Connect with us

കേരളം

കെ ടി ജലീല്‍ നടത്തിയ കുറ്റകൃത്യങ്ങള്‍ വെളിപ്പെടുത്തും; മുഖ്യമന്ത്രിയുടെ പൊലീസിന്റെ സുരക്ഷ വേണ്ടെന്ന് സ്വപ്‌ന സുരേഷ്

മുന്‍ മന്ത്രി കെ ടി ജലീലിനെ കുറിച്ച് കോടതിയില്‍ നല്‍കിയ രഹസ്യമൊഴിയില്‍ പറഞ്ഞ കാര്യങ്ങള്‍ ഉടന്‍ വെളിപ്പെടുത്തുമെന്ന് സ്വര്‍ണക്കള്ളക്കടത്ത് കേസിലെ പ്രതി സ്വപ്‌ന സുരേഷ്. താന്‍ ആര്‍ക്കെതിരെയും ഗൂഢാലോചന നടത്തിയിട്ടില്ലെന്ന് അവര്‍ മാധ്യമങ്ങളോട് പറഞ്ഞു.

‘കെ ടി ജലീല്‍ ചെയ്ത കുറ്റകൃത്യങ്ങള്‍ എന്തൊക്കെയാണോ, അതെല്ലാം വെളിപ്പെടുത്തും. തനിക്കെതിരെ എത്ര കേസുവന്നാലും കുഴപ്പമില്ല. കെ ടി ജലീലിന് എതിരെ 164 സ്റ്റേറ്റ്‌മെന്റില്‍ പറഞ്ഞ കാര്യങ്ങള്‍ വെളിപ്പെടുത്തും.’ സ്വപ്‌ന പറഞ്ഞു.

‘തനിക്ക് താന്‍ തന്നെ സുരക്ഷാ ജീവനക്കാരെ ഏര്‍പ്പെടുത്തിയിട്ടുണ്ട്. കേരള പൊലീസ് തന്നെ പിന്തുടരുന്നതും ഫ്‌ലാറ്റിന് താഴെ കാവല്‍ നില്‍ക്കുന്നതും അവസാനിപ്പിക്കണം. മുഖ്യമന്ത്രിയുടെ പൊലീസിന്റെ സുരക്ഷ തനിക്ക് ആവശ്യമില്ല. അവരെ എത്രയും പെട്ടെന്ന് പിന്‍വലിക്കണം’ സ്വപ്‌ന സുരേഷ് പറഞ്ഞു.

‘തനിക്കെതിരെ ചാര്‍ജ് ചെയ്തിരിക്കുന്നത് ഗൂഢാലോചനക്കേസാണ്. ഇവിടെ യഥാര്‍ത്ഥ ഗൂഢാലോചന നടന്നിരിക്കുന്നത് എതിര്‍ഭാഗത്താണ്. ഷാജ് കിരണ്‍ എന്നയാളെ മുഖ്യമന്ത്രിയുടെ പ്രതിനിധിയായി വിട്ട് ഇതൊരു ഒത്തുതീര്‍പ്പിലേക്ക് കൊണ്ടു പോകാന്‍ ഗൂഢാലോചന നടത്തിയത് ആരാണ്? ഇതിന്റെ പേരില്‍ ഒരു ഗൂഢാലോചനയും താന്‍ നടത്തിയിട്ടില്ല. കെ ടി ജലീലിനെക്കുറിച്ച് നേരത്തെ തന്നെ കോടതിയില്‍ വെളിപ്പെടുത്തിയ കാര്യങ്ങളാണ്.’- സ്വപ്‌ന പറഞ്ഞു.

സിറ്റിസൺ കേരള വാർത്തകളും മറ്റ് അറിവുകളും വാട്സാപ്പിൽ ലഭ്യമാണ്. ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക. Join now!
Advertisement

ക്രൈം വാർത്തകൾ

കേരളാ വാർത്തകൾ

കേരളം22 hours ago

കേരളത്തിന്റെ രണ്ടാം മെട്രോ റെയില്‍ പദ്ധതി തിരുവനന്തപുരത്ത്

കേരളം22 hours ago

മേയര്‍-ഡ്രൈവര്‍ വിവാദം; KSRTC ബസിലെ സിസിടിവിയുടെ മെമ്മറി കാര്‍ഡ് കാണാനില്ലെന്ന് പൊലീസ്

കേരളം1 day ago

പരിഷ്‌കരിച്ച ഡ്രൈവിങ് ടെസ്റ്റ് നാളെ മുതല്‍; അറിയേണ്ടതെല്ലാം

കേരളം1 day ago

വൈദ്യുതി ഉപഭോഗം റെക്കോര്‍ഡില്‍; ലോഡ് ഷെഡിങില്‍ തീരുമാനം ഉടനെ

കേരളം1 day ago

മാതൃകയായി ശ്രീധന്യ; രജിസ്‌ട്രേഷന്‍ ഐജിക്ക് വീട്ടില്‍ രജിസ്റ്റര്‍ വിവാഹം

കേരളം1 day ago

നവകേരള ബസ് ഇന്ന് തലസ്ഥാന നഗരി വിടും; മെയ് 5 മുതൽ കോഴിക്കോട് – ബാംഗ്ലൂർ സർവ്വീസ്

കേരളം3 days ago

മദ്യപിച്ച് ജോലിക്കെത്തിയവരെ കണ്ടെത്താൻ പരിശോധന; ഗതാഗതമന്ത്രിയുടെ മണ്ഡലത്തിലെ ഡിപ്പോയിൽ കൂട്ടഅവധി

കേരളം3 days ago

ബസ് തടഞ്ഞ് ട്രിപ്പ് മുടക്കി, തെറി വിളിച്ചെന്ന് കെഎസ്ആര്‍ടിസി ഡ്രൈവര്‍; ആര്യാ രാജേന്ദ്രന്റെ മൊഴിയെടുക്കാന്‍ പൊലീസ്

കേരളം3 days ago

കെഎസ്ഇബിയില്‍ ജോലി വാഗ്ദാനം ചെയ്ത് തട്ടിപ്പ്; മുന്നറിയിപ്പ്

കേരളം3 days ago

മേയർ- KSRTC ഡ്രൈവർ വാക്ക് പോര് പുതിയ തലത്തിലേക്ക്

വിനോദം

പ്രവാസി വാർത്തകൾ

Exit mobile version