Connect with us

കേരളം

കുട്ടികള്‍ക്ക് സെപ്റ്റംബറോടെ കോവാക്‌സിന്‍; പരീക്ഷണ നടപടികള്‍ ആരംഭിച്ചു

covid kids treatment e1622731824769

പ്രമുഖ മരുന്ന് നിര്‍മ്മാണ കമ്പനിയായ ഭാരത് ബയോടെക്ക് വികസിപ്പിച്ച കോവിഡ് പ്രതിരോധ വാക്‌സിനായ കോവാക്സിൻ സെപ്റ്റംബറോടെ കുട്ടികൾക്കും നല്കാനാകുമെന്ന് റിപ്പോർട്ട്. രണ്ട് മുതല്‍ ആറ് വയസുവരെയുള്ള കുട്ടികളില്‍ കോവാക്‌സിന്‍ പരീക്ഷണത്തിനുള്ള നടപടികള്‍ ആരംഭിച്ചു. പട്‌ന എയിംസില്‍ ഇതിനായുള്ള രജിസ്‌ട്രേഷന്‍ നടപടികള്‍ തുടങ്ങി. രണ്ടും മൂന്നും ഘട്ട ട്രയല്‍ പൂര്‍ത്തിയാക്കി സെപ്റ്റംബറോടെ കുട്ടികളില്‍ കോവാക്‌സിന്‍ ഉപയോഗിക്കാന്‍ കഴിയുമെന്ന് പ്രതീക്ഷിക്കുന്നതായി എയിംസ് ഡയറക്ടര്‍ രണ്‍ദീപ് ഗുലേറിയ പറഞ്ഞു.

അതേസമയം വാക്സിന് പൂര്‍ണ അനുമതി ഉടന്‍ നല്‍കാനാവില്ലെന്ന് കേന്ദ്ര വിദഗ്ധ സമിതി വ്യക്തമാക്കി. ഭാരത് ബയോടെക്കിന്റെ ആവശ്യം തല്‍ക്കാലം പരിഗണിക്കില്ല. അതേസമയം അടിയന്തര ഉപയോഗത്തിനുള്ള അനുമതി തുടരുമെന്നും വിദഗ്ധ സമിതി അറിയിച്ചു. ഗര്‍ഭിണികള്‍ക്ക് കോവാക്‌സിന്‍ നല്‍കാന്‍ അനുവദിക്കണമെന്ന ആവശ്യവും വിദഗ്ധ സമിതി തള്ളിയിരിക്കുകയാണ്.

കോവാക്‌സിൻ മൂന്നാംഘട്ട പരീക്ഷണത്തിന്‌ ഡിസിജിഐയുടെ അംഗീകാരവും വൈകാതെ ലഭിക്കും. കോവാക്‌സിന്‌ മൂന്നാംഘട്ട പരീക്ഷണ പ്രകാരം 77.8 ശതമാനം ഫലപ്രാപ്‌തിയാണ്‌ അവകാശപ്പെടുന്നത്‌. കോവിഡ്‌ രണ്ടാം തരംഗത്തിൽ കടുത്ത വാക്‌സിൻക്ഷാമം നേരിട്ടതോടെയാണ്‌ മൂന്നാംഘട്ട പരീക്ഷണഫലം പുറത്തുവരുന്നതിന് മുമ്പു ഡിസിജിഐ കോവാക്‌സിന്‌ ഉപയോഗാനുമതി നൽകിയത്‌.

മൂന്നാംഘട്ട പരീക്ഷണം 25,800 പേരിലാണ്‌ നടത്തിയത്‌. ലോകാരോഗ്യ സംഘടനയുടെ അടിയന്തര അനുമതിയും കോവാക്‌സിന്‌ കിട്ടാൻ ഭാരത്‌ ബയോടെക്‌ ശ്രമമാരംഭിച്ചിട്ടുണ്ട്‌. അംഗീകാരം ലഭിച്ചാൽ കോവാക്‌സിൻ കയറ്റുമതി ചെയ്യാനാകും. വാക്‌സിനെടുത്തവർക്ക്‌ വിദേശത്ത്‌ പോകാൻ നിലവിലുള്ള തടസ്സങ്ങൾ മാറുകയും ചെയ്യും.

സിറ്റിസൺ കേരള വാർത്തകളും മറ്റ് അറിവുകളും വാട്സാപ്പിൽ ലഭ്യമാണ്. ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക. Join now!
Advertisement

ക്രൈം വാർത്തകൾ

കേരളാ വാർത്തകൾ

കേരളം1 day ago

ടൂ വീലറിൽ അമിത ഭാരം കയറ്റരുത് – മുന്നറിയിപ്പുമായി മോട്ടോർ വാഹന വകുപ്പ്

കേരളം3 days ago

കേരളത്തിന്റെ രണ്ടാം മെട്രോ റെയില്‍ പദ്ധതി തിരുവനന്തപുരത്ത്

കേരളം3 days ago

മേയര്‍-ഡ്രൈവര്‍ വിവാദം; KSRTC ബസിലെ സിസിടിവിയുടെ മെമ്മറി കാര്‍ഡ് കാണാനില്ലെന്ന് പൊലീസ്

കേരളം3 days ago

പരിഷ്‌കരിച്ച ഡ്രൈവിങ് ടെസ്റ്റ് നാളെ മുതല്‍; അറിയേണ്ടതെല്ലാം

കേരളം3 days ago

വൈദ്യുതി ഉപഭോഗം റെക്കോര്‍ഡില്‍; ലോഡ് ഷെഡിങില്‍ തീരുമാനം ഉടനെ

കേരളം3 days ago

മാതൃകയായി ശ്രീധന്യ; രജിസ്‌ട്രേഷന്‍ ഐജിക്ക് വീട്ടില്‍ രജിസ്റ്റര്‍ വിവാഹം

കേരളം3 days ago

നവകേരള ബസ് ഇന്ന് തലസ്ഥാന നഗരി വിടും; മെയ് 5 മുതൽ കോഴിക്കോട് – ബാംഗ്ലൂർ സർവ്വീസ്

കേരളം5 days ago

മദ്യപിച്ച് ജോലിക്കെത്തിയവരെ കണ്ടെത്താൻ പരിശോധന; ഗതാഗതമന്ത്രിയുടെ മണ്ഡലത്തിലെ ഡിപ്പോയിൽ കൂട്ടഅവധി

കേരളം5 days ago

ബസ് തടഞ്ഞ് ട്രിപ്പ് മുടക്കി, തെറി വിളിച്ചെന്ന് കെഎസ്ആര്‍ടിസി ഡ്രൈവര്‍; ആര്യാ രാജേന്ദ്രന്റെ മൊഴിയെടുക്കാന്‍ പൊലീസ്

കേരളം5 days ago

കെഎസ്ഇബിയില്‍ ജോലി വാഗ്ദാനം ചെയ്ത് തട്ടിപ്പ്; മുന്നറിയിപ്പ്

വിനോദം

പ്രവാസി വാർത്തകൾ

Exit mobile version