Connect with us

കേരളം

മൂന്നാം തരംഗത്തിന്റെ പേരില്‍ പ്രചരിക്കുന്ന സന്ദേശങ്ങള്‍ വ്യാജമാണെന്ന് ഡോ.പി.പി. വേണുഗോപാലന്‍

Published

on

എമർജൻസി മെഡിസിൻ വിദഗ്ധൻ ഡോ.പി.പി. വേണുഗോപാലന്റെ പേരിൽ വാട്സ്അപ്പിൽ വ്യാജ സന്ദേശം. കോവിഡ് മൂന്നാം തരംഗത്തെക്കുറിച്ചാണ് ഡോക്ടറുടെ പേരിൽ വ്യാജ സന്ദേശം ഷെയർ ചെയ്യുന്നത്. ഈ സന്ദേശം തെറ്റാണെന്നും ഇത്തരമൊരു സന്ദേശം താൻ നൽകിയിട്ടില്ലെന്നും ആരും അവ ഷെയർ ചെയ്യരുതെന്നും അദ്ദേഹം അറിയിച്ചു. ‘എന്റെ പേരും സ്ഥാപനത്തിന്റെ പേരും ഉപയോഗിച്ച് വാട്സാപ്പിൽ കോവിഡിന്റെ മൂന്നാം തരംഗത്തപറ്റി തെറ്റായ വാർത്ത പ്രചരിക്കുന്നുണ്ട, അത് വൈറലാണ്. ഇതിലുള്ള കാര്യങ്ങളൊന്നും ശാസ്ത്രീയമായ അടിത്തറയുള്ളവയല്ല.

ഈ സന്ദേശം പരത്തുന്നവർ എന്റെയും സ്ഥാപനത്തിന്റെയും പേര് ദുരുപയോഗം ചെയ്യുകയാണ് ചെയ്യുന്നത്. ഇത് വ്യാജമാണ്.’ അദ്ദേഹം പറയുന്നു. മൂന്നാം തരംഗം അപ്ഡേറ്റ് എന്ന രീതിയിലാണ് സന്ദേശം പ്രചരിക്കുന്നത്. ചുമയോ പനിയോ ഇല്ലെന്നും മരണനിരക്ക് കൂടുമെന്നും പരിശോധനയിൽ അറിയാൻ കഴിയില്ലെന്നുമാണ് വ്യാജ സന്ദേശത്തിന്റെ ഉള്ളടക്കം.

കേരളത്തിൽ ദിവസവും 30000 ത്തോളം കോവിഡ് കേസുകൾ വരെ റിപ്പോർട്ട് ചെയ്യപ്പെടുന്നുണ്ട്. ഇന്നത്തെ സാഹചര്യത്തിൽ ആളുകളുടെ ഇടയിൽ ആവശ്യമില്ലാത്ത ഒരു ഭീതിയും മറ്റും പരത്താൻ ഈ മെസേജുകൾ ഇടയാക്കുമെന്നും ഡോക്ടർ അറിയിച്ചു. മൂന്നാം തരംഗം തുടങ്ങിയോ എന്നതുപോലും ഉറപ്പായിട്ടില്ലെന്നും, ഇപ്പോഴും രണ്ടാം തരംഗം തന്നെയാണ് തുടരുന്നതെന്നുമാണ് അദ്ദേഹം പറയുന്നത്. സന്ദേശത്തിനെതിരെ സൈബർ പോലീസിന് പരാതി നൽകിയിട്ടുണ്ട്.

കൊറോണയെ നേരിടാൻ ആദ്യം മുതലേ വിദഗ്ധർ നൽകുന്ന മാർഗനിർദേശങ്ങളാണ് ഇപ്പോഴും സ്വീകരിക്കേണ്ടത് എന്നും ഡോ. വേണുഗോപാലൻ. വാക്സിൻ സ്വീകരിക്കുക, പിന്നെ ആദ്യം മുതലേ നിർദേശിച്ചിരിക്കുന്ന സാമൂഹിക അകലം, മാസ്ക്, കൈകഴുകൽ എന്നിവ പാലിക്കുക എന്നിവയാണ് അത്. കോഴിക്കോട് ആസ്റ്റർ മിംസിലെ എമർജൻസി മെഡിസിൻ വിഭാഗം മേധാവിയാണ് ഡോ.പി.പി വേണുഗോപാലൻ.

സിറ്റിസൺ കേരള വാർത്തകളും മറ്റ് അറിവുകളും വാട്സാപ്പിൽ ലഭ്യമാണ്. ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക. Join now!
Advertisement

ക്രൈം വാർത്തകൾ

കേരളാ വാർത്തകൾ

കേരളം3 days ago

ടൂ വീലറിൽ അമിത ഭാരം കയറ്റരുത് – മുന്നറിയിപ്പുമായി മോട്ടോർ വാഹന വകുപ്പ്

കേരളം5 days ago

കേരളത്തിന്റെ രണ്ടാം മെട്രോ റെയില്‍ പദ്ധതി തിരുവനന്തപുരത്ത്

കേരളം5 days ago

മേയര്‍-ഡ്രൈവര്‍ വിവാദം; KSRTC ബസിലെ സിസിടിവിയുടെ മെമ്മറി കാര്‍ഡ് കാണാനില്ലെന്ന് പൊലീസ്

കേരളം5 days ago

പരിഷ്‌കരിച്ച ഡ്രൈവിങ് ടെസ്റ്റ് നാളെ മുതല്‍; അറിയേണ്ടതെല്ലാം

കേരളം5 days ago

വൈദ്യുതി ഉപഭോഗം റെക്കോര്‍ഡില്‍; ലോഡ് ഷെഡിങില്‍ തീരുമാനം ഉടനെ

കേരളം5 days ago

മാതൃകയായി ശ്രീധന്യ; രജിസ്‌ട്രേഷന്‍ ഐജിക്ക് വീട്ടില്‍ രജിസ്റ്റര്‍ വിവാഹം

കേരളം5 days ago

നവകേരള ബസ് ഇന്ന് തലസ്ഥാന നഗരി വിടും; മെയ് 5 മുതൽ കോഴിക്കോട് – ബാംഗ്ലൂർ സർവ്വീസ്

കേരളം7 days ago

മദ്യപിച്ച് ജോലിക്കെത്തിയവരെ കണ്ടെത്താൻ പരിശോധന; ഗതാഗതമന്ത്രിയുടെ മണ്ഡലത്തിലെ ഡിപ്പോയിൽ കൂട്ടഅവധി

കേരളം1 week ago

ബസ് തടഞ്ഞ് ട്രിപ്പ് മുടക്കി, തെറി വിളിച്ചെന്ന് കെഎസ്ആര്‍ടിസി ഡ്രൈവര്‍; ആര്യാ രാജേന്ദ്രന്റെ മൊഴിയെടുക്കാന്‍ പൊലീസ്

കേരളം1 week ago

കെഎസ്ഇബിയില്‍ ജോലി വാഗ്ദാനം ചെയ്ത് തട്ടിപ്പ്; മുന്നറിയിപ്പ്

വിനോദം

പ്രവാസി വാർത്തകൾ

Exit mobile version