Connect with us

കേരളം

ആലപ്പുഴയിൽ ​ഗുരുതരാവസ്ഥയിലുള്ള കൊവിഡ് രോ​ഗിയെ ആശുപത്രിയിലെത്തിച്ചത് ബൈക്കിൽ

Published

on

covid 3

​ഗുരുതരാവസ്ഥയിലുള്ള കൊവിഡ് രോ​ഗിയെ ആശുപത്രിയിലെത്തിച്ചത് ബൈക്കിൽ. ആലപ്പുഴ പുന്നപ്രയിലെ ഫസ്റ്റ് ലൈൻ ട്രീറ്റ്മെന്റ് സെന്ററിലാണ് സംഭവം. രോ​ഗം ​ഗുരുതരമായി ശ്വാസംമുട്ടൽ അനുഭവപ്പെട്ട രോ​ഗിയെ ആംബുലൻസ് ലഭിക്കാത്തതിനെ തുടർന്ന് സന്നദ്ധ പ്രവർത്തകർ ബൈക്കിൽ ​മെ‍ഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് എത്തിച്ചത്.

ആംബുലൻസ് ഉണ്ടായിരുന്നെങ്കിലും ഓടിക്കാൻ ആളില്ലാത്തതിനെ തുടർന്നാണ് സന്ന​ദ്ധ പ്രവർത്തകർക്ക് രോ​ഗിയെ ബൈക്കിൽ കൊണ്ടുപോകേണ്ടി വരുന്നത്. ഈ ഫസ്റ്റ് ലൈൻ സെന്ററിൽ പരിചരണത്തിന് ഡോക്ടർമാരോ ജീവൻരക്ഷാ ഉപകരണങ്ങളോ നിലവിൽ ഇല്ല. രോ​ഗം മൂർച്ഛിക്കുന്നവരെ മെഡിക്കൽ കോളേജിലേക്ക് മാറ്റുകയാണ് പതിവ്.

എന്നാൽ കൃത്യമായ ആംബുലൻസ് സൗകര്യം പോലും ഏർപ്പെടുത്താൻ അധികൃതർക്ക് കഴിഞ്ഞില്ല എന്നാണ് ഈ സംഭവം വെളിപ്പെടുത്തുന്നത്, രോ​ഗികളുടെ എണ്ണം ക്രമാതീതമായി ഉയരുന്നതോടെ ആരോ​ഗ്യസംവിധാനം തകർന്നു തുടങ്ങിയതിന്റെ സൂചനകളാണ് പുറത്ത് വരുന്നത്. ഇയാളെ പിപിഇ കിറ്റ് ധരിച്ച സന്നദ്ധ പ്രവർത്തകർ ആശുപത്രിയിലേക്ക് ബൈക്കിൽ മാറ്റുന്നതിന്റെ ദൃശ്യങ്ങളും പുറത്ത് വന്നിട്ടുണ്ട്.

സംഭവത്തിൽ വിശദീകരണവുമായി ഡിഎംഓ. ഫസ്റ്റ്ലൈൻ ട്രീറ്റ്മെന്റ് സെന്ററിലുണ്ടായിരുന്ന രോ​ഗിയെ ആശുപത്രിയിലേക്ക് മാറ്റേണ്ട സാഹചര്യം ഉണ്ടെന്ന് വേണ്ടപ്പെട്ടവർ അറിഞ്ഞില്ലെന്നാണ് ഡിഎംഓ വിശദീകരിച്ചത്. ഒരുതരത്തിലും നടക്കാൻ പാടില്ലാത്ത സംഭവമാണ് നടന്നത്. പഞ്ചായത്തിന്റെ കോൾ സെന്ററിൽ പോലും വിവരം അറിയിച്ചില്ലെന്നും ഡിഎംഓ പറഞ്ഞു. കൺട്രോൾ റൂമുകളിൽ വിവരം എത്തിയില്ല. ഫസ്റ്റ് ലൈൻ ട്രീറ്റ്മെന്റ് സെന്ററുകളിൽ സാധാരണ​ഗതിയിൽ ഡോക്ടർ ഉണ്ടാകാറില്ല. ഡോക്ടറെയും വിവരമറിയിച്ചിരുന്നില്ലെന്നും ഡിഎംഓ പറഞ്ഞു.എന്നാൽ ആംബുലൻസ് എത്തുന്നതിന് മുമ്പ് രോ​ഗിയെ ബൈക്കിൽ മാറ്റുകയായിരുന്നുവെന്നാണ് കളക്ടർ പറയുന്നത്. ബൈക്കിൽ കൊണ്ടുപോയത് ​ഗുരുതരമായ വീഴ്ചയാണെന്നും സംഭവത്തിൽ അടിയന്തരമായി അന്വേഷണം നടത്താൻ കളക്ടർക്ക് നിർദേശം നൽകിയതായും കളക്ടർ പറഞ്ഞു.

