Connect with us

ദേശീയം

മരുന്ന് സൂക്ഷിക്കുന്നതിലെ വീഴ്ച; വാക്‌സിന്‍ എടുത്തിട്ടും കോവിഡ് സ്ഥിരീകരിക്കുന്നതായി റിപ്പോർട്ട്

Published

on

4 501300 1

രാജ്യത്ത് മൂന്നാം ഘട്ട വാക്‌സിനേഷന്‍ പുരോഗമിക്കുന്നതിനിടയില്‍ പ്രതിരോധ കുത്തിവെപ്പെടുത്തവര്‍ക്ക് കോവിഡ് സ്ഥിരീകരിക്കുന്നത് ആശങ്ക വര്‍ദ്ധിപ്പിച്ചിരിക്കുകയാണ്. ആരോഗ്യപ്രവര്‍ത്തകര്‍ക്കടക്കം വാക്‌സിന്റെ രണ്ട് ഡോസും എടുത്തതിന് ശേഷവും വൈറസ് ബാധ റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നുണ്ട്. എങ്കിലും വാക്‌സിന്‍ സ്വീകരിക്കുന്നതില്‍ നിന്ന് മാറിനില്‍ക്കരുതെന്നാണ് വിദഗ്ധരുടെ ഉപദേശം. പ്രതിരോധ കുത്തിവയ്പ്പിന് ശേഷവും വൈറസ് പിടിപെടാന്‍ കാരണങ്ങള്‍ ഏറെയാണ്. പക്ഷെ കോവിഡ് ബാധ രൂക്ഷമാകാതിരിക്കാനും ആശുപത്രി വാസമടക്കം ഒഴിവാക്കാനും വാക്‌സിനെടുക്കുന്നത് ഗുണകരമാണെന്ന് ഡോക്ടര്‍മാര്‍ ചൂണ്ടിക്കാട്ടുന്നു.

വാക്‌സിന്റെ രണ്ട് ഡോസും സ്വീകരിച്ച് രണ്ടാഴ്ച പിന്നിടുമ്പോള്‍ മാത്രമേ 90ശതമാനം രോഗപ്രതിരോധ ശേഷി കൈവരിക്കുകയൊള്ളു. അപ്പോള്‍ മാത്രമേ ഒരാള്‍ പൂര്‍ണ്ണമായും വാക്‌സിന്‍ എടുത്തു എന്ന് പറയാനാകൂ. വാക്‌സിന്‍ എടുത്തിട്ടും രോഗം വരാനുള്ള കാരണങ്ങളും നിരവധിയാണ്. വാക്‌സിന്‍ ശരിയായ രീതിയിലല്ല ശരീരത്തിലേക്ക് കുത്തിവച്ചതെങ്കില്‍ ഇത് സംഭവിക്കാം. വാക്‌സിന്‍ തെറ്റായ രീതിയില്‍ കൈകാര്യം ചെയ്യപ്പെടുന്നതുകൊണ്ടും ഇത്തരം വീഴ്ചകള്‍ക്ക് സാധ്യതയുണ്ട്. മരുന്ന് സൂക്ഷിക്കാന്‍ കൃത്യമായ താപനില പാലിക്കാതിരിക്കുക, കൈയില്‍ കൃത്യ സ്ഥാനത്ത് മരുന്ന് കുത്തിവയ്ക്കുന്നതില്‍ തെറ്റുപറ്റുക പോലുള്ള വീഴ്ചകള്‍ വൈറസ് ബാധയുണ്ടാകാന്‍ ഇടയാക്കും. രണ്ടാമത്തെ ഡോസ് സ്വീകരിക്കുന്നതിന് മുമ്പ് വൈറസുമായി സമ്പര്‍ക്കമുണ്ടാകുന്നതും ഇതിന് കാരണമാണ്. ഒരാളുടെ രോഗപ്രതിരോധശേഷി അടക്കമുള്ള കാര്യങ്ങള്‍ അടിസ്ഥാനമാക്കിയാണ് വാക്‌സിന്റെ പ്രവര്‍ത്തനം നടക്കുക. പ്രായവും മറ്റ് ആരോഗ്യ പ്രശ്‌നങ്ങളും രോഗപ്രതിരോധശേഷി കുറയ്ക്കുന്നതാണ്.

