Connect with us

കേരളം

സ്‌കൂള്‍ കൗണ്‍സലേഴ്‌സിന് കോവിഡ് വാരിയര്‍ പുരസ്‌ക്കാരം

Published

on

3b18c8b3 682a 4eab bdc8 0f544d669850

എറണാകുളം ജില്ല വനിതാ ശിശു വികസന വകുപ്പ് സൈക്കോ സോഷ്യല്‍ സര്‍വ്വീസിലെ 68വനിതാ കൗണ്‍സിലേഴ്‌സ് അടങ്ങുന്ന ടീമിനും ലോക് ഡൗണ്‍ കാലത്ത് പ്രവര്‍ത്തിച്ചിരുന്ന എന്‍.എന്‍.എം കോര്‍ഡിനേറ്റേഴ്‌സിനെയും ഈസ്റ്റ് മാറാടി സര്‍ക്കാര്‍ വി.എച്ച്.എസ് സ്‌കൂളിലെ എന്‍.എസ്.എസ് യൂണിറ്റും സൗക്കോളജിക്കല്‍ റിസര്‍ച്ച് ആന്റ് ഡവലപ്പ്‌മെന്റ് കൗണ്‍സലിന്റെയും സഹകരണത്തോടെ ‘കോവിഡ് 19 വാരിയേഴ്‌സ്’ അഭിനന്ദന പത്രിക നല്‍കി ആദരിച്ചു.

ലോക്ഡൗണ്‍ കാലം മുതല്‍ ഒരു ദിവസം പോലും വിശ്രമമില്ലാതെ സജീവമായി ടെലികൗണ്‍സിലിംഗ് സേവനം നടത്തുന്നതിനും, അങ്കണവാടി വര്‍ക്കേഴ്‌സ് വഴി ലോക്ക് ഡൗണ്‍ കാലത്ത് വയോജനങ്ങള്‍ക്ക് വേണ്ട മരുന്നും ആഹാരവും നല്‍കിയതിനും, ഒപ്പം സ്‌കൂളിലെയും അങ്കണവാടിയിലെയും കുട്ടികള്‍ക്ക് വേണ്ട കൗണ്‍സലിംഗും മാനസിക സപ്പോര്‍ട്ടും നല്‍കിയതിനുമുള്ള അംഗീകാരമായാണ് കോവിഡ് 19 വാരിയേഴ്സ്സ് പത്രിക നല്‍കുന്നതെന്ന് ഈസ്റ്റ് മാറാടി സ്‌കൂള്‍ എന്‍.എസ് എസ് പ്രോഗ്രാം ഓഫീസര്‍ സമീര്‍ സിദ്ദീഖിയും സൈക്കോളജിക്കല്‍ റിസര്‍ച്ച് ആന്റ് ഡവലപ്പ്‌മെന്റ് കൗണ്‍സില്‍ ചെയര്‍മാന്‍ ഡോ.മോഹന്‍ലാലും, ഫൗണ്ടര്‍ ഡോ.ദേവിരാജും പറഞ്ഞു.

മാനസിക സമ്മര്‍ദ്ദം, അമിതോത്കണ്ഠ, വിഷാദാവസ്ഥ, ഉറക്കമില്ലായ്മ, തുടങ്ങിയ മോശം നിലകളിലേക്കുള്ള സ്വഭാവിക പതനങ്ങളില്‍നിന്നും കൈപിടിച്ചുയര്‍ത്താന്‍ കൗണ്‍സിലേഴ്‌സിന്റെ ഈ ഇടപെടലിലൂടെ സാധിച്ചിട്ടുണ്ട്. കൃത്യമായി ഫോളോ- അപ്പുകള്‍ നടത്തുന്നതിലും ഇവര്‍ ശ്രദ്ധിക്കുന്നുണ്ട് . ഒറ്റക്കായി പോയ ആയിരത്തിലേറെ വയോജനങ്ങള്‍ക്ക് ഏറെ ആശ്വാസം കൊടുക്കാനും ഇവര്‍ക്ക് കഴിഞ്ഞിട്ടുണ്ട്.

