Connect with us

കേരളം

മധു കേസിൽ 36-ാം സാക്ഷി ലത്തീഫും കൂറുമാറി; സുനിലിൻ്റെ കണ്ണ് പരിശോധിച്ച ഡോക്ടറേയും വിസ്തരിക്കും

Published

on

അട്ടപ്പാടി മധുവധക്കേസിൽ കോടതിയെ തെറ്റിധരിപ്പിച്ച 29-ാം സാക്ഷി സുനിൽ കുമാറിൻ്റെ കാഴ്ച്ച പരിശോധിച്ച ഡോക്ടറെ കോടതി വിസ്തരിക്കും. നാളെ കോടതിയിൽ ഹാജരാകണമെന്ന് കാണിച്ച് ഇതിനായി ഡോക്ടർക്ക് നോട്ടീസ് നൽകി. ഇതിന് ശേഷം മണ്ണാർക്കാട് മുൻസിഫ് മജിസ്ട്രേറ്റ് കോടതിയിലേക്ക് കേസ് കൈമാറും.

അതേസമയം മധു വധക്കേസിൽ ഇന്ന് 36-ാം സാക്ഷി അബ്ദുൽ ലത്തീഫും കൂറുമാറി. തനിക്ക് കേസിനെ കുറിച്ച് ഒന്നും അറിയില്ലെന്ന് അബ്ദുൽ ലത്തീഫ് കോടതിയിൽ പറഞ്ഞു. ഇതോടെ കേസിൽ ഇതുവരെ 21 സാക്ഷികൾ കൂറുമാറി. വിചാരണക്കിടെ കോടതിയിൽ കാണിച്ച ദൃശ്യങ്ങളിൽ ഉള്ളത് താനല്ലെന്ന് ലത്തീഫ് പറഞ്ഞു. ഇതോടെ ദൃശ്യങ്ങളും പാസ്പോർട്ടിലെ ഫോട്ടോയും ഫോറൻസിക് പരിശോധനയ്ക്ക് അയക്കണമെന്ന് പ്രോസിക്യൂഷൻ ആവശ്യപ്പെട്ടു . ഇക്കാര്യം സാക്ഷി സമ്മതിച്ചു.

സാക്ഷി വിസ്താരം തുടങ്ങിയപ്പോൾ തന്നെ 36-ാം സാക്ഷി അബ്ദുൾ ലത്തീഫ് പൂർണമായി നിസഹകരിക്കുന്ന സമീപനമാണ് ഇന്ന് കോടതിയിൽ സ്വീകരിച്ചത്. മധു ആക്രമിക്കപ്പെട്ട സംഭവം തനിക്ക് അറിയില്ല എന്നായിരുന്നു അബ്ദുൾ ലത്തീഫിൻ്റെ നിലപാട്. തുടർന്ന് പ്രോസിക്യൂഷൻ കോടതിയിൽ ആൾക്കൂട്ട ആക്രമണത്തിൻ്റെ ദൃശ്യങ്ങൾ പ്രദർശിപ്പിച്ചു .

36-ാം സാക്ഷി അബ്ദുൾ ലത്തീഫിൻ്റെ ദൃശ്യങ്ങൾ ഫോറൻസിക് പരിശോധനയ്ക്ക് അയക്കണമെന്ന് പ്രോസിക്യൂഷൻ ആവശ്യപ്പെട്ടു. കോടതിയിൽ കാണിച്ച ദൃശ്യങ്ങളിൽ താനല്ലെന്ന് സാക്ഷി ആവർത്തിച്ച സാഹചര്യത്തിലാണ് ഇത്. അതേസമയം പ്രതിഭാഗം കോടതിനടപടികൾ തടസ്സപ്പെടുത്തുകയാണെന്നും ഇതു തടയാൻ വിചാരണ നടപടികൾ ചിത്രീകരിക്കരിക്കണമെന്നും പ്രോസിക്യൂഷൻ ആവശ്യപ്പെട്ടു

സിറ്റിസൺ കേരള വാർത്തകളും മറ്റ് അറിവുകളും വാട്സാപ്പിൽ ലഭ്യമാണ്. ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക. Join now!
Advertisement

ക്രൈം വാർത്തകൾ

കേരളാ വാർത്തകൾ

കേരളം20 mins ago

ടൂ വീലറിൽ അമിത ഭാരം കയറ്റരുത് – മുന്നറിയിപ്പുമായി മോട്ടോർ വാഹന വകുപ്പ്

കേരളം2 days ago

കേരളത്തിന്റെ രണ്ടാം മെട്രോ റെയില്‍ പദ്ധതി തിരുവനന്തപുരത്ത്

കേരളം2 days ago

മേയര്‍-ഡ്രൈവര്‍ വിവാദം; KSRTC ബസിലെ സിസിടിവിയുടെ മെമ്മറി കാര്‍ഡ് കാണാനില്ലെന്ന് പൊലീസ്

കേരളം2 days ago

പരിഷ്‌കരിച്ച ഡ്രൈവിങ് ടെസ്റ്റ് നാളെ മുതല്‍; അറിയേണ്ടതെല്ലാം

കേരളം2 days ago

വൈദ്യുതി ഉപഭോഗം റെക്കോര്‍ഡില്‍; ലോഡ് ഷെഡിങില്‍ തീരുമാനം ഉടനെ

കേരളം2 days ago

മാതൃകയായി ശ്രീധന്യ; രജിസ്‌ട്രേഷന്‍ ഐജിക്ക് വീട്ടില്‍ രജിസ്റ്റര്‍ വിവാഹം

കേരളം2 days ago

നവകേരള ബസ് ഇന്ന് തലസ്ഥാന നഗരി വിടും; മെയ് 5 മുതൽ കോഴിക്കോട് – ബാംഗ്ലൂർ സർവ്വീസ്

കേരളം4 days ago

മദ്യപിച്ച് ജോലിക്കെത്തിയവരെ കണ്ടെത്താൻ പരിശോധന; ഗതാഗതമന്ത്രിയുടെ മണ്ഡലത്തിലെ ഡിപ്പോയിൽ കൂട്ടഅവധി

കേരളം4 days ago

ബസ് തടഞ്ഞ് ട്രിപ്പ് മുടക്കി, തെറി വിളിച്ചെന്ന് കെഎസ്ആര്‍ടിസി ഡ്രൈവര്‍; ആര്യാ രാജേന്ദ്രന്റെ മൊഴിയെടുക്കാന്‍ പൊലീസ്

കേരളം4 days ago

കെഎസ്ഇബിയില്‍ ജോലി വാഗ്ദാനം ചെയ്ത് തട്ടിപ്പ്; മുന്നറിയിപ്പ്

വിനോദം

പ്രവാസി വാർത്തകൾ

Exit mobile version