Connect with us

കേരളം

സ്വകാര്യ ആശുപത്രികളിലെ കോവിഡ് വ്യാക്സിൻ 250രൂപക്ക്: പ്രഖ്യാപനം ഉടൻ

Published

on

Vaccine101 web

തിങ്കളാഴ്ച മുതല്‍ രണ്ടാം ഘട്ട കോവിഡ് വാക്‌സിന്‍ കുത്തിവെപ്പ് ആരംഭിക്കാനിരിക്കെ സ്വകാര്യ ആശുപത്രികളിലെ വാക്സിന്‍ വിതരണ നിരക്ക് സംബന്ധിച്ച്‌ ധാരണയായി. ഒരു ഡോസ് വാക്‌സിന് 250 രൂപ ഈടാക്കാനാണ് സാധ്യത. ഇതുസംബന്ധിച്ചുള്ള ഔദ്യോ​ഗിക പ്രഖ്യാപനം ഉടന്‍ നടത്തുമെന്നാണ് വിവരം.

ഗുജറാത്ത് ഉപമുഖ്യമന്ത്രി നിതിന്‍ പട്ടേലാണ് സ്വകാര്യ ആശുപത്രികളില്‍ വാക്‌സിന് 250 രൂപയാണ് ഈടാക്കുകയെന്ന് അ‌റിയിച്ചത്. രാജ്യത്തെല്ലായിടത്തും ഇതേ നിരക്ക് തന്നെയാകും ഈടാക്കുക. വാക്‌സിന്‍ നിര്‍മാതാക്കളും സ്വകാര്യ ആശുപത്രികളുമായും ചര്‍ച്ച നടത്തിയ ശേഷമാണ് നിരക്ക് തീരുമാനിച്ചത്.

നിലവില്‍ സര്‍ക്കാര്‍ ആശുപത്രികളിലൂടെയുള്ള വാക്‌സിന്‍ സൗജ്യമായാണ് രാജ്യത്തുടനീളം ലഭ്യമാക്കുന്നത്.

60 വയസിന് മുകളില്‍ പ്രായമുള്ളവര്‍ക്കും പ്രമേഹം, രക്തസമ്മര്‍ദം തുടങ്ങിയ അസുഖങ്ങളുള്ള 45-ന് മുകളില്‍ പ്രായമുള്ളവര്‍ക്കുമാണ് തിങ്കളാഴ്ച തുടങ്ങുന്ന രണ്ടാംഘട്ടത്തില്‍ വാക്‌സിന്‍ നല്‍കുക. 45 വയസ്സുള്ളവര്‍ രോഗം സംബന്ധിച്ച സര്‍ട്ടിഫിക്കറ്റ് ഹാജരാക്കണം.

സിറ്റിസൺ കേരള വാർത്തകളും മറ്റ് അറിവുകളും വാട്സാപ്പിൽ ലഭ്യമാണ്. ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക. Join now!
Advertisement

ക്രൈം വാർത്തകൾ

കേരളാ വാർത്തകൾ

കേരളം2 days ago

ടൂ വീലറിൽ അമിത ഭാരം കയറ്റരുത് – മുന്നറിയിപ്പുമായി മോട്ടോർ വാഹന വകുപ്പ്

കേരളം4 days ago

കേരളത്തിന്റെ രണ്ടാം മെട്രോ റെയില്‍ പദ്ധതി തിരുവനന്തപുരത്ത്

കേരളം4 days ago

മേയര്‍-ഡ്രൈവര്‍ വിവാദം; KSRTC ബസിലെ സിസിടിവിയുടെ മെമ്മറി കാര്‍ഡ് കാണാനില്ലെന്ന് പൊലീസ്

കേരളം4 days ago

പരിഷ്‌കരിച്ച ഡ്രൈവിങ് ടെസ്റ്റ് നാളെ മുതല്‍; അറിയേണ്ടതെല്ലാം

കേരളം4 days ago

വൈദ്യുതി ഉപഭോഗം റെക്കോര്‍ഡില്‍; ലോഡ് ഷെഡിങില്‍ തീരുമാനം ഉടനെ

കേരളം4 days ago

മാതൃകയായി ശ്രീധന്യ; രജിസ്‌ട്രേഷന്‍ ഐജിക്ക് വീട്ടില്‍ രജിസ്റ്റര്‍ വിവാഹം

കേരളം5 days ago

നവകേരള ബസ് ഇന്ന് തലസ്ഥാന നഗരി വിടും; മെയ് 5 മുതൽ കോഴിക്കോട് – ബാംഗ്ലൂർ സർവ്വീസ്

കേരളം6 days ago

മദ്യപിച്ച് ജോലിക്കെത്തിയവരെ കണ്ടെത്താൻ പരിശോധന; ഗതാഗതമന്ത്രിയുടെ മണ്ഡലത്തിലെ ഡിപ്പോയിൽ കൂട്ടഅവധി

കേരളം6 days ago

ബസ് തടഞ്ഞ് ട്രിപ്പ് മുടക്കി, തെറി വിളിച്ചെന്ന് കെഎസ്ആര്‍ടിസി ഡ്രൈവര്‍; ആര്യാ രാജേന്ദ്രന്റെ മൊഴിയെടുക്കാന്‍ പൊലീസ്

കേരളം6 days ago

കെഎസ്ഇബിയില്‍ ജോലി വാഗ്ദാനം ചെയ്ത് തട്ടിപ്പ്; മുന്നറിയിപ്പ്

വിനോദം

പ്രവാസി വാർത്തകൾ

Exit mobile version