Connect with us

കേരളം

തിരുവനന്തപുരത്ത് 15 പഞ്ചായത്തുകള്‍ ക്രിട്ടിക്കല്‍ കണ്ടെയിന്‍മെന്റ് സോണിൽ; വ്യാപനം രൂക്ഷം

Published

on

21

ടെസ്റ്റ് പോസിറ്റീവിറ്റി നിരക്ക് 34 ശതമാനത്തിനു മുകളില്‍ രേഖപ്പെടുത്തിയ സാഹചര്യത്തില്‍ കോവിഡ് രോഗവ്യാപനം നിയന്ത്രിക്കുന്നതിനായി ആനാട്, അരുവിക്കര, അഴൂര്‍, ഇടവ, കഠിനംകുളം, കല്ലിയൂര്‍, കാരോട്, കിഴുവിലം, കോട്ടുകല്‍, മാണിക്കല്‍, നഗരൂര്‍, ഒറ്റശേഖരമംഗലം, വെങ്ങാനൂര്‍, വെട്ടൂര്‍, വിളവൂര്‍ക്കല്‍ പഞ്ചായത്തുകളെ ക്രിട്ടിക്കല്‍ കണ്ടെയിന്‍മെന്റ് സോണായി പ്രഖ്യാപിച്ചു.

ഈ പ്രദേശങ്ങളില്‍ ഭക്ഷ്യവസ്തുക്കള്‍, പഴം, പച്ചക്കറികള്‍, പാല്‍ ഉത്പന്നങ്ങള്‍, ഇറച്ചി, മത്സ്യം, കാലിത്തീറ്റ എന്നിവ വില്‍ക്കുന്ന കടകള്‍ക്കും ബേക്കറികള്‍ക്കും രാത്രി 7.30 വരെ മാത്രമേ പ്രവര്‍ത്തന അനുമതിയുള്ളൂ. ഇവിടെ രാവിലെ എട്ടുമണിക്കു മുന്‍പ് പത്ര വിതരണം നടത്തണം. റേഷന്‍ കടകള്‍, മാവേലി സ്റ്റോറുകള്‍ അടക്കമുള്ള ന്യായവില സ്ഥാപനങ്ങള്‍, പാല്‍ ബൂത്തുകള്‍ എന്നിവ വൈകിട്ട് അഞ്ചുമണിക്കു ശേഷം പ്രവര്‍ത്തിക്കാന്‍ പാടില്ല.

റെസ്റ്റോറന്റുകളും ഹോട്ടലുകളും രാവിലെ ഏഴുമുതല്‍ വൈകിട്ട് 7.30 വരെ മാത്രമേ പ്രവര്‍ത്തിക്കാന്‍ പാടുള്ളൂ. ഇവിടെ ഹോം ഡെലിവറി മാത്രമേ അനുവദിക്കുകയുള്ളൂ. ഒരു കാരണവശാലും ഇരുത്തി ഭക്ഷണം നല്‍കുകയോ പാഴ്‌സല്‍ നല്‍കുകയോ ചെയ്യരുത്.

അവശ്യ സാധനങ്ങള്‍ പരമാവധി തൊട്ടടുത്തുള്ള കടകളില്‍ നിന്നും വാങ്ങണം. ഇതിനായി ദൂരയാത്ര ചെയ്യുന്നത് അനുവദിക്കില്ല. ഇ കൊമേഴ്‌സ് ഡെലിവറി അവശ്യ സാധനങ്ങള്‍ക്കു മാത്രമേ അനുവദിച്ചിട്ടുള്ളൂ. ഇവര്‍ ഉച്ചയ്ക്കു രണ്ടു മണിയ്ക്കകം ഡെലിവറി പൂര്‍ത്തിയാക്കണം. ചന്തകളും ഇനിയൊരു അറിയിപ്പുണ്ടാകുന്നതുവരെ പ്രവര്‍ത്തിക്കരുത്. ക്രിട്ടിക്കല്‍ കണ്ടെയിന്‍മെന്റ് സോണുകളില്‍ നിന്നും അനാവശ്യമായി പുറത്തു പോകുവാന്‍ പാടില്ല.

സിറ്റിസൺ കേരള വാർത്തകളും മറ്റ് അറിവുകളും വാട്സാപ്പിൽ ലഭ്യമാണ്. ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക. Join now!
Advertisement

ക്രൈം വാർത്തകൾ

കേരളാ വാർത്തകൾ

കേരളം8 hours ago

ടൂ വീലറിൽ അമിത ഭാരം കയറ്റരുത് – മുന്നറിയിപ്പുമായി മോട്ടോർ വാഹന വകുപ്പ്

കേരളം2 days ago

കേരളത്തിന്റെ രണ്ടാം മെട്രോ റെയില്‍ പദ്ധതി തിരുവനന്തപുരത്ത്

കേരളം2 days ago

മേയര്‍-ഡ്രൈവര്‍ വിവാദം; KSRTC ബസിലെ സിസിടിവിയുടെ മെമ്മറി കാര്‍ഡ് കാണാനില്ലെന്ന് പൊലീസ്

കേരളം2 days ago

പരിഷ്‌കരിച്ച ഡ്രൈവിങ് ടെസ്റ്റ് നാളെ മുതല്‍; അറിയേണ്ടതെല്ലാം

കേരളം2 days ago

വൈദ്യുതി ഉപഭോഗം റെക്കോര്‍ഡില്‍; ലോഡ് ഷെഡിങില്‍ തീരുമാനം ഉടനെ

കേരളം2 days ago

മാതൃകയായി ശ്രീധന്യ; രജിസ്‌ട്രേഷന്‍ ഐജിക്ക് വീട്ടില്‍ രജിസ്റ്റര്‍ വിവാഹം

കേരളം2 days ago

നവകേരള ബസ് ഇന്ന് തലസ്ഥാന നഗരി വിടും; മെയ് 5 മുതൽ കോഴിക്കോട് – ബാംഗ്ലൂർ സർവ്വീസ്

കേരളം4 days ago

മദ്യപിച്ച് ജോലിക്കെത്തിയവരെ കണ്ടെത്താൻ പരിശോധന; ഗതാഗതമന്ത്രിയുടെ മണ്ഡലത്തിലെ ഡിപ്പോയിൽ കൂട്ടഅവധി

കേരളം4 days ago

ബസ് തടഞ്ഞ് ട്രിപ്പ് മുടക്കി, തെറി വിളിച്ചെന്ന് കെഎസ്ആര്‍ടിസി ഡ്രൈവര്‍; ആര്യാ രാജേന്ദ്രന്റെ മൊഴിയെടുക്കാന്‍ പൊലീസ്

കേരളം4 days ago

കെഎസ്ഇബിയില്‍ ജോലി വാഗ്ദാനം ചെയ്ത് തട്ടിപ്പ്; മുന്നറിയിപ്പ്

വിനോദം

പ്രവാസി വാർത്തകൾ

Exit mobile version