Connect with us

കേരളം

‘സിപിഎം നേതാവ് ഭീഷണിപ്പെടുത്തി, പിന്നാലെ കാണാതായി’; പഞ്ചായത്ത് അസി. സെക്രട്ടറിയെ മധുരയില്‍ നിന്ന് കണ്ടെത്തി

Screenshot 2023 10 12 175113

ഇന്നലെ മുതൽ കാണാതായ പാലക്കാട് നെന്മാറ പഞ്ചായത്ത് അസിസ്റ്റന്‍റ് സെക്രട്ടറി സുബൈർ അലിയെ മധുരയിൽ നിന്ന് പൊലീസ് കസ്റ്റഡിയിലെടുത്തു. സുബൈർ അലിയെ വൈകിട്ട് ഏഴ് മണിയോടെ നെന്മാറ പൊലീസ് സ്റ്റേഷനിലെത്തിക്കും. സിപിഎം നേതാവിന്‍റെ ഭീഷണിയെ തുടർന്ന് സുബൈർ അലി ഏറെ അസ്വസ്ഥനായിരുന്നെന്നാണ് മകൻ പൊലീസിന് മൊഴി നൽകിയിരിക്കുന്നത്. അതേസമയം, കോൺഗ്രസ് അംഗങ്ങളുമായി ചേർന്ന് നടത്തുന്ന നാടകമാണ് തിരോധാനമെന്ന് സിപിഎം ആരോപിച്ചു.

നെന്മാറയിൽ നിന്ന് കാണാതായ ശേഷം അസി. പഞ്ചായത്ത് സെക്രട്ടറി സുബൈർ അലി, കോൺഗ്രസ് പഞ്ചായത്ത് അംഗത്തോട് ഫോണില്‍ സങ്കടം പങ്കുവെച്ചിരുന്നു. എല്ലാവരുടെയും മുന്നിൽ വെച്ച് സിപിഎം നേതാക്കൾ അധിക്ഷേപിച്ചതിലുള്ള വേദനയാണ് സുബൈർ അലി പങ്കുവെച്ചത്. സുബൈർ അലിയ്ക്കായി പൊലീസ് അന്വേഷണം ഊർജിതമാക്കിയിരിക്കെയാണ് സുബൈർ അലി പഞ്ചായത്തംഗത്തെ ഫോണിൽ വിളിച്ചത്. തുടർന്ന് നടത്തിയ പരിശോധനയിലാണ് സുബൈർ അലി മധുരയിലുണ്ടെന്ന് വിവരം പൊലീസിന് ലഭിച്ചത്. ഇതിന് പിന്നാലെ സുബൈർ അലിയെ മധുരയിൽ നിന്ന് പൊലീസ് കസ്റ്റഡിയിലെടുക്കുകയായിരുന്നു.

ഇന്നലെ ഉച്ചയ്ക്ക് മുതലാണ് നെൻമാറ പഞ്ചായത്തിലെ അസി. സെക്രട്ടറിയായിരുന്ന സുബൈർ അലിയെ കാണാതായത്. ഓഫീസിൽ കത്തെഴുതി വെച്ചാണ് ഇദ്ദേഹം പോയത്. കൊല്ലങ്കോട് സിപിഎം ഏരിയ സെക്രട്ടറി ഭീഷണിപ്പെടുത്തിയതിൽ ഏറെ മാനസിക സമർദ്ദമുണ്ടായി എന്നാണ് കത്തിലെ ഉള്ളടക്കം. ഇക്കഴിഞ്ഞ 4-ാം തിയതി തന്‍റെ ക്യാബിനിലെത്തി സിപിഎം മെമ്പര്‍മാര്‍ വൈസ് പ്രസിഡന്‍റിന്‍റെ നേതൃത്വത്തില്‍ പ്രശ്നമുണ്ടായിക്കിരുന്നുവെന്ന് കത്തില്‍ പറയുന്നു. കുടുംബ പ്രശ്നങ്ങളും ഇദ്ദേഹത്തെ അലട്ടിയിരുന്നുവെന്ന് കത്തില്‍ സൂചനയുണ്ട്.

 

സിറ്റിസൺ കേരള വാർത്തകളും മറ്റ് അറിവുകളും വാട്സാപ്പിൽ ലഭ്യമാണ്. ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക. Join now!
Advertisement

ക്രൈം വാർത്തകൾ

കേരളാ വാർത്തകൾ

കേരളം1 hour ago

തിരുവനന്തപുരത്ത് മലയോര മേഖലയിലേക്കുള്ള യാത്രയ്ക്ക് നിരോധനം

കേരളം2 hours ago

മേയർ ഡ്രൈവർ വിവാദം; സ്‌പീഡ് ഗവർണറും ജിപിഎസും പ്രവർത്തിച്ചിട്ട് മാസങ്ങളായി, പരിശോധിച്ച് മോട്ടോർ വാഹന വകുപ്പ്

കേരളം6 hours ago

ട്രെയിനിലിരുന്ന് മഹാൻ സിനിമ കാണുകയാണ്; ഗുരുവായൂരമ്പല നടയിൽ വ്യാജ പതിപ്പിനെതിരെ സംവിധായകൻ

കേരളം10 hours ago

സ്‌കൂളുകളില്‍ ഇന്റേണല്‍ കമ്മറ്റി രൂപീകരിച്ചെന്ന് ഉറപ്പാക്കണം; വിദ്യാഭ്യാസ വകുപ്പിന് വനിതാ കമ്മിഷന്റെ ശുപാര്‍ശ

കേരളം11 hours ago

കണ്ടെയ്നർ ലോറി വീട്ടുമുറ്റത്തേക്ക് ഇടിച്ചു കയറി; വൻ അപകടം ഒഴിവായി

കേരളം11 hours ago

അഞ്ച് കോടിയുടെ അരവണ പായസം നശിപ്പിക്കാൻ ടെൻഡർ വിളിച്ച് ദേവസ്വം വകുപ്പ്

കേരളം13 hours ago

റെക്കോർഡ് വേഗത്തിൽ ബിരുദഫലം പ്രസിദ്ധീകരിച്ച് കാലിക്കറ്റ് സർവകലാശാല; ചരിത്രനേട്ടമെന്ന് മന്ത്രി ഡോ. ബിന്ദു

കേരളം13 hours ago

ബിലീവേഴ്സ് ഈസ്റ്റേൺ ചർച്ച് മെത്രാപ്പൊലീത്ത അത്തനേഷ്യസ് യോഹാൻ പ്രഥമൻ്റെ കബറടക്കം 21 ന് തിരുവല്ലയിൽ

കേരളം1 day ago

കൃഷി നശിച്ചാൽ ഇനി ചില്ലിക്കാശല്ല കിട്ടുക; റജിസ്റ്റർ ചെയ്യാനുള്ള അവസാന തിയ്യതി ജൂൺ 30

കേരളം1 day ago

വിവരാവകാശ അപേക്ഷകള്‍ ജനപക്ഷത്തുനിന്ന് കൈകാര്യം ചെയ്യണം : സംസ്ഥാന വിവരാവകാശ കമീഷണര്‍

വിനോദം

പ്രവാസി വാർത്തകൾ

Exit mobile version