വാക്‌സിനുമായി ബന്ധപ്പെട്ടുള്ള മറ്റൊരു പ്രധാന സംശയം ഇതിന്റെ പ്രതിരോധശേഷി എത്രനാള്‍ നീണ്ടുനില്‍ക്കുമെന്നതാണ്. ഇത് കൃത്യമായി കണ്ടെത്താനവുള്ള പഠനങ്ങള്‍ ഇപ്പോഴും തുടര്‍ന്നുകൊണ്ടിരിക്കുകയാണ്. എല്ലാ വൈറസുകള്‍ക്കും അവസാന ഘട്ടം വരെ മാറ്റങ്ങള്‍ സംഭവിച്ചുകൊണ്ടിരിക്കും. എന്നാല്‍ ഇവിടെ പുതിയ വകഭേദങ്ങള്‍ രൂപപ്പെടുന്നുണ്ടെങ്കിലും വൈറസിന്റെ അടിസ്ഥാന ഘടന മാറുന്നിലെന്നത് അനുകൂല ഘടകമാണ്.

വാക്‌സിന് ശേഷവും കോവിഡ് സ്ഥിരീകരിക്കപ്പെട്ട കേസുകള്‍ നിരവധിയാണെങ്കിലും ഇവയെല്ലാം ചെറിയ ലക്ഷണങ്ങളോടെ ഭേദമാകുന്ന സ്ഥിതിവിശേഷമാണ് കണ്ടുവരുന്നതെന്ന് വിദഗ്ധര്‍ പറയുന്നു. വാക്‌സിന്‍ എടുത്തവരില്‍ വൈറസ് ഉണ്ടാക്കുന്ന ആഘാതം കുറവാണെന്ന് ഐഎംഎ മുന്‍ പ്രസിഡന്റ് ചൂണ്ടിക്കാട്ടി. രാജ്യം മുഴുവന്‍ ഗുരുതര സാഹചര്യത്തിലൂടെ കടന്നുപോകുമ്പോള്‍ വൈറസിനെ ചെറുക്കാനും ജീവന്‍ സുരക്ഷിതമാക്കാനും സാധിക്കുന്ന എല്ലാ മാര്‍ഗ്ഗവും സ്വീകരിക്കണമെന്നാണ് വിദഗ്ധരുടെ മുന്നറിയിപ്പ്. വാക്‌സിന്‍ എടുത്താലും മാസ്‌കും സാമൂഹിക അകലവും മറക്കരുതെന്ന് ഇവര്‍ ഓര്‍മ്മിപ്പിക്കുന്നു.

സിറ്റിസൺ കേരള വാർത്തകളും മറ്റ് അറിവുകളും വാട്സാപ്പിൽ ലഭ്യമാണ്. ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക. Join now!
Advertisement

ക്രൈം വാർത്തകൾ

കേരളാ വാർത്തകൾ

കേരളം1 day ago

KSRTC ബസില്‍ സ്ഥലനാമ നമ്പറിംഗ് സിസ്റ്റം വരുന്നു; ഇനി ബോര്‍ഡിലെ നമ്പര്‍ നോക്കി കയറാം

കേരളം2 days ago

സംസ്ഥാനത്ത് മത്സ്യവില കുതിക്കുന്നു; വലഞ്ഞ് ഉപഭോക്താക്കൾ

കേരളം2 days ago

ആരും പേടിക്കരുത്! കേരളത്തിൽ ഇന്ന് പല സമയങ്ങളിൽ സൈറണുകൾ മുഴങ്ങും

കേരളം3 days ago

സംസ്ഥാനത്തെ ആദ്യ ഫുഡ് സ്ട്രീറ്റ് ഒക്ടോബറില്‍ കൊച്ചിയില്‍

കേരളം3 days ago

ബയോമെഡിക്കൽ മാലിന്യം ശേഖരിക്കാന്‍ ‘ആക്രി ആപ്പും’ തിരുവനന്തപുരം നഗരസഭയും

കേരളം4 days ago

രോഗിയുമായി പോയ കാറിന് തീപിടിച്ചു; യാത്രക്കാർ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്

കേരളം4 days ago

KSRTC ബസിടിച്ച് തൃശ്ശൂരിലെ ശക്തൻ തമ്പുരാൻ പ്രതിമ തകർന്നു

കേരളം5 days ago

നാലാം ലോക കേരള സഭ ജൂൺ 13 മുതൽ 15 വരെ തിരുവനന്തപുരത്ത്

കേരളം5 days ago

KSEB ഉപഭോക്താക്കൾക്ക് സന്തോഷ വാർത്ത; ജൂൺ-ജൂലായ് മാസങ്ങളിൽ കറണ്ട് ബിൽ കുറയും

കേരളം5 days ago

വീടിന് തീപിടിച്ച് ഒരു കുടുബത്തിലെ നാല് പേർ വെന്തുമരിച്ചു

വിനോദം

പ്രവാസി വാർത്തകൾ

Exit mobile version