Connect with us

കേരളം

വീണ്ടും കോവിഡ് വ്യാപനം; ജീനോം സ്വീക്വൻസിങ് നടത്തി നിരീക്ഷിക്കണമെന്നു കേന്ദ്രം

ലോകത്തിന്റെ വിവിധ ഭാ​ഗങ്ങളിൽ പുതിയ കോവിഡ് വകഭേദങ്ങൾ കണ്ടെത്തിയ സാഹചര്യത്തിൽ ജാ​ഗ്രത പുലർത്തണമെന്ന നിർദ്ദേശവുമായി കേന്ദ്ര സർക്കാർ. ഇതുമായി ബന്ധപ്പെട്ട കേന്ദ്രം ഉന്നതതല യോ​ഗം ചേർന്നു.പോസിറ്റീവായവരുടെ ജീനോം സ്വീക്വൻസിങിന്റെ വിവരങ്ങൾ ക്രോഡീകരിച്ചു കൃത്യമായി നിരീക്ഷിക്കണമെന്നു സർക്കാർ സംസ്ഥാനങ്ങളോട് ആവശ്യപ്പെട്ടു.

പുതിയതായി കണ്ടെത്തിയ വകഭേദങ്ങളുമായി ഇവയ്ക്ക് സാമ്യമുണ്ടോയെന്നു പരിശോധിക്കണമെന്നും സർക്കാർ അറിയിച്ചു. ബിഎ 2.86, ഇജി. 5 എന്നീ വകഭേദങ്ങളാണ് പുതിയതായി കണ്ടെത്തിയത്. ലോകാരോ​ഗ്യ സംഘടനയുടെ കണക്കനുസരിച്ച് ഇജി. 5 അൻപതോളം രാജ്യങ്ങളിലും ബിഎ 2.86 നാല് രാജ്യങ്ങളിലുമായി റിപ്പോർട്ട് ചെയ്തിരിക്കുന്നത്.

കഴിഞ്ഞ ഒരാഴ്ചക്കിടെ ലോകത്ത് 2,96,219 പുതിയ കോവിഡ് കേസുകളാണ് സ്ഥിരീകരിച്ചത്. ഇന്ത്യയിൽ 223 കേസുകളും റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ലോകത്ത് ആകെ റിപ്പോർട്ട് ചെയ്തതിന്റെ 0.075 ശതമാനം വരുമിത്.
നിലവിൽ രാജ്യത്തെ കോവിഡ് സാഹചര്യം സുസ്ഥിരമായി തന്നെ നിൽക്കുന്നു. പൊതുജനാരോ​ഗ്യ കേന്ദ്രങ്ങളെല്ലാം ഫലവത്തായ നടപടികൾ കൈകൊള്ളുന്നുണ്ട്. ഇൻഫ്ലുവൻസ, ശ്വാസകോശ രോ​ഗങ്ങൾ എന്നിവയ്ക്കെതിരെ കൂടുതൽ ജാ​ഗ്രത പുലർത്തണമെന്നു പ്രധാനമന്ത്രിയുടെ ഓഫീസ് വ്യക്തമാക്കി.

സിറ്റിസൺ കേരള വാർത്തകളും മറ്റ് അറിവുകളും വാട്സാപ്പിൽ ലഭ്യമാണ്. ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക. Join now!
Advertisement

ക്രൈം വാർത്തകൾ

കേരളാ വാർത്തകൾ

കേരളം9 hours ago

ഇടുക്കിയിലെ മലയോര മേഖലകളിൽ രാത്രിയാത്ര നിരോധിച്ചു

കേരളം1 day ago

തിരുവനന്തപുരത്ത് മലയോര മേഖലയിലേക്കുള്ള യാത്രയ്ക്ക് നിരോധനം

കേരളം1 day ago

മേയർ ഡ്രൈവർ വിവാദം; സ്‌പീഡ് ഗവർണറും ജിപിഎസും പ്രവർത്തിച്ചിട്ട് മാസങ്ങളായി, പരിശോധിച്ച് മോട്ടോർ വാഹന വകുപ്പ്

കേരളം1 day ago

ട്രെയിനിലിരുന്ന് മഹാൻ സിനിമ കാണുകയാണ്; ഗുരുവായൂരമ്പല നടയിൽ വ്യാജ പതിപ്പിനെതിരെ സംവിധായകൻ

കേരളം1 day ago

സ്‌കൂളുകളില്‍ ഇന്റേണല്‍ കമ്മറ്റി രൂപീകരിച്ചെന്ന് ഉറപ്പാക്കണം; വിദ്യാഭ്യാസ വകുപ്പിന് വനിതാ കമ്മിഷന്റെ ശുപാര്‍ശ

കേരളം2 days ago

കണ്ടെയ്നർ ലോറി വീട്ടുമുറ്റത്തേക്ക് ഇടിച്ചു കയറി; വൻ അപകടം ഒഴിവായി

കേരളം2 days ago

അഞ്ച് കോടിയുടെ അരവണ പായസം നശിപ്പിക്കാൻ ടെൻഡർ വിളിച്ച് ദേവസ്വം വകുപ്പ്

കേരളം2 days ago

റെക്കോർഡ് വേഗത്തിൽ ബിരുദഫലം പ്രസിദ്ധീകരിച്ച് കാലിക്കറ്റ് സർവകലാശാല; ചരിത്രനേട്ടമെന്ന് മന്ത്രി ഡോ. ബിന്ദു

കേരളം2 days ago

ബിലീവേഴ്സ് ഈസ്റ്റേൺ ചർച്ച് മെത്രാപ്പൊലീത്ത അത്തനേഷ്യസ് യോഹാൻ പ്രഥമൻ്റെ കബറടക്കം 21 ന് തിരുവല്ലയിൽ

കേരളം2 days ago

കൃഷി നശിച്ചാൽ ഇനി ചില്ലിക്കാശല്ല കിട്ടുക; റജിസ്റ്റർ ചെയ്യാനുള്ള അവസാന തിയ്യതി ജൂൺ 30

വിനോദം

പ്രവാസി വാർത്തകൾ

Exit mobile version