ഏറ്റെടുക്കുന്ന മാനസിക സംഘര്‍ഷങ്ങള്‍ക്കുള്ള പരിഹാര നിര്‍ദ്ദേശം മാത്രമല്ല തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുമായി ബന്ധപ്പെട്ട് ഈ പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണുവാനും ശിശുവികസന പദ്ധതി ഓഫീസര്‍, വാര്‍ഡ്‌മെമ്പര്‍, അങ്കണവാടി, ആശപ്രവര്‍ത്തകര്‍ എന്നിവര്‍ വഴിസഹായങ്ങള്‍ എത്തിക്കാനും ഈ ഫോണ്‍ കോളുകള്‍ സഹായകമാകാറുണ്ട്.

ജില്ലാ മാനസികാരോഗ്യ പദ്ധതിയോടൊപ്പം സഹകരിച്ച് നോഡല്‍ ഓഫീസര്‍ ഡോ.സൗമ്യ രാജ് ,ജില്ലയിലെ വനിതാ-ശിശുവികസന വകുപ്പ് ഓഫീസര്‍ ജെബിന്‍ ലോലിതാ സെയ്‌നിന്റെയും പ്രോഗ്രാം ഓഫീസര്‍ മായാ ലക്ഷ്മിയുടെയും പൂര്‍ണ പിന്തുണയോടെയാണ് ഇത്തരം മാതൃകാ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നത്.

 

സിറ്റിസൺ കേരള വാർത്തകളും മറ്റ് അറിവുകളും വാട്സാപ്പിൽ ലഭ്യമാണ്. ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക. Join now!
Advertisement

ക്രൈം വാർത്തകൾ

കേരളാ വാർത്തകൾ

കേരളം2 hours ago

തിരുവനന്തപുരത്ത് മലയോര മേഖലയിലേക്കുള്ള യാത്രയ്ക്ക് നിരോധനം

കേരളം3 hours ago

മേയർ ഡ്രൈവർ വിവാദം; സ്‌പീഡ് ഗവർണറും ജിപിഎസും പ്രവർത്തിച്ചിട്ട് മാസങ്ങളായി, പരിശോധിച്ച് മോട്ടോർ വാഹന വകുപ്പ്

കേരളം7 hours ago

ട്രെയിനിലിരുന്ന് മഹാൻ സിനിമ കാണുകയാണ്; ഗുരുവായൂരമ്പല നടയിൽ വ്യാജ പതിപ്പിനെതിരെ സംവിധായകൻ

കേരളം11 hours ago

സ്‌കൂളുകളില്‍ ഇന്റേണല്‍ കമ്മറ്റി രൂപീകരിച്ചെന്ന് ഉറപ്പാക്കണം; വിദ്യാഭ്യാസ വകുപ്പിന് വനിതാ കമ്മിഷന്റെ ശുപാര്‍ശ

കേരളം12 hours ago

കണ്ടെയ്നർ ലോറി വീട്ടുമുറ്റത്തേക്ക് ഇടിച്ചു കയറി; വൻ അപകടം ഒഴിവായി

കേരളം12 hours ago

അഞ്ച് കോടിയുടെ അരവണ പായസം നശിപ്പിക്കാൻ ടെൻഡർ വിളിച്ച് ദേവസ്വം വകുപ്പ്

കേരളം14 hours ago

റെക്കോർഡ് വേഗത്തിൽ ബിരുദഫലം പ്രസിദ്ധീകരിച്ച് കാലിക്കറ്റ് സർവകലാശാല; ചരിത്രനേട്ടമെന്ന് മന്ത്രി ഡോ. ബിന്ദു

കേരളം14 hours ago

ബിലീവേഴ്സ് ഈസ്റ്റേൺ ചർച്ച് മെത്രാപ്പൊലീത്ത അത്തനേഷ്യസ് യോഹാൻ പ്രഥമൻ്റെ കബറടക്കം 21 ന് തിരുവല്ലയിൽ

കേരളം1 day ago

കൃഷി നശിച്ചാൽ ഇനി ചില്ലിക്കാശല്ല കിട്ടുക; റജിസ്റ്റർ ചെയ്യാനുള്ള അവസാന തിയ്യതി ജൂൺ 30

കേരളം1 day ago

വിവരാവകാശ അപേക്ഷകള്‍ ജനപക്ഷത്തുനിന്ന് കൈകാര്യം ചെയ്യണം : സംസ്ഥാന വിവരാവകാശ കമീഷണര്‍

വിനോദം

പ്രവാസി വാർത്തകൾ

Exit mobile version