, തെറി വിളിച്ചെന്ന് കെഎസ്ആര്‍ടിസി ഡ്രൈവര്‍; ആര്യാ രാജേന്ദ്രന്റെ മൊഴിയെടുക്കാന്‍ പൊലീസ്

കേരളം5 days ago

കെഎസ്ഇബിയില്‍ ജോലി വാഗ്ദാനം ചെയ്ത് തട്ടിപ്പ്; മുന്നറിയിപ്പ്

വിനോദം

പ്രവാസി വാർത്തകൾ

Exit mobile version