Connect with us

കേരളം

‘മർദ്ദനമേറ്റവർക്കെതിരെ കേസുണ്ടാകുന്നത് പുതിയ കാര്യമല്ല’: എംജി സർവകലാശാല സംഘർഷത്തിൽ കാനം രാജേന്ദ്രൻ

Published

on

എംജി സർവകലാശാല സെനറ്റ് തെരഞ്ഞെടുപ്പിനിടെ എസ്എഫ്ഐയും എഐഎസ്എഫും തമ്മിലുണ്ടായ സംഘർഷത്തിൽ പ്രതികരിച്ച് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ മർദ്ദനമേറ്റവർക്കെതിരെ കേസെടുക്കുന്നത് പുതിയ സംഭവമല്ലെന്ന് എഐഎസ്എഫിനെ അനുകൂലിച്ചും എസ്എഫ്ഐയുടെ പരാതിയെ പരോക്ഷമായി വിമർശിച്ചും അദ്ദേഹം പറഞ്ഞു.

എംജി സർവകലാശാല സംഘർഷവുമായി ബന്ധപ്പെട്ട പ്രശ്നത്തിൽ സിപിഐയുടെ യുവജന സംഘടനകൾക്ക് പ്രതികരിക്കാൻ കഴിവുണ്ടെന്ന് അദ്ദേഹം പറഞ്ഞു. നിയമം നിയമത്തിൻറെ വഴിക്ക് പോകട്ടെയെന്നാണ് തങ്ങളുടെ നിലപാട്. എസ്എഫ്ഐ നേതാക്കൾ എഐഎസ്എഫ് നേതാക്കൾക്കെതിരെ സമർപ്പിച്ച പരാതിയുമായി ബന്ധപ്പെട്ട ചോദ്യത്തിലാണ് എഐഎസ്എഫ് നേതാക്കൾക്കാണ് മർദ്ദനമേറ്റതെന്ന് അദ്ദേഹം പറയാതെ പറഞ്ഞത്. ഇത്തരം സംഭവങ്ങൾ നേരിട്ട് തന്നെയാണ് കമ്മ്യൂണിസ്റ്റ് പാർട്ടി വളർന്നതെന്നും അദ്ദേഹം പറഞ്ഞു.

യുഎപിഎ കേസുകളിൽ ഇന്ത്യയൊട്ടാകെ ഇടതുപക്ഷത്തിന് ഒരു നിലപാടുണ്ടെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. കരിനിയമങ്ങൾ മനുഷ്യാവകാശ ലംഘനമാണെന്നാണ് ഇടതുപക്ഷ നിലപാടെന്ന് കാനം രാജേന്ദ്രൻ വിശദീകരിച്ചു. പന്തീരാങ്കാവിൽ അലനും താഹയ്ക്കുമെതിരെ യുഎപിഎ ചുമത്തിയ സംഭവത്തിൽ നേരത്തെ തന്നെ സിപിഐ നിലപാടെടുത്തതാണെന്നും അദ്ദേഹം പറഞ്ഞു.

സിറ്റിസൺ കേരള വാർത്തകളും മറ്റ് അറിവുകളും വാട്സാപ്പിൽ ലഭ്യമാണ്. ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക. Join now!
Advertisement

ക്രൈം വാർത്തകൾ

കേരളാ വാർത്തകൾ

കേരളം23 hours ago

നാല് വർഷ ബിരുദം: തസ്തിക നഷ്ട ഭീഷണിയിൽ അധ്യാപകർ; ജോലി ക്രമീകരണം

കേരളം1 day ago

2023ലെ മികച്ച സിനിമയ്‌ക്കുള്ള കേരള ഫിലിം ക്രിട്ടിക്‌സ് പുരസ്കാരം ആട്ടത്തിന്

കേരളം1 day ago

ഡ്രൈവിങ് ടെസ്റ്റ്; ഇന്ന് സമര സമിതിയുടെ സെക്രട്ടേറിയറ്റ് മാർച്ച്

കേരളം5 days ago

പ്ലസ്ടു, വിഎച്ച്എസ്ഇ പരീക്ഷാഫലം ഇന്ന്; ഈ വെബ്‌സൈറ്റുകളില്‍ ഫലം അറിയാം

കേരളം5 days ago

പീച്ചി ഡാമില്‍ കാണാതായ വിദ്യാര്‍ഥിയെ കണ്ടെത്താനായില്ല; തിരച്ചില്‍ തുടരുന്നു

കേരളം5 days ago

പുതിയ മൂന്ന് ക്രിമിനൽ നിയമങ്ങളെക്കുറിച്ച് പി ഐ ബി മാധ്യമ ശില്പശാല

കേരളം6 days ago

സംഗീത് ശിവൻ അന്തരിച്ചു

കേരളം6 days ago

SSLC: കോട്ടയം വിജയശതമാനം ഏറ്റവും കൂടുതലുള്ള റവന്യൂ ജില്ല

കേരളം6 days ago

അടുത്ത വർഷം മുതൽ എസ്എസ്എൽസി പരീക്ഷ രീതി മാറ്റും; പ്രഖ്യാപനവുമായി മന്ത്രി

കേരളം6 days ago

എസ്എസ്എല്‍സി പരീക്ഷാഫലം പ്രഖ്യാപിച്ചു; 99.69 ശതമാനം വിജയം

വിനോദം

പ്രവാസി വാർത്തകൾ

Exit mobile version