Connect with us

കേരളം

പാലാ നഗരസഭയിൽ സിപിഎം – കേരള കോൺഗ്രസ് എം കയ്യാങ്കളി

pala

പാലാ നഗരസഭയിൽ ഭരണ പക്ഷ കൗൺസിലർമാർ തമ്മിൽ കയ്യാങ്കളി. സിപിഎമ്മിന്റെയും കേരളകോൺഗ്രസിന്റെയും നേതാക്കൻമാർ തമ്മിലടിക്കുകയായിരുന്നു. സ്റ്റാന്റിംഗ് കമ്മിറ്റി കൂടുന്നതിലെ തർക്കം ആണ് സംഘർഷത്തിൽ കലാശിച്ചത്. നിരവധി കൗൺസിലർമാർക്ക് സംഘർഷത്തിൽ പരിക്കേറ്റു.

വർഷങ്ങൾക്ക് ശേഷം കേരള കോൺഗ്രസ് എമ്മിന്റെ സഹായത്തോടെ പാലാ നഗരസഭയുടെ ഭരണം ഇടത് പക്ഷം പിടിച്ചെടുത്തതായിരുന്നു. പക്ഷേ ഭരണത്തിലൊന്നിച്ചാണെങ്കിലും പല കാര്യങ്ങളിലും തുടക്കം മുതൽ തന്നെ ഇരു പാർട്ടികളും തമ്മിൽ ഭിന്നതയുണ്ടായിരുന്നു. ഇന്ന് കൗൺസിൽ യോഗം ചേർന്നപ്പോൾ നേരത്തെ സ്റ്റാൻഡിംഗ് കമ്മിറ്റി ചേർന്നതിലെ നിയമ പ്രശ്നം.

സിപിഎമ്മിലെ കൗൺസിലർ ബിനു പുളിക്കകണ്ടം ഉന്നയിച്ചു. പക്ഷേ ഇതിനെ എതിർത്ത് കൊണ്ട് കേരള കോൺഗ്രസിലെ ബൈജു കൊല്ലം പറമ്പിലെത്തുകയും പിന്നീട് ഈ തർക്കം കയ്യാങ്കളിയിലേക്ക് നീങ്ങുകയുമായിരുന്നു. തെരഞ്ഞെടുപ്പിന് ദിവസങ്ങൾ മാത്രം ബാക്കി നിൽക്കുന്ന സമയത്ത് ഇരു പാർട്ടികളും തമ്മിലുള്ള അസ്വാരസ്യം ആശങ്കയോടെയാണ് നേതാക്കൾ നോക്കി കാണുന്നത്.

അതേസമയം പ്രശ്നം പരിഹരിച്ചെന്ന് ബൈജു കൊല്ലം പറമ്പിൽ പ്രതികരിച്ചു. സിപിഎമ്മിന്റെ ബിനു പുളിക്കക്കണ്ടത്താണ് പ്രശ്നമുണ്ടാക്കിയത്. രാഷ്ട്രീയ തർക്കമല്ലെന്നും ബൈജു കൊല്ലം പറമ്പിൽ. ന​ഗരസഭയിലെ ഭരണപക്ഷ കൗൺസിലർമാർ തമ്മിലാണ് ഏറ്റുമുട്ടിയത്. സ്റ്റാന്റിം​ഗ് കമ്മിറ്റി കൂടുന്നതിനെ ചൊല്ലിയുളള തർക്കം കൈയ്യാങ്കളിയിൽ അവസാനിക്കുകയായിരുന്നു. തർക്കത്തിൽ സിപിഎമ്മിന്റെ ബിനു പുളിക്കക്കണ്ടത്തിന് പരിക്കേറ്റിട്ടുണ്ട്. കേരള കോൺ​ഗ്രസ് എമ്മിന്റെ ബൈജു കൊല്ലംപറമ്പിലിനും മർദ്ദനമേറ്റുവെന്നാണ് റിപ്പോർട്ട്.

സിറ്റിസൺ കേരള വാർത്തകളും മറ്റ് അറിവുകളും വാട്സാപ്പിൽ ലഭ്യമാണ്. ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക. Join now!
Advertisement

ക്രൈം വാർത്തകൾ

കേരളാ വാർത്തകൾ

കേരളം17 hours ago

ഇടുക്കിയിലെ മലയോര മേഖലകളിൽ രാത്രിയാത്ര നിരോധിച്ചു

കേരളം1 day ago

തിരുവനന്തപുരത്ത് മലയോര മേഖലയിലേക്കുള്ള യാത്രയ്ക്ക് നിരോധനം

കേരളം1 day ago

മേയർ ഡ്രൈവർ വിവാദം; സ്‌പീഡ് ഗവർണറും ജിപിഎസും പ്രവർത്തിച്ചിട്ട് മാസങ്ങളായി, പരിശോധിച്ച് മോട്ടോർ വാഹന വകുപ്പ്

കേരളം2 days ago

ട്രെയിനിലിരുന്ന് മഹാൻ സിനിമ കാണുകയാണ്; ഗുരുവായൂരമ്പല നടയിൽ വ്യാജ പതിപ്പിനെതിരെ സംവിധായകൻ

കേരളം2 days ago

സ്‌കൂളുകളില്‍ ഇന്റേണല്‍ കമ്മറ്റി രൂപീകരിച്ചെന്ന് ഉറപ്പാക്കണം; വിദ്യാഭ്യാസ വകുപ്പിന് വനിതാ കമ്മിഷന്റെ ശുപാര്‍ശ

കേരളം2 days ago

കണ്ടെയ്നർ ലോറി വീട്ടുമുറ്റത്തേക്ക് ഇടിച്ചു കയറി; വൻ അപകടം ഒഴിവായി

കേരളം2 days ago

അഞ്ച് കോടിയുടെ അരവണ പായസം നശിപ്പിക്കാൻ ടെൻഡർ വിളിച്ച് ദേവസ്വം വകുപ്പ്

കേരളം2 days ago

റെക്കോർഡ് വേഗത്തിൽ ബിരുദഫലം പ്രസിദ്ധീകരിച്ച് കാലിക്കറ്റ് സർവകലാശാല; ചരിത്രനേട്ടമെന്ന് മന്ത്രി ഡോ. ബിന്ദു

കേരളം2 days ago

ബിലീവേഴ്സ് ഈസ്റ്റേൺ ചർച്ച് മെത്രാപ്പൊലീത്ത അത്തനേഷ്യസ് യോഹാൻ പ്രഥമൻ്റെ കബറടക്കം 21 ന് തിരുവല്ലയിൽ

കേരളം3 days ago

കൃഷി നശിച്ചാൽ ഇനി ചില്ലിക്കാശല്ല കിട്ടുക; റജിസ്റ്റർ ചെയ്യാനുള്ള അവസാന തിയ്യതി ജൂൺ 30

വിനോദം

പ്രവാസി വാർത്തകൾ

Exit mobile version