Connect with us

കേരളം

മാത്യു കുഴൽ നാടന്റെ വെല്ലുവിളി ഏറ്റെടുക്കില്ലെന്ന നിലപാടിൽ സിപിഎം

Screenshot 2023 08 17 113043

ചിന്നക്കനാലിലെ റിസോർട്ടുമായി ബന്ധപ്പെട്ടുള്ള കോൺ​ഗ്രസ് നേതാവ് മാത്യു കുഴൽ നാടന്റെ വിശദീകരണം തൃപ്തികരമല്ലെന്ന നിലപാടിൽ സിപിഎം. മാത്യു കുഴൽനാടൻ ആദ്യം വ്യക്തമായ വിശദീകരണം നൽകണം. അതിനു ശേഷമേ വെല്ലുവിളി ഏറ്റെടുക്കുന്നതിൽ തീരുമാനമുണ്ടാവൂ എന്നാണ് സിപിഎം നിലപാട്. ചിന്നക്കനാലിൽ വസ്തു വാങ്ങിയതിലെ വിശദീകരണം തൃപ്തികരമല്ലെന്നാണ് പാർട്ടി കണക്കാക്കുന്നത്.

മാത്യുവിന്റെ അഭിഭാഷക കമ്പനിയുമായി ബന്ധപ്പെട്ടുള്ള വിശദീകരണം ഏറെക്കുറെ തൃപ്തികരമാണ്. എന്നാൽ ചിന്നക്കനാലിലെ വസ്തു വാങ്ങിയതിൽ മാത്യുവിന്റെ വിശദീകരണം തൃപ്തികരമല്ലെന്നാണ് സിപിഎം നിലപാട്. ന്യായ വിലയുടെ അടിസ്ഥാനത്തിൽ അല്ല ഭൂമികച്ചവടം നടക്കാറുള്ളത്. പഴയ കെട്ടിട വിവരം മറച്ചു വെച്ചതിലെ വിശദീകരണവും തൃപ്തികരമല്ലെന്നും സിപിഎം പറയുന്നു. താമസയോ​ഗ്യമായ കെട്ടിടം വാങ്ങി പിന്നീട് റിസോർട്ടാക്കി മാറ്റി. ഇതുമായി ബന്ധപ്പെട്ടൊന്നും മാത്യു കുഴൽനാടൻ വിശദീകരണം നൽകിയിട്ടില്ല. ഇത്തരം കാര്യങ്ങളിൽ വിശദീകരണം നൽകിയാൽ വെല്ലുവിളി ഏറ്റെടുക്കാമെന്ന് സിപിഎം പറയുന്നുണ്ടെങ്കിലും പാർട്ടി പ്രതിരോധത്തിലാവുകയാണ്. തന്റെ കമ്പനിയുടെ കണക്ക് പുറത്ത് വിടാം, വീണ വിജയന്റെ എക്സാലോജികിന്റെ കണക്ക് പുറത്തുവിടണമെന്നാണ് മാത്യു കുഴൽനാടൻ ഇന്നലെ പത്ര സമ്മേളനം നടത്തി വെല്ലുവിളിച്ചത്.

മാത്യു കുഴൽനാടൻ എംഎൽഎക്കെതിരെ വിജിലൻസ് അന്വേഷണത്തിന് സാധ്യതയുണ്ട്. കള്ളപ്പണം വെളുപ്പിച്ചു, നികുതി വെട്ടിച്ചു തുടങ്ങിയ പരാതികളിലാവും അന്വേഷണത്തിന് സാധ്യത. സിപിഎം എറണാകുളം ജില്ലാ സെക്രട്ടറി മാത്യു കുഴൽനാടനെതിരെ ആരോപണം ഉന്നയിച്ചിരുന്നു. ഇതിന് പിന്നാലെ വിജിലൻസ് അന്വേഷണം കൂടെ വരുമ്പോൾ രാഷ്ട്രീയ പ്രതികാരം എന്ന വാദമുയർത്തിയാകും എംഎൽഎ അന്വേഷണത്തെ നേരിടുക.

 

സിറ്റിസൺ കേരള വാർത്തകളും മറ്റ് അറിവുകളും വാട്സാപ്പിൽ ലഭ്യമാണ്. ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക. Join now!
Advertisement

ക്രൈം വാർത്തകൾ

കേരളാ വാർത്തകൾ

കേരളം1 day ago

ഇടുക്കിയിലെ മലയോര മേഖലകളിൽ രാത്രിയാത്ര നിരോധിച്ചു

കേരളം2 days ago

തിരുവനന്തപുരത്ത് മലയോര മേഖലയിലേക്കുള്ള യാത്രയ്ക്ക് നിരോധനം

കേരളം2 days ago

മേയർ ഡ്രൈവർ വിവാദം; സ്‌പീഡ് ഗവർണറും ജിപിഎസും പ്രവർത്തിച്ചിട്ട് മാസങ്ങളായി, പരിശോധിച്ച് മോട്ടോർ വാഹന വകുപ്പ്

കേരളം2 days ago

ട്രെയിനിലിരുന്ന് മഹാൻ സിനിമ കാണുകയാണ്; ഗുരുവായൂരമ്പല നടയിൽ വ്യാജ പതിപ്പിനെതിരെ സംവിധായകൻ

കേരളം2 days ago

സ്‌കൂളുകളില്‍ ഇന്റേണല്‍ കമ്മറ്റി രൂപീകരിച്ചെന്ന് ഉറപ്പാക്കണം; വിദ്യാഭ്യാസ വകുപ്പിന് വനിതാ കമ്മിഷന്റെ ശുപാര്‍ശ

കേരളം2 days ago

കണ്ടെയ്നർ ലോറി വീട്ടുമുറ്റത്തേക്ക് ഇടിച്ചു കയറി; വൻ അപകടം ഒഴിവായി

കേരളം2 days ago

അഞ്ച് കോടിയുടെ അരവണ പായസം നശിപ്പിക്കാൻ ടെൻഡർ വിളിച്ച് ദേവസ്വം വകുപ്പ്

കേരളം3 days ago

റെക്കോർഡ് വേഗത്തിൽ ബിരുദഫലം പ്രസിദ്ധീകരിച്ച് കാലിക്കറ്റ് സർവകലാശാല; ചരിത്രനേട്ടമെന്ന് മന്ത്രി ഡോ. ബിന്ദു

കേരളം3 days ago

ബിലീവേഴ്സ് ഈസ്റ്റേൺ ചർച്ച് മെത്രാപ്പൊലീത്ത അത്തനേഷ്യസ് യോഹാൻ പ്രഥമൻ്റെ കബറടക്കം 21 ന് തിരുവല്ലയിൽ

കേരളം3 days ago

കൃഷി നശിച്ചാൽ ഇനി ചില്ലിക്കാശല്ല കിട്ടുക; റജിസ്റ്റർ ചെയ്യാനുള്ള അവസാന തിയ്യതി ജൂൺ 30

വിനോദം

പ്രവാസി വാർത്തകൾ

Exit mobile version