സിറ്റിസൺ കേരള വാർത്തകളും മറ്റ് അറിവുകളും വാട്സാപ്പിൽ ലഭ്യമാണ്. ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക. Join now!
Advertisement

ക്രൈം വാർത്തകൾ

കേരളാ വാർത്തകൾ

കേരളം11 hours ago

ഇടുക്കിയിലെ മലയോര മേഖലകളിൽ രാത്രിയാത്ര നിരോധിച്ചു

കേരളം1 day ago

തിരുവനന്തപുരത്ത് മലയോര മേഖലയിലേക്കുള്ള യാത്രയ്ക്ക് നിരോധനം

കേരളം1 day ago

മേയർ ഡ്രൈവർ വിവാദം; സ്‌പീഡ് ഗവർണറും ജിപിഎസും പ്രവർത്തിച്ചിട്ട് മാസങ്ങളായി, പരിശോധിച്ച് മോട്ടോർ വാഹന വകുപ്പ്

കേരളം1 day ago

ട്രെയിനിലിരുന്ന് മഹാൻ സിനിമ കാണുകയാണ്; ഗുരുവായൂരമ്പല നടയിൽ വ്യാജ പതിപ്പിനെതിരെ സംവിധായകൻ

കേരളം2 days ago

സ്‌കൂളുകളില്‍ ഇന്റേണല്‍ കമ്മറ്റി രൂപീകരിച്ചെന്ന് ഉറപ്പാക്കണം; വിദ്യാഭ്യാസ വകുപ്പിന് വനിതാ കമ്മിഷന്റെ ശുപാര്‍ശ

കേരളം2 days ago

കണ്ടെയ്നർ ലോറി വീട്ടുമുറ്റത്തേക്ക് ഇടിച്ചു കയറി; വൻ അപകടം ഒഴിവായി

കേരളം2 days ago

അഞ്ച് കോടിയുടെ അരവണ പായസം നശിപ്പിക്കാൻ ടെൻഡർ വിളിച്ച് ദേവസ്വം വകുപ്പ്

കേരളം2 days ago

റെക്കോർഡ് വേഗത്തിൽ ബിരുദഫലം പ്രസിദ്ധീകരിച്ച് കാലിക്കറ്റ് സർവകലാശാല; ചരിത്രനേട്ടമെന്ന് മന്ത്രി ഡോ. ബിന്ദു

കേരളം2 days ago

ബിലീവേഴ്സ് ഈസ്റ്റേൺ ചർച്ച് മെത്രാപ്പൊലീത്ത അത്തനേഷ്യസ് യോഹാൻ പ്രഥമൻ്റെ കബറടക്കം 21 ന് തിരുവല്ലയിൽ

കേരളം2 days ago

കൃഷി നശിച്ചാൽ ഇനി ചില്ലിക്കാശല്ല കിട്ടുക; റജിസ്റ്റർ ചെയ്യാനുള്ള അവസാന തിയ്യതി ജൂൺ 30

വിനോദം

പ്രവാസി വാർത്തകൾ

Exit mobile version