Connect with us

കേരളം

സംസ്ഥാനത്തെ കോവിഡ് വ്യാപനം രൂക്ഷം; നിയന്ത്രണങ്ങള്‍ മതപരമായ ചടങ്ങുകള്‍ക്കും

Published

on

സംസ്ഥാനത്ത് വീണ്ടും കോവിഡിന്റെ അതിതീവ്ര വ്യാപനം. ഇന്നലെ 17,755 പേര്‍ക്കുകൂടി കോവിഡ് സ്ഥിരീകരിച്ചതോടെ ടെസ്റ്റ് പോസിറ്റീവ് നിരക്ക് 26.92 ശതമാനത്തിലേക്ക് ഉയര്‍ന്നു. പരിശോധിക്കുന്ന നാലിലൊന്നു പേര്‍ക്ക് കോവിഡ് എന്നതാണ് സ്ഥിതി. തിരുവനന്തപുരം, എറണാകുളം, തൃശൂര്‍, കോഴിക്കോട് ജില്ലകളില്‍ സ്ഥിതി രൂക്ഷമാണ്.

അതേ സമയം കൊവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തില്‍ സംസ്ഥാനത്ത് നിയന്ത്രണങ്ങൾ കടുപ്പിക്കുന്നു. ടി.പി.ആർ 20 ന് മുകളിലുള്ള പ്രദേശങ്ങളിൽ പൊതു ചടങ്ങുകളിൽ 50 പേർക്ക് മാത്രമായിരിക്കും അനുമതി. ടി.പി.ആർ മുപ്പതിന് മുകളിലുള്ള പ്രദേശങ്ങളിൽ യാതൊരു വിധത്തിലുള്ള പൊതു പരിപാടികളും അനുവദിക്കില്ല. മതചടങ്ങുകൾക്കും നിയന്ത്രണം ബാധകമായിരിക്കും.

വിവാഹം, മരണാനന്തര ചടങ്ങുകൾ ഉൾപ്പെടെയുള്ള പരിപാടികളിൽ പങ്കെടുക്കാവുന്നവരുടെ എണ്ണം നേരത്തെ നിജപ്പെടുത്തിയിരുന്നു.
കോവിഡ് വ്യാപനം രൂക്ഷമായതോടെയാണ് മതപരമായ ചടങ്ങുകൾക്ക് കൂടി നിയന്ത്രണങ്ങൾ ബാധകമാക്കിയത്. ഉത്സവ സീസൺ വരാനിരിക്കുന്ന പശ്ചാത്തലത്തിൽ കൂടിയാണ് സർക്കാരിന്റെ തീരുമാനം.

അടുത്ത മൂന്നാഴ്ചക്കാലം കോവിഡ് വ്യാപനം അതിതീവ്രമാകുമെന്നാണ് ആരോഗ്യവകുപ്പിന്റെ മുന്നറിയിപ്പ്. അതേസമയം തിരുവനന്തപുരം ജില്ലയിൽ ജില്ലാ ഭരണകൂടം നിയന്ത്രണങ്ങൾ കടുപ്പിച്ചു. പൊതുയോഗങ്ങളും സാമൂഹിക ഒത്തുചേരലുകളും നിരോധിച്ചുകൊണ്ട് ജില്ലാ കളക്ടർ ഉത്തരവിറക്കി.

സിറ്റിസൺ കേരള വാർത്തകളും മറ്റ് അറിവുകളും വാട്സാപ്പിൽ ലഭ്യമാണ്. ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക. Join now!
Advertisement

ക്രൈം വാർത്തകൾ

കേരളാ വാർത്തകൾ

കേരളം1 day ago

ഇടുക്കിയിലെ മലയോര മേഖലകളിൽ രാത്രിയാത്ര നിരോധിച്ചു

കേരളം2 days ago

തിരുവനന്തപുരത്ത് മലയോര മേഖലയിലേക്കുള്ള യാത്രയ്ക്ക് നിരോധനം

കേരളം2 days ago

മേയർ ഡ്രൈവർ വിവാദം; സ്‌പീഡ് ഗവർണറും ജിപിഎസും പ്രവർത്തിച്ചിട്ട് മാസങ്ങളായി, പരിശോധിച്ച് മോട്ടോർ വാഹന വകുപ്പ്

കേരളം2 days ago

ട്രെയിനിലിരുന്ന് മഹാൻ സിനിമ കാണുകയാണ്; ഗുരുവായൂരമ്പല നടയിൽ വ്യാജ പതിപ്പിനെതിരെ സംവിധായകൻ

കേരളം2 days ago

സ്‌കൂളുകളില്‍ ഇന്റേണല്‍ കമ്മറ്റി രൂപീകരിച്ചെന്ന് ഉറപ്പാക്കണം; വിദ്യാഭ്യാസ വകുപ്പിന് വനിതാ കമ്മിഷന്റെ ശുപാര്‍ശ

കേരളം2 days ago

കണ്ടെയ്നർ ലോറി വീട്ടുമുറ്റത്തേക്ക് ഇടിച്ചു കയറി; വൻ അപകടം ഒഴിവായി

കേരളം2 days ago

അഞ്ച് കോടിയുടെ അരവണ പായസം നശിപ്പിക്കാൻ ടെൻഡർ വിളിച്ച് ദേവസ്വം വകുപ്പ്

കേരളം2 days ago

റെക്കോർഡ് വേഗത്തിൽ ബിരുദഫലം പ്രസിദ്ധീകരിച്ച് കാലിക്കറ്റ് സർവകലാശാല; ചരിത്രനേട്ടമെന്ന് മന്ത്രി ഡോ. ബിന്ദു

കേരളം2 days ago

ബിലീവേഴ്സ് ഈസ്റ്റേൺ ചർച്ച് മെത്രാപ്പൊലീത്ത അത്തനേഷ്യസ് യോഹാൻ പ്രഥമൻ്റെ കബറടക്കം 21 ന് തിരുവല്ലയിൽ

കേരളം3 days ago

കൃഷി നശിച്ചാൽ ഇനി ചില്ലിക്കാശല്ല കിട്ടുക; റജിസ്റ്റർ ചെയ്യാനുള്ള അവസാന തിയ്യതി ജൂൺ 30

വിനോദം

പ്രവാസി വാർത്തകൾ

Exit mobile version