Connect with us

കേരളം

മെഡി.കോളജ് ആശുപത്രി രേഖകള്‍ നൽകുന്നില്ല; കോവിഡ് മരണ സര്‍ട്ടിഫിക്കറ്റിന് അപേക്ഷിക്കാനാകുന്നില്ലെന്ന് പരാതി

covid deadbody kerala

കോ​ഴി​ക്കോ​ട് കോ​വി​ഡ് മ​ര​ണ സ​ര്‍​ട്ടി​ഫി​ക്ക​റ്റി​ന് അ​പേ​ക്ഷി​ക്കാ​നു​ള്ള രേ​ഖ​ക​ള്‍ ന​ല്‍​കു​ന്ന​ത് മെ​ഡി​ക്ക​ല്‍ കോ​ള​ജ് ആ​ശു​പ​ത്രി അ​ധി​കൃ​ത​ര്‍ മ​നഃ​പൂ​ര്‍​വം വൈകി​പ്പി​ക്കു​ന്ന​താ​യി വ്യാ​പ​ക പ​രാ​തി. അ​പേ​ക്ഷ ന​ല്‍​കി ര​ണ്ടു​മാ​സം ക​ഴി​ഞ്ഞി​ട്ടും പ​ല​ര്‍​ക്കും രേ​ഖ​ക​ള്‍ ന​ല്‍​കാ​ന്‍ അ​ധി​കൃ​ത​ര്‍ ത​യാ​റാ​യി​ട്ടി​ല്ല. വ്യ​ക്ത​മാ​യ കാ​ര​ണം പ​റ​യാ​തെ ‘വ​രും അ​പ്പോ​ള്‍ അ​റി​യി​ക്കാം, എ​ന്നി​ട്ട് വ​ന്ന് വാ​ങ്ങി​ക്കോ​ളൂ’ എ​ന്നൊ​ക്കെ​യാ​ണ് മ​റു​പ​ടി നൽകുന്നത്. സ​ര്‍​ക്കാ​റി‍െന്‍റ സാമ്പ​ത്തി​ക ആ​നു​കൂ​ല്യ​ത്തി​നാ​യി അ​പേ​ക്ഷി​ക്ക​ണ​മെ​ങ്കി​ല്‍ ഐ.​സി.​എം.​ആ​റി‍െന്‍റ കോ​വി​ഡ് സ​ര്‍​ട്ടി​ഫി​ക്ക​റ്റ് ആ​വ​ശ്യ​മാ​ണ്. സ​ര്‍​ട്ടി​ഫി​ക്ക​റ്റ് ല​ഭി​ക്കാ​ന്‍ കോ​വി​ഡ് മ​ര​ണ​മാ​ണെ​ന്നു തെ​ളി​യി​ക്കു​ന്ന ആ​ശു​പ​ത്രി രേ​ഖ അ​പേ​ക്ഷ​യോ​ടൊ​പ്പം വേ​ണം.

ഈ ​രേ​ഖ​യാ​ണ് മെ​ഡി​ക്ക​ല്‍ കോ​ള​ജി​ല്‍​നി​ന്ന്​ കി​ട്ടാ​ത്ത​ത്. മാ​സ​ങ്ങ​ളാ​യി പ​ല​രും ആ​ശു​പ​ത്രി ക​യ​റി​യി​റ​ങ്ങു​ക​യാ​ണ്. കോ​വി​ഡ് ബാ​ധി​ച്ച്‌ മ​രി​ച്ച മാ​റാ​ട് സ്വ​ദേ​ശി സ​തീ​ഷി‍െന്‍റ കു​ടും​ബ​മു​ള്‍​പ്പെ​ടെ​യു​ള്ള​വ​രാ​ണ് ഇ​പ്പോ​ള്‍ പ​രാ​തി​യു​മാ​യി മു​ന്നോ​ട്ടു​വ​ന്ന​ത്. കൂ​ലി​പ്പ​ണി​ക്കാ​ര​നാ​യ സ​തീ​ഷി‍െന്‍റ വ​രു​മാ​നം കൊ​ണ്ട് മാ​ത്രം ജീ​വി​ച്ചി​രു​ന്ന ഭാ​ര്യ​യും വി​ദ്യാ​ര്‍​ഥി​ക​ളാ​യ ര​ണ്ടു മ​ക്ക​ളു​മ​ട​ങ്ങു​ന്ന കു​ടും​ബം എ​ന്തു ചെ​യ്യ​ണ​മെ​ന്ന​റി​യാ​തെ നി​സ്സ​ഹാ​യ​രാ​ണ്. രേ​ഖ​ക​ള്‍​ക്കാ​യി അ​പേ​ക്ഷി​ച്ച്‌ കാ​ത്തി​രി​ക്കാ​ന്‍ തു​ട​ങ്ങി​യി​ട്ട് ര​ണ്ടു​മാ​സം ക​ഴി​ഞ്ഞു.

