Connect with us

ആരോഗ്യം

കുട്ടികൾക്ക് തൽക്കാലം രാജ്യത്ത് കോവിഡ് വാക്സിൻ എടുക്കില്ല

Published

on

dr m k paul neethi ayog
ഡോ എം കെ പോൾ, നീതി ആയോഗ് | ചിത്രം: ANI

രാജ്യത്തെ നിലവിലെ കോവിഡ് വ്യാപന സാഹചര്യത്തിൽ കുട്ടികൾക്ക് കോവിഡ് വാക്സിൻ നൽകേണ്ടതില്ലെന്ന് കേന്ദ്ര സർക്കാരിനോട് അടുത്ത വൃത്തങ്ങൾ. നിലവിലെ സ്ഥിതിയനുസരിച്ചും, ലഭ്യമായ തെളിവുകളനുസരിച്ച് കുട്ടികൾക്ക് വാക്‌സിനേഷൻ നൽകേണ്ടതിന്റെ ആവശ്യമില്ല നീതി ആയോഗ് അംഗം ഡോ എം കെ പോൾ പറഞ്ഞു.

ബ്രിട്ടനിലെ കോവിഡ് വൈറസിന്റെ വകഭേദവുമായി ബന്ധപ്പെട്ട് വാർത്താ സമ്മേളനത്തിൽ സംസാരിക്കുമ്പോഴാണ് അദ്ദേഹത്തിന്റെ പ്രതികരണം. ബ്രിട്ടനിൽ കണ്ടെത്തിയ വകഭേദം സംഭവിച്ച കോവിഡ് വൈറസിന്റെ സാന്നിധ്യം ഇന്ത്യയിൽ ഇതുവരെ കണ്ടെത്തിയിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.

പുതിയ ശ്രേണിയിലെ വൈറസ് ഇന്ത്യയിൽ നിലവിൽ വികസിപ്പിച്ചുകൊണ്ടിരിക്കുന്ന വാക്സിനുകളെ ബാധിക്കില്ല. വൈറസിനുണ്ടായ ഈ ജനിതക വ്യതിയാനം മാരകമല്ലെന്നും രോഗത്തിന്റെ കാഠിന്യം കൂട്ടുകയില്ലെന്നും അദ്ദേഹം അറിയിച്ചു.

വാക്‌സിൻ വിതരണം ഉടൻ ആരംഭിക്കുമെന്ന സൂചനകൾക്ക് ശക്തിപകർന്ന് ഡൽഹിയിൽ ആരോഗ്യപ്രവർത്തകർക്ക് പരിശീലനം ആരംഭിച്ചു. വാക്‌സിൻ എങ്ങനെ ജനങ്ങൾക്ക് നൽകണമെന്നതിനെ കുറിച്ച് 3500 ആരോഗ്യപ്രവർത്തകർക്കാണ് വിദഗ്ധ പരിശീലനം നൽകി വരുന്നത്. വാക്‌സിൻ വിതരണവുമായി ബന്ധപ്പെട്ട മറ്റ് മുന്നൊരുക്കങ്ങളും അതിവേഗമാണ് പുരോഗമിക്കുന്നത്.

വാക്‌സിൻ സൂക്ഷിക്കുന്നതിന് ആവശ്യമായ ശീതീകരണ സംവിധാനമുള്ള 609 സ്ഥലങ്ങൾ ഡൽഹി സർക്കാർ കണ്ടെത്തിയിട്ടുണ്ട്. തിങ്കളാഴ്ച മുതൽ വാക്‌സിനേഷൻ പ്രക്രിയയുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങളിൽ ആരോഗ്യപ്രവർത്തകരെ പങ്കെടുപ്പിച്ച് തുടങ്ങിയിട്ടുണ്ട്. രാജീവ് ഗാന്ധി സ്‌പെഷ്യാലിറ്റി ആശുപത്രി, ലോക്‌നായക് ആശുപത്രി, കസ്തൂർബ ആശുപത്രി, അംബേദ്ക്കർ ആശുപത്രി തുടങ്ങി നിരവധി സ്ഥാപനങ്ങളാണ് വാക്‌സിൻ സൂക്ഷിക്കുന്നതിനായി കണ്ടെത്തിയിരിക്കുന്നത്.

ഇതിനിടെ, കോവിഡ് വാക്സീന് അംഗീകാരം തേടി അപേക്ഷ സമർപ്പിച്ച സീറം ഇൻസ്റ്റിറ്റ്യൂട്ട്, ഇന്ത്യയിലെയും വിദേശത്തെയും പരീക്ഷണങ്ങളുടെ കൂടുതൽ വിശദാംശങ്ങൾ സമർപ്പിച്ചു. ‍ഡ്രഗ്സ് കൺട്രോളർ ഓഫ് ഇന്ത്യയ്ക്കു കീഴിലെ വിദഗ്ധ സമിതി സീറത്തിന്റെ അപേക്ഷ നേരത്തെ പരിഗണിച്ചിരുന്നെങ്കിലും പുതിയ ട്രയൽ വിവരങ്ങൾ വേണമെന്നു നിർദേശിച്ചിരുന്നു.

സിറ്റിസൺ കേരള വാർത്തകളും മറ്റ് അറിവുകളും വാട്സാപ്പിൽ ലഭ്യമാണ്. ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക. Join now!
Advertisement

ക്രൈം വാർത്തകൾ

കേരളാ വാർത്തകൾ

കേരളം4 months ago

എല്ലാവരും സംഭാവന നല്‍കണമെന്ന് വിഡി സതീശന്‍; വീണ്ടും ഭിന്നത

കേരളം4 months ago

3 കോടി കൂടി; ഊര്‍ജ്ജവും ആശ്വാസവുമായി മോഹന്‍ലാല്‍

കേരളം4 months ago

ബെയ്‌ലി പാലം നിർമ്മിക്കാൻ നേതൃത്വം നൽകിയ ഇന്ത്യൻ ആർമിയിലെ പെൺകരുത്ത്

കേരളം4 months ago

ലെഫ്റ്റനന്‍റ് കേണൽ മോഹൻലാൽ ഇന്ന് വയനാട്ടിലേക്ക്, ക്യാമ്പുകളിൽ കഴിയുന്നവരെയും കാണും

കേരളം4 months ago

ദുരിതാശ്വാസനിധിക്കെതിരെ പ്രചാരണം; ഇതുവരെ രജിസ്റ്റർ ചെയ്തത് 39 എഫ് ഐ ആർ

കേരളം4 months ago

ഉരുൾപൊട്ടൽ പ്രഭവകേന്ദ്രം 1550 മീറ്റര്‍ ഉയരത്തില്‍; ISRO സാറ്റലൈറ്റ് ചിത്രം പുറത്ത്

കേരളം4 months ago

ഉരുൾപൊട്ടലിൽ 49 കുട്ടികൾ കാണാതാവുകയോ മരിക്കുകയോ ചെയ്തു; വിദ്യാഭ്യാസ മന്ത്രി

കേരളം4 months ago

ദുരന്തമേഖലയിൽ ശാസ്ത്രജ്ഞർക്ക് വിലക്ക്? വിവാദ സർക്കുലർ പിൻവലിച്ചു,

കേരളം4 months ago

തിരച്ചിൽ ആറു മേഖലകളിലായി; ചാലിയാർ പുഴയുടെ 40 കിലോമീറ്റർ ചുറ്റളവിലും പരിശോധന

കേരളം4 months ago

വയനാടിനായി മന്ത്രിസഭാ ഉപസമിതി; തീരുമാനങ്ങള്‍ വിശദീകരിച്ച് മുഖ്യമന്ത്രി

വിനോദം

പ്രവാസി വാർത്തകൾ

Exit mobile version