Connect with us

കേരളം

കോവിഡ് വ്യാപനം കുറയുന്നു; ഹ്രസ്വ സന്ദര്‍ശനം നടത്തുന്ന പ്രവാസികള്‍ക്ക് ക്വാറന്റൈന്‍ വേണ്ട’- ആരോഗ്യ മന്ത്രി

Published

on

‌സംസ്ഥാനത്ത് കോവിഡ് വ്യാപനം കുറയുന്നതായി ആരോഗ്യ മന്ത്രി വീണ ജോര്‍ജ്. വ്യാപനത്തോത് 16 ശതമാനമായാണ് കുറഞ്ഞിരിക്കുന്നത്. രോഗികള്‍ക്ക് ചികിത്സ നിഷേധിച്ചാല്‍ കര്‍ശന നടപടികള്‍ സ്വീകരിക്കുമെന്നും മന്ത്രി പറഞ്ഞു. ആരോ​ഗ്യ മേഖലയെ സംബന്ധിച്ച് കേന്ദ്ര ബജറ്റ് നിരാശജനകമാണെന്നും വീണ ജോർജ് പ്രതികരിച്ചു.

ഏഴ് ദിവസത്തില്‍ താഴെ സന്ദര്‍ശനത്തിനെത്തുന്ന പ്രവാസികള്‍ക്ക് ക്വാറന്റൈന്‍ ആവശ്യമില്ല. കേന്ദ്ര സര്‍ക്കാര്‍ നിര്‍ദ്ദേശിച്ച മാനദണ്ഡമനുസരിച്ചുള്ള പരിശോധനകള്‍ നടത്തണം. ഏഴ് ദിവസം നിരീക്ഷണത്തില്‍ കഴിഞ്ഞവര്‍ക്ക് ആന്റിജന്‍ പരിശോധന മതിയെന്നും ആരോഗ്യ മന്ത്രി വ്യക്തമാക്കി.

കുട്ടികളുടെ വാക്‌സിനേഷന്‍ 71 ശതമാനം ആയി. ബൂസ്റ്റര്‍ ഡോസ് 42 ശതമാനമായി. 5,90,823 പേരാണ് ഇതുവരെ ബൂസ്റ്റര്‍ ഡോസ് എടുത്തതെന്നും അവര്‍ പറഞ്ഞു.

കോവിഡ് മൂലം മാതാപിതാക്കളെ നഷ്ടപ്പെട്ട 103 കുട്ടികള്‍ക്ക് വനിതാ ശിശു വികസന വകുപ്പ് ധനസഹായം അനുവദിച്ചു. 3.9 കോടി രൂപയാണ് ഇതിനായി അനുവദിച്ചിട്ടുള്ളത്. 143 അപേക്ഷകളാണ് ഇതുമായി ബന്ധപ്പെട്ട് ആകെ ലഭിച്ചത്. ഈ കുട്ടികള്‍ക്ക് 18 വയസ് ആകുന്നതുവരെ 2000 രൂപ വീതം അവരുടെ അക്കൗണ്ടുകളില്‍ മാസത്തില്‍ നിക്ഷേപിക്കാനും തീരുമാനിച്ചിട്ടുണ്ടെന്നും ആരോഗ്യ മന്ത്രി വ്യക്തമാക്കി.

സിറ്റിസൺ കേരള വാർത്തകളും മറ്റ് അറിവുകളും വാട്സാപ്പിൽ ലഭ്യമാണ്. ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക. Join now!
Advertisement

ക്രൈം വാർത്തകൾ

കേരളാ വാർത്തകൾ

കേരളം9 hours ago

ഇടുക്കിയിലെ മലയോര മേഖലകളിൽ രാത്രിയാത്ര നിരോധിച്ചു

കേരളം1 day ago

തിരുവനന്തപുരത്ത് മലയോര മേഖലയിലേക്കുള്ള യാത്രയ്ക്ക് നിരോധനം

കേരളം1 day ago

മേയർ ഡ്രൈവർ വിവാദം; സ്‌പീഡ് ഗവർണറും ജിപിഎസും പ്രവർത്തിച്ചിട്ട് മാസങ്ങളായി, പരിശോധിച്ച് മോട്ടോർ വാഹന വകുപ്പ്

കേരളം1 day ago

ട്രെയിനിലിരുന്ന് മഹാൻ സിനിമ കാണുകയാണ്; ഗുരുവായൂരമ്പല നടയിൽ വ്യാജ പതിപ്പിനെതിരെ സംവിധായകൻ

കേരളം1 day ago

സ്‌കൂളുകളില്‍ ഇന്റേണല്‍ കമ്മറ്റി രൂപീകരിച്ചെന്ന് ഉറപ്പാക്കണം; വിദ്യാഭ്യാസ വകുപ്പിന് വനിതാ കമ്മിഷന്റെ ശുപാര്‍ശ

കേരളം1 day ago

കണ്ടെയ്നർ ലോറി വീട്ടുമുറ്റത്തേക്ക് ഇടിച്ചു കയറി; വൻ അപകടം ഒഴിവായി

കേരളം1 day ago

അഞ്ച് കോടിയുടെ അരവണ പായസം നശിപ്പിക്കാൻ ടെൻഡർ വിളിച്ച് ദേവസ്വം വകുപ്പ്

കേരളം2 days ago

റെക്കോർഡ് വേഗത്തിൽ ബിരുദഫലം പ്രസിദ്ധീകരിച്ച് കാലിക്കറ്റ് സർവകലാശാല; ചരിത്രനേട്ടമെന്ന് മന്ത്രി ഡോ. ബിന്ദു

കേരളം2 days ago

ബിലീവേഴ്സ് ഈസ്റ്റേൺ ചർച്ച് മെത്രാപ്പൊലീത്ത അത്തനേഷ്യസ് യോഹാൻ പ്രഥമൻ്റെ കബറടക്കം 21 ന് തിരുവല്ലയിൽ

കേരളം2 days ago

കൃഷി നശിച്ചാൽ ഇനി ചില്ലിക്കാശല്ല കിട്ടുക; റജിസ്റ്റർ ചെയ്യാനുള്ള അവസാന തിയ്യതി ജൂൺ 30

വിനോദം

പ്രവാസി വാർത്തകൾ

Exit mobile version