കോ​വി​ഡ് പോ​സി​റ്റി​വാ​യി ബീ​ച്ച്‌ ആ​ശു​പ​ത്രി​യി​ല്‍ ഐ.​സി.​യു​വി​ലാ​യി​രു​ന്ന സ​തീ​ഷി​നെ ജൂെെ​ല 22നാ​ണ് മെ​ഡി​ക്ക​ല്‍ കോ​ള​ജ് ആ​ശു​പ​ത്രി​യി​ലേ​ക്ക് മാ​റ്റി​യ​ത്. എ​ന്നാ​ല്‍ 27ന് ​അ​ദ്ദേ​ഹം മ​രി​ച്ചു. പി​ന്നീ​ട്, ആ​ഗ​സ്​​റ്റ്​ മൂ​ന്നി​ന് മ​ര​ണ സ​ര്‍​ട്ടി​ഫി​ക്ക​റ്റ് വാ​ങ്ങാ​നാ​യി ബ​ന്ധു​ക്ക​ള്‍ മെ​ഡി​ക്ക​ല്‍ കോ​ള​ജി​ല്‍ പോ​വു​ക​യും അ​തോ​ടൊ​പ്പം കോ​വി​ഡ് മ​ര​ണ​മാ​ണെ​ന്ന് തെ​ളി​യി​ക്കു​ന്ന സ​ര്‍​ട്ടി​ഫി​ക്ക​റ്റി​നു​ള്ള അ​പേ​ക്ഷ​യും ന​ല്‍​കി. ദി​വ​സ​ങ്ങ​ള്‍​ക്ക് ശേ​ഷം ബ​ന്ധു​ക്ക​ളെ​ത്തി അ​ന്വേ​ഷി​ച്ച​പ്പോ​ള്‍ ഡി.​എം.​ഒ ഒാ​ഫി​സി​ലേ​ക്ക് ഫ​യ​ലു​ക​ള്‍ അ​യ​ച്ചെ​ന്നും അ​വി​ടെ​നി​ന്ന് തി​രി​കെ വ​ന്നാ​ലേ സ​ര്‍​ട്ടി​ഫി​ക്ക​റ്റ് ത​രാ​ന്‍ സാ​ധി​ക്കൂ എ​ന്നു​മാ​ണ് പ​റ​ഞ്ഞ​ത്. ര​ണ്ടു​മാ​സം ക​ഴി​ഞ്ഞി​ട്ടും വി​വ​ര​മൊ​ന്നും ഇ​ല്ലാ​ത്ത​തി​നാ​ല്‍ ക​ഴി​ഞ്ഞ​ദി​വ​സം വീ​ണ്ടും ബ​ന്ധു​ക്ക​ള്‍ ആ​ശു​പ​ത്രി​യി​ല്‍ നേ​രി​ട്ടെ​ത്തി. എ​ന്നാ​ല്‍,വൈകു​ന്ന​തി‍െന്‍റ യ​ഥാ​ര്‍​ഥ കാ​ര​ണം പ​റ​യാ​തെ അ​ധി​കൃ​ത​ര്‍ െെക​മ​ല​ര്‍​ത്തി.

തു​ട​ര്‍​ന്ന് ആ​ശു​പ​ത്രി സൂ​പ്ര​ണ്ടി​നെ നേ​രി​ല്‍ ക​ണ്ടു. മെ​ഡി​ക്ക​ല്‍ ബോ​ര്‍​ഡ് യോ​ഗം ചേ​ര്‍​ന്നാ​ണ് സ​ര്‍​ട്ടി​ഫി​ക്ക​റ്റ് കൊ​ടു​ക്കു​ന്ന​തെ​ന്നും കൂ​ടു​ത​ല്‍ വി​വ​രം അ​റി​യ​ണ​മെ​ങ്കി​ല്‍ സ​ര്‍​ട്ടി​ഫി​ക്ക​റ്റ് റെ​ക്കോ​ഡ് റൂ​മി​ല്‍ ചെ​ന്ന് അ​ന്വേ​ഷി​ക്കാ​നും സൂ​പ്ര​ണ്ട് ഇ​വ​രോ​ട് പ​റ​ഞ്ഞു. സ​തീ​ഷ് മ​രി​ക്കു​ന്ന​തി​ന് ത​ലേ​ദി​വ​സം കോ​വി​ഡ് നെ​ഗ​റ്റി​വാ​യി​രു​ന്നു എ​ന്നാ​ണ് റെ​ക്കോ​ഡ് റൂ​മി​ലെ ജീ​വ​ന​ക്കാ​ര്‍ മ​റു​പ​ടി കൊ​ടു​ത്ത​ത്. ഈ ​കാ​ര​ണ​ത്താ​ല്‍ രേ​ഖ​ക​ള്‍ ത​രു​മോ ഇ​ല്ല​യോ​യെ​ന്ന് വ്യ​ക്ത​മാ​യി പ​റ​ഞ്ഞ​തു​മി​ല്ല. വാ​ര്‍​ത്ത​യു​മാ​യി ബ​ന്ധ​പ്പെ​ട്ട് ആ​ശു​പ​ത്രി സൂ​പ്ര​ണ്ടി​നെ ബ​ന്ധ​പ്പെ​ടാ​ന്‍ ശ്ര​മി​ച്ചെ​ങ്കി​ലും അ​ദ്ദേ​ഹം ഫോ​ണെ​ടു​ക്കാ​ന്‍ ത​യാ​റാ​യി​ല്ലെന്നാണ് ആരോപണം. സ​മാ​ന​മാ​യ സം​ഭ​വ​ത്തി​ല്‍ മ​ല​പ്പു​റം സ്വ​ദേ​ശി യൂ​സു​ഫ് പു​ലി​ക്കു​ന്നി​ല്‍ എ​ന്ന വ്യ​ക്തി മു​ഖ്യ​മ​ന്ത്രി​ക്ക് ക​ഴി​ഞ്ഞ​ദി​വ​സം പ​രാ​തി ന​ല്‍​കിയിരുന്നു.

സിറ്റിസൺ കേരള വാർത്തകളും മറ്റ് അറിവുകളും വാട്സാപ്പിൽ ലഭ്യമാണ്. ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക. Join now!
Advertisement

ക്രൈം വാർത്തകൾ

കേരളാ വാർത്തകൾ

കേരളം22 mins ago

ട്രെയിനിലിരുന്ന് മഹാൻ സിനിമ കാണുകയാണ്; ഗുരുവായൂരമ്പല നടയിൽ വ്യാജ പതിപ്പിനെതിരെ സംവിധായകൻ

കേരളം4 hours ago

സ്‌കൂളുകളില്‍ ഇന്റേണല്‍ കമ്മറ്റി രൂപീകരിച്ചെന്ന് ഉറപ്പാക്കണം; വിദ്യാഭ്യാസ വകുപ്പിന് വനിതാ കമ്മിഷന്റെ ശുപാര്‍ശ

കേരളം5 hours ago

കണ്ടെയ്നർ ലോറി വീട്ടുമുറ്റത്തേക്ക് ഇടിച്ചു കയറി; വൻ അപകടം ഒഴിവായി

കേരളം5 hours ago

അഞ്ച് കോടിയുടെ അരവണ പായസം നശിപ്പിക്കാൻ ടെൻഡർ വിളിച്ച് ദേവസ്വം വകുപ്പ്

കേരളം7 hours ago

റെക്കോർഡ് വേഗത്തിൽ ബിരുദഫലം പ്രസിദ്ധീകരിച്ച് കാലിക്കറ്റ് സർവകലാശാല; ചരിത്രനേട്ടമെന്ന് മന്ത്രി ഡോ. ബിന്ദു

കേരളം7 hours ago

ബിലീവേഴ്സ് ഈസ്റ്റേൺ ചർച്ച് മെത്രാപ്പൊലീത്ത അത്തനേഷ്യസ് യോഹാൻ പ്രഥമൻ്റെ കബറടക്കം 21 ന് തിരുവല്ലയിൽ

കേരളം22 hours ago

കൃഷി നശിച്ചാൽ ഇനി ചില്ലിക്കാശല്ല കിട്ടുക; റജിസ്റ്റർ ചെയ്യാനുള്ള അവസാന തിയ്യതി ജൂൺ 30

കേരളം23 hours ago

വിവരാവകാശ അപേക്ഷകള്‍ ജനപക്ഷത്തുനിന്ന് കൈകാര്യം ചെയ്യണം : സംസ്ഥാന വിവരാവകാശ കമീഷണര്‍

കേരളം1 day ago

KSRTC ഡ്രൈവര്‍ മേയർ തർക്കം; മേയർ ആര്യ രാജേന്ദ്രന്റെ രഹസ്യ മൊഴിയെടുക്കും

കേരളം1 day ago

നിർത്തിയിട്ട ട്രാവലർ മുന്നോട്ടുനീങ്ങി; തടയാൻ ശ്രമിച്ച ഡ്രൈവർക്ക് ദാരുണാന്ത്യം

വിനോദം

പ്രവാസി വാർത്തകൾ

Exit mobile version