Connect with us

കേരളം

കോവിഡ് വാക്സിന്‍ വിതരണം: തിരഞ്ഞെടുപ്പിന് സമാനമായ മുന്നൊരുക്കം വേണം: പ്രധാനമന്ത്രി

Published

on

modii

കോവിഡ് വാക്‌സിന്‍ ലഭ്യമായാല്‍ വിതരണം അതിവേഗം നടത്തണമെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിനും നീതി ആയോഗിനും നിര്‍ദേശം നല്‍കി പ്രധാനമന്ത്രി മോദി. കോവിഡ് വാക്‌സിന്‍ വിതരണം സംബന്ധിച്ച ഉന്നതതല യോഗത്തിലാണ് പ്രധാനമന്ത്രി ഇക്കാര്യം ആവശ്യപ്പെട്ടത്. തിരഞ്ഞെടുപ്പുകള്‍ നടത്തുന്നതിലെയും ദുരന്ത നിവാരണ പ്രവര്‍ത്തനങ്ങളിലെയും പരിചയ സമ്പത്ത് ഉപയോഗിച്ച് വാക്‌സിന്‍ വിതരണത്തിന് കാര്യക്ഷമമായ സംവിധാനം തയ്യാറാക്കിവെക്കണമെന്ന് അദ്ദേഹം ഉന്നത ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്‍കി.

കോവിഡ് വാക്‌സിന്‍ വിതരണത്തിന് ജില്ലാ തലം മുതല്‍ സംസ്ഥാന തലം വരെയുള്ള എല്ലാ ഭരണ സംവിധാനങ്ങളുടെയും പങ്കാളിത്തം ഉറപ്പാക്കണം. ഐ.ടി അധിഷ്ഠിത സംവിധാനമാവണം ഉണ്ടാവേണ്ടത്. വാക്‌സിന്‍ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ എത്തിക്കല്‍, വിതരണം, ജനങ്ങള്‍ക്ക് നല്‍കല്‍ എന്നിവയെല്ലാം കാര്യക്ഷമമായി നടപ്പാക്കാന്‍ കഠിന പരിശ്രമംതന്നെ വേണ്ടിവരുമെന്ന് പ്രധാനമന്ത്രി ഓര്‍മ്മിപ്പിച്ചു.

രാജ്യത്തെ മുഴുവന്‍ ജനങ്ങള്‍ക്കും വാക്‌സിന്‍ എത്രയും വേഗം ലഭ്യമാക്കാനുള്ള നടപടികള്‍ വേണം. രാജ്യത്തിന്റെ ഭൂമിശാസ്ത്രപരമായ പ്രത്യേകതകളും നാനാത്വവും കണക്കിലെടുത്ത് വാക്‌സിന്‍ എല്ലായിടത്തും എത്തിക്കുന്നകാര്യം ആസൂത്രണം ചെയ്യണം. തിരഞ്ഞെടുപ്പുകള്‍ നടത്തുന്നതിന് സമാനമായി എല്ലാ തലത്തിലുള്ള സര്‍ക്കാര്‍ സംവിധാനങ്ങളും വാക്‌സിന്‍ വിതരണത്തിനുവേണ്ടി ഉപയോഗിക്കണം. അദ്ദേഹം ആവശ്യപ്പെട്ടു.

ഇന്ത്യയില്‍ മാത്രമല്ല അയല്‍രാജ്യങ്ങളിലും മുന്നൊരുക്കങ്ങള്‍ നടക്കുന്നുണ്ട്. അഫ്ഗാനിസ്താന്‍, ഭൂട്ടാന്‍, ബംഗ്ലാദേശ്, മാലദ്വീപ്, മൗറീഷ്യസ്, നേപ്പാള്‍, ശ്രീലങ്ക എന്നീ രാജ്യങ്ങളില്‍ നടക്കുന്ന ഗവേഷണങ്ങളുമായി ഇന്ത്യന്‍ ഗവേഷകര്‍ സഹകരിക്കുന്നുണ്ട്. ബംഗ്ലാദേശ്, മ്യാന്മര്‍, ഖത്തര്‍, ഭൂട്ടാന്‍ എന്നീ രാജ്യങ്ങളില്‍ ക്ലിനിക്കല്‍ പരീക്ഷണങ്ങള്‍ നടത്തണമെന്ന ആവശ്യം ആ രാജ്യങ്ങള്‍ ഉന്നയിച്ചിട്ടുണ്ട്.

ഈ സാഹചര്യത്തില്‍ ഇന്ത്യയുടെ അയല്‍രാജ്യങ്ങളെ മാത്രം മുന്നില്‍കാണുന്ന തരത്തില്‍ പരിമിതപ്പെടുത്തരുതെന്നും ലോകത്തിന് മുഴുവന്‍ വാക്‌സിനും മരുന്നുകളും ഐ.ടി സംവിധാനങ്ങളും വാക്‌സിന് വിതരണ സംവിധാനങ്ങളും കൈമാറാന്‍ തയ്യാറെടുപ്പ് നടത്തണമെന്നും പ്രധാനമന്ത്രി നിര്‍ദ്ദേശിച്ചു.

 

സിറ്റിസൺ കേരള വാർത്തകളും മറ്റ് അറിവുകളും വാട്സാപ്പിൽ ലഭ്യമാണ്. ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക. Join now!
Advertisement

ക്രൈം വാർത്തകൾ

കേരളാ വാർത്തകൾ

കേരളം12 hours ago

തിരുവനന്തപുരത്ത് മലയോര മേഖലയിലേക്കുള്ള യാത്രയ്ക്ക് നിരോധനം

കേരളം13 hours ago

മേയർ ഡ്രൈവർ വിവാദം; സ്‌പീഡ് ഗവർണറും ജിപിഎസും പ്രവർത്തിച്ചിട്ട് മാസങ്ങളായി, പരിശോധിച്ച് മോട്ടോർ വാഹന വകുപ്പ്

കേരളം17 hours ago

ട്രെയിനിലിരുന്ന് മഹാൻ സിനിമ കാണുകയാണ്; ഗുരുവായൂരമ്പല നടയിൽ വ്യാജ പതിപ്പിനെതിരെ സംവിധായകൻ

കേരളം21 hours ago

സ്‌കൂളുകളില്‍ ഇന്റേണല്‍ കമ്മറ്റി രൂപീകരിച്ചെന്ന് ഉറപ്പാക്കണം; വിദ്യാഭ്യാസ വകുപ്പിന് വനിതാ കമ്മിഷന്റെ ശുപാര്‍ശ

കേരളം22 hours ago

കണ്ടെയ്നർ ലോറി വീട്ടുമുറ്റത്തേക്ക് ഇടിച്ചു കയറി; വൻ അപകടം ഒഴിവായി

കേരളം22 hours ago

അഞ്ച് കോടിയുടെ അരവണ പായസം നശിപ്പിക്കാൻ ടെൻഡർ വിളിച്ച് ദേവസ്വം വകുപ്പ്

കേരളം24 hours ago

റെക്കോർഡ് വേഗത്തിൽ ബിരുദഫലം പ്രസിദ്ധീകരിച്ച് കാലിക്കറ്റ് സർവകലാശാല; ചരിത്രനേട്ടമെന്ന് മന്ത്രി ഡോ. ബിന്ദു

കേരളം24 hours ago

ബിലീവേഴ്സ് ഈസ്റ്റേൺ ചർച്ച് മെത്രാപ്പൊലീത്ത അത്തനേഷ്യസ് യോഹാൻ പ്രഥമൻ്റെ കബറടക്കം 21 ന് തിരുവല്ലയിൽ

കേരളം2 days ago

കൃഷി നശിച്ചാൽ ഇനി ചില്ലിക്കാശല്ല കിട്ടുക; റജിസ്റ്റർ ചെയ്യാനുള്ള അവസാന തിയ്യതി ജൂൺ 30

കേരളം2 days ago

വിവരാവകാശ അപേക്ഷകള്‍ ജനപക്ഷത്തുനിന്ന് കൈകാര്യം ചെയ്യണം : സംസ്ഥാന വിവരാവകാശ കമീഷണര്‍

വിനോദം

പ്രവാസി വാർത്തകൾ

Exit